Chapter Title : ?Evil on earth✨ 2 [Jomon]
ചൊരിയുന്നയാ മഴയതുകൂടെ നടന്നു….ഗ്രൗണ്ടിൽ നിന്നുള്ള സ്റ്റെപ്പ് കയറുമ്പോൾ കണ്ടു സ്കൂളിൽ ഉണ്ടായിരുന്നു സ്റ്റാഫും ടീച്ചർമാരും ഗ്രൗണ്ടിലേക്ക് ഓടി പോകുന്നത്
—-----------
വീട്ടിൽ എത്തിയതു മുതൽ ദേവിനോട് ഒരക്ഷരം പോലും സംസാരിക്കാതെ നടക്കുവാണ് നൈല…അവൾക് അവളോട് തന്നെ ദേഷ്യം തോന്നി…തന്റെ വളർത്തുദോഷമാണ് ദേവ് ഇങ്ങനെയൊകെ ചെയ്യുന്നതെന്ന ചിന്ത അവളെ അലട്ടി
സ്വയം പിറുപിറുത്തുകൊണ്ടുള്ള അവളുടെയാ നടത്തം ഡാനിയേൽ ശ്രദ്ധിക്കുന്നുണ്ടായിരിന്നു…അയാൾക്കടുത്തായി നെറ്റിയിലെ മുറിവ് തുണികൊണ്ട് കെട്ടി തലതാഴ്ത്തിയിരിക്കുന്ന ദേവിനെ ഡാനി നോക്കി
ചെയ്തത് തെറ്റായിപോയോ എന്ന ഭാവത്തിൽ ദേവ് അയാളെനോക്കി…അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നവണ്ണം ഒരു ചിരി അവനു നൽകിയിട്ടു ഡാനി നൈലയുടെ അടുത്തേക്ക് നടന്നു
“എടി പെണ്ണെ നീ ഇങ്ങനെ കാടുകേറി ചിന്തിക്കാൻ മാത്രം ഇവിടൊന്നുമില്ല…അവനെ ഒരു കാരണവും ഇല്ലാതെ തല്ലയവന്മാരോട് അവനെകൊണ്ട് ചോദിക്കാൻ പറ്റുന്ന രീതിയിൽ തിരിച്ചു ചോദിച്ചു….അത്രേ അല്ലെ ഉള്ളു..”
വളരെ നിസ്സാരമായി ഡാനി പറഞ്ഞു..പകരം കത്തുന്നയൊരു നോട്ടമാണ് നൈല തിരിച്ചു നൽകിയത്
“അത്രേ ഉള്ളു…? ടീച്ചർ വിളിച്ചു പറഞ്ഞു ആ പയ്യന്മാരുടെ അവസ്ഥ…ഓരോന്നിന്റെ ഈരണ്ട് എല്ലു വെച്ച ഇവൻ ഒടിച്ചു വിട്ടേക്കണേ..”
ദേവിനെ നോക്കിക്കൊണ്ടവൾ പറഞ്ഞു…തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ അവൻ മുഖം താഴ്ത്തി ഇരുന്നു
“നൈലെ നീ ഒന്നടങ്ങ്…പ്രായത്തിന്റെ പ്രശ്നമാ ഇതെല്ലാം…ഇനി ഒരു പരുപാടിക്കും പോവില്ലെന്ന് അവൻ എനിക്ക് സത്യം ചെയ്ത് തന്നിട്ടുണ്ട്..അല്ലേടാ..?
മുഖം കുനിച്ചിരിക്കുന്ന ദേവിനെനോക്കി ഡാനി ചോദിച്ചു…അതെ എന്ന ഭാവത്തിൽ ദേവ് തല കുലുക്കി
”കണ്ടോ..അവൻ സമ്മതിച്ചു…കഴിഞ്ഞത് കഴിഞ്ഞു…നീ ഇനി അതോർത്തു നടക്കല്ലേ പെണ്ണെ..“
ഡാനി നൈലയെ ആശ്വസിപ്പിച്ചു…ദേഷ്യം ഒന്നടങ്ങിയ നൈല തലകുമ്പിട്ടിരിക്കുന്ന ദേവിനെ ഒന്ന് നോക്കിയ ശേഷം അടുക്കളയിലേക്ക് കേറിപ്പോയി
നൈല പോയതും ഡാനി ദേവിനെ നോക്കി പറഞ്ഞു
”വെറുതെ ഒരു വഴക്കിന് പോകണ്ടന്നെ ഞാൻ പറഞ്ഞുള്ളു…“
അതും പറഞ്ഞയാൾ മുറിയിലേക്ക് പോയി
ഡാനിയുടെ വാക്കുകളുടെ അർത്ഥം മനസിലാക്കിയ ദേവിന്റെ ചുണ്ടിൽ പഴയയാ ചിരി തിരിച്ചു വന്നു
”ലെനസ്..!
അവൻ വിളിച്ചു..അല്പ സമയത്തിന് ശേഷമാ സ്ത്രീശബ്ദം അവന്റെ ചെവിയിൽ കേട്ടു
—-പറയു ദേവ്—--
“നിനക്കും ദേഷ്യമാണോ എന്നോട്…?
—-എനിക്ക് ദേഷ്യമെന്ന വികാരം പ്രകടിപ്പിക്കാൻ അറിയില്ല ദേവ്—-
ഒരു ചിരിയോടെ ലെനസ് പറഞ്ഞു…അത്
💬 Comments
View all comments