Chapter Title : ?Evil on earth✨ 2 [Jomon]
തിന്നാൻ തുടങ്ങി
“മിണ്ടാതെ കിടക്കട നായിന്റെ മോനെ…”
വലിയൊരു അലർച്ചയോടെ ദേവ് അവന്റെ മുഖത്തു ആഞ്ഞു ചവുട്ടി…
കരഞ്ഞു കൊണ്ടിരുന്ന അവന്റെ ശബ്ദം പതിയെ ഞെരങ്ങൽ മാത്രമായി അവശേഷിച്ചു….
ഇത്രയും ആയതോടെ ചുറ്റിനും നിന്നവർ നാനാ ധിക്കിലേക്ക് ചിതറിയോടി…ജീവിതത്തിൽ ആദ്യമായി കാണേണ്ടി വന്ന അടി…അതിത്ര ക്രൂരവും പൈശാചികവും ആകുമെന്നവർ അറിഞ്ഞില്ല
അനക്കമില്ലാതെ കിടക്കുന്ന മൂന്ന് പേർക്ക് നടുവിൽ കുനിച്ചു പിടിച്ച തലയുമായി ദേവ് നിന്നു….തന്റെ വിധി എന്താവുമെന്ന് അറിയാതെ ഒരുവൻ അവന്റെ മുൻപിൽ പേടിയോടെ വിറക്കുന്ന കൈകളുമായി നിൽക്കുന്നു
പ്രകൃതിയൊന്നുആടിയുലഞ്ഞു….ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി….നനഞ്ഞു കുതിർന്ന യൂണിഫോം ഷർട്ട് വലിച്ചു നേരയിട്ട് ദേവ് നിലത്തു കിടന്ന ബാഗ് എടുത്തു
പിന്നെ മുൻപിൽ നിക്കുന്നവനെ നോക്കി ഒന്ന് ചിരിച്ചു….ചെകുത്താന്റെ ചിരി….
“ഇവന്മാരെ പെറുക്കി എടുത്തു എവിടേലും കൊണ്ടു പൊയ്ക്കോ…ഹോസ്പിറ്റൽ ബില്ലടക്കാൻ ഞാൻ ആളെ വിട്ടോളം..”
അതും പറഞ്ഞവൻ കോരി ചൊരിയുന്നയാ മഴയതുകൂടെ നടന്നു….ഗ്രൗണ്ടിൽ നിന്നുള്ള സ്റ്റെപ്പ് കയറുമ്പോൾ കണ്ടു സ്കൂളിൽ ഉണ്ടായിരുന്നു സ്റ്റാഫും ടീച്ചർമാരും ഗ്രൗണ്ടിലേക്ക് ഓടി പോകുന്നത്
—-----------
വീട്ടിൽ എത്തിയതു മുതൽ ദേവിനോട് ഒരക്ഷരം പോലും സംസാരിക്കാതെ നടക്കുവാണ് നൈല…അവൾക് അവളോട് തന്നെ ദേഷ്യം തോന്നി…തന്റെ വളർത്തുദോഷമാണ് ദേവ് ഇങ്ങനെയൊകെ ചെയ്യുന്നതെന്ന ചിന്ത അവളെ അലട്ടി
സ്വയം പിറുപിറുത്തുകൊണ്ടുള്ള അവളുടെയാ നടത്തം ഡാനിയേൽ ശ്രദ്ധിക്കുന്നുണ്ടായിരിന്നു…അയാൾക്കടുത്തായി നെറ്റിയിലെ മുറിവ് തുണികൊണ്ട് കെട്ടി തലതാഴ്ത്തിയിരിക്കുന്ന ദേവിനെ ഡാനി നോക്കി
ചെയ്തത് തെറ്റായിപോയോ എന്ന ഭാവത്തിൽ ദേവ് അയാളെനോക്കി…അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നവണ്ണം ഒരു ചിരി അവനു നൽകിയിട്ടു ഡാനി നൈലയുടെ അടുത്തേക്ക് നടന്നു
“എടി പെണ്ണെ നീ ഇങ്ങനെ
💬 Comments
View all comments