Chapter Title : ?Evil on earth✨ 2 [Jomon]
മുൻപേ വായുവിൽ ഉയർന്നു വന്നു ദേവിന്റെ മുട്ടുകാൽ മുൻപിൽ നിന്ന ഒരുത്തന്റെ കീഴ് താടിയിൽ പതിച്ചു
എല്ലൊടിയുന്ന ശബ്ദത്തോടെ അടി കൊണ്ടവൻ പിറകിലേക്ക് വീണു….അസാമാന്യമായ സ്പീഡിൽ ഒരു കിക്ക് കൊടുത്ത ദേവ് സ്വയം നിയന്ത്രിക്കാനാവാതെ നിലത്തു വീണു
പക്ഷെ വീണു കിടക്കാൻ അവന്റെ മനസ്സനുവദിക്കുന്നില്ലായിരുന്നു…സ്വയം ചിന്തിക്കും മുൻപേ അവൻ നിലത്തു കൈ കുത്തി മുൻപിലേക്ക് ഉയർന്നു ചാടി എണീറ്റു നിന്നു
മുൻപിൽ നിൽക്കുന്ന രണ്ട് പേരുടെ മുഖത്തെ ഭയം അവൻ നോക്കി കണ്ടു…..
“പേടി…അല്ല ഭയം…അതിനിത്ര സൗന്ദര്ര്യം ഉണ്ടായിരുന്നോ ചേട്ടന്മാരെ…?
കുസൃതി നിറഞ്ഞ ചിരിയുമായി അവനവരോട് ചോദിച്ചു…
അടുത്ത ലക്ഷ്യം തനാണെന്ന് മനസിലാക്കിയ അവൻ ദേവിന് നേരെ കൈ വീശി…പൂ പറിക്കുന്ന ലാഖവത്തോടെ ദേവ് അവന്റെ കൈ പിടിച്ചുവലിച്ചു മുകളിലേക്കുയർത്തി
ഹൈദ്രജൻ നിറച്ച ബലൂൺ കണക്കെ അവൻ വായുവിലുയർന്നു നിലത്തു വീണു…വീണു കിടന്നയവൻ വേദനകൊണ്ട് പുളയാൻ തുടങ്ങി
ഒടിഞ്ഞു തൂങ്ങിയ കൈ പിടിച്ചവൻ കരഞ്ഞു
“ഉമ്മാ….ആഹ്…ന്റെ കൈ….”
ചെറു ചിരിയുമായി നിന്ന ദേവിന്റെ മുഖഭാവം അവന്റെ കരച്ചിൽ കേട്ട് മാറാൻ തുടങ്ങി….അത് കണ്ടുകൊണ്ടുന്നിന്ന അവസാനത്തെ ഇര പേടികൊണ്ട് ചുറ്റിനും നോക്കി….എല്ലാവരും ഭയന്നു നിൽക്കുന്നു….തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന ചിന്ത അവനെ കാർന്നു തിന്നാൻ തുടങ്ങി
“മിണ്ടാതെ കിടക്കട നായിന്റെ മോനെ…”
വലിയൊരു അലർച്ചയോടെ ദേവ് അവന്റെ മുഖത്തു ആഞ്ഞു ചവുട്ടി…
കരഞ്ഞു കൊണ്ടിരുന്ന അവന്റെ ശബ്ദം പതിയെ ഞെരങ്ങൽ മാത്രമായി അവശേഷിച്ചു….
ഇത്രയും ആയതോടെ ചുറ്റിനും നിന്നവർ നാനാ ധിക്കിലേക്ക് ചിതറിയോടി…ജീവിതത്തിൽ ആദ്യമായി കാണേണ്ടി വന്ന അടി…അതിത്ര ക്രൂരവും പൈശാചികവും ആകുമെന്നവർ അറിഞ്ഞില്ല
അനക്കമില്ലാതെ കിടക്കുന്ന മൂന്ന് പേർക്ക് നടുവിൽ കുനിച്ചു പിടിച്ച തലയുമായി ദേവ് നിന്നു….തന്റെ വിധി എന്താവുമെന്ന് അറിയാതെ ഒരുവൻ അവന്റെ മുൻപിൽ പേടിയോടെ വിറക്കുന്ന കൈകളുമായി നിൽക്കുന്നു
പ്രകൃതിയൊന്നുആടിയുലഞ്ഞു….ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി….നനഞ്ഞു കുതിർന്ന യൂണിഫോം ഷർട്ട് വലിച്ചു നേരയിട്ട് ദേവ് നിലത്തു കിടന്ന ബാഗ് എടുത്തു
പിന്നെ മുൻപിൽ നിക്കുന്നവനെ നോക്കി ഒന്ന് ചിരിച്ചു….ചെകുത്താന്റെ ചിരി….
“ഇവന്മാരെ പെറുക്കി എടുത്തു എവിടേലും കൊണ്ടു പൊയ്ക്കോ…ഹോസ്പിറ്റൽ ബില്ലടക്കാൻ ഞാൻ ആളെ വിട്ടോളം..”
അതും പറഞ്ഞവൻ കോരി
💬 Comments
View all comments