0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 281

വെറുക്കാൻ തുടങ്ങി…പരമാവധി താഴ്ന്നു കൊടുത്തിട്ടും മറ്റുള്ളവരിൽ നിന്നും അവഗണമാത്രമേ ലഭിക്കുന്നുവെന്ന ചിന്ത അവന്റെ ഉള്ളിനെ ചൂട് പിടിപ്പിച്ചു

“ഞാൻ എന്ത് ചെയ്യണം ലെനസ്..?

ശബ്ദം താഴ്ത്തിയവൻ ചോദിച്ചു…

—--തിരിച്ചു പ്രതികരിക്കരുത്…ഇതെല്ലാം പ്രായത്തിന്റെയാണ് ദേവ്…ബാഗ് എടുത്തു പാർക്കിങ്ങിലേക്ക് പോകൂ…പപ്പ അര മണിക്കൂറിനുള്ളിൽ എത്തും—--

ദേവ് നീട്ടിയൊരു ശ്വാസമെടുത്തു തനിക്കാടുത്തായി വീണു കിടക്കുന്ന സൈഡ് ബാഗ് എടുത്തു….അതിൽ പറ്റിയിരുന്ന മൺതരികൾ തട്ടി കളഞ്ഞു എണീറ്റു നിന്നു…വലതു കാലിനൊരു വേദന…അതിനെയവൻ അവഗണിച്ചു കൊണ്ടു തിരിഞ്ഞു നടന്നു

അത് കണ്ട മറ്റുള്ളവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി

“”“”പേടിച്ചു പോകുവാണോടാ പാൽകുപ്പി ചെറക്ക..“”“”

”“””പേടി എന്ന് പറയല്ലേടാ…ഭയം….എങ്ങാനും പാന്റിൽ മുള്ളിയാലോന്ന് ഉള്ള ഭയം..“”“

പിറകിൽ നിന്നവരുടെ അട്ടഹാസവും കുത്തു വാക്കുകളുമവൻ  കേട്ടു….

—-ദേവ് തിരിഞ്ഞു നോക്കരുത്—-

വീണ്ടും ലെനസിന്റെ വാക്കുകൾ…ദേവ് അവിടെ നിന്നു…കണ്ണുകൾ രണ്ടും കൂട്ടിയടച്ചു….ശ്വാസം വീണ്ടും നീട്ടി എടുത്തു….സിരകളിലൂടെ രക്തം ബുള്ളെറ്റ് കണക്കെ പാഞ്ഞു…..

അവൻ മെല്ലെ കണ്ണ് തുറന്ന് ആകാശത്തേക്ക് നോക്കി….ഇരുണ്ടു മൂടിയ മേഘങ്ങൾ മാത്രം അവിടെ…അതിനിടയിലൂടെ ചാട്ടുളി പോലെ മിന്നൽപിണർപ്പുകൾ

അവന്റെ ചുണ്ടിലൊരു ചിരി മിന്നി…..

”പപ്പ വരാൻ എത്ര നേരമെടുക്കും ലെനസ്..?

ഉയർത്തിപിടിച്ച മുഖവുമായി അവൻ ചോദിച്ചു…

—--അര മണിക്കൂർ ഉണ്ട് ദേവ്—--

“ലെനസ്…”

അവൻ വളരെ സൗമ്യമായി വിളിച്ചു

—--പറയു ദേവ്—---

“അല്പനേരത്തേക്ക് deactivatആവണം നീ..”

—--പക്ഷെ ദേവ്—---

”നിന്നോടാണ് പറഞ്ഞത് deactivat ആകാൻ..!

ഉറക്കെ അലറികൊണ്ട് ദേവ് കയ്യിൽ പിടിച്ചിരുന്ന ബാഗ് കറക്കി തനിക്ക് പിന്നിൽ നിന്നവനു നേരെ എറിഞ്ഞു…..

അത് കൃത്യമായി ഉന്നം പിഴക്കാതെ പാഞ്ഞു ചെന്നവന്റെ മുഖത്തടിച്ചു…പ്രതീക്ഷിക്കാതെയുള്ള അടിയിലവൻ  നിലവിളിക്കാൻ പോലുമാകാതെ പിറകിലേക്ക് മലച്ചു വീണു

നിമിഷനേരം കൊണ്ടവിടെ  നടന്ന തിരിച്ചടിയിൽ ബാക്കി മൂന്നുപേർ മാത്രമല്ല ചുറ്റിനും കൂടി നിന്നവർ വരെ ഭയപ്പെട്ടുപ്പോയി

ആളുകളുടെ മുഖത്തു നിറയുന്ന ഭയമെന്ന വികാരത്തെ ദേവ് ആർത്തിയോടെ നോക്കി കണ്ടു…അതവനു പുതിയൊരനുഭവമായിരുന്നു….അവനത് ആസ്വദിക്കാൻ തുടങ്ങി

നിലത്തു വീണു കിടക്കുന്നവനെ ഞെട്ടലോടെ നോക്കുന്ന മൂന്ന് പേരുടെ നേരെ ദേവ് ഓടി അടുക്കാൻ തുടങ്ങി

തങ്ങൾക്കു നേരെ വല്ലാത്തൊരു ചിരിയോടെ പാഞ്ഞു വരുന്ന ദേവിനെ എങ്ങനെ തടുക്കണമെന്നറിയാതെ അവർ കുഴങ്ങി

ചിന്തിച്ചു തീരും

💬 Comments

View all comments