Chapter Title : ?Evil on earth✨ 2 [Jomon]
കാടുകേറി ചിന്തിക്കാൻ മാത്രം ഇവിടൊന്നുമില്ല…അവനെ ഒരു കാരണവും ഇല്ലാതെ തല്ലയവന്മാരോട് അവനെകൊണ്ട് ചോദിക്കാൻ പറ്റുന്ന രീതിയിൽ തിരിച്ചു ചോദിച്ചു….അത്രേ അല്ലെ ഉള്ളു..”
വളരെ നിസ്സാരമായി ഡാനി പറഞ്ഞു..പകരം കത്തുന്നയൊരു നോട്ടമാണ് നൈല തിരിച്ചു നൽകിയത്
“അത്രേ ഉള്ളു…? ടീച്ചർ വിളിച്ചു പറഞ്ഞു ആ പയ്യന്മാരുടെ അവസ്ഥ…ഓരോന്നിന്റെ ഈരണ്ട് എല്ലു വെച്ച ഇവൻ ഒടിച്ചു വിട്ടേക്കണേ..”
ദേവിനെ നോക്കിക്കൊണ്ടവൾ പറഞ്ഞു…തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ അവൻ മുഖം താഴ്ത്തി ഇരുന്നു
“നൈലെ നീ ഒന്നടങ്ങ്…പ്രായത്തിന്റെ പ്രശ്നമാ ഇതെല്ലാം…ഇനി ഒരു പരുപാടിക്കും പോവില്ലെന്ന് അവൻ എനിക്ക് സത്യം ചെയ്ത് തന്നിട്ടുണ്ട്..അല്ലേടാ..?
മുഖം കുനിച്ചിരിക്കുന്ന ദേവിനെനോക്കി ഡാനി ചോദിച്ചു…അതെ എന്ന ഭാവത്തിൽ ദേവ് തല കുലുക്കി
”കണ്ടോ..അവൻ സമ്മതിച്ചു…കഴിഞ്ഞത് കഴിഞ്ഞു…നീ ഇനി അതോർത്തു നടക്കല്ലേ പെണ്ണെ..“
ഡാനി നൈലയെ ആശ്വസിപ്പിച്ചു…ദേഷ്യം ഒന്നടങ്ങിയ നൈല തലകുമ്പിട്ടിരിക്കുന്ന ദേവിനെ ഒന്ന് നോക്കിയ ശേഷം അടുക്കളയിലേക്ക് കേറിപ്പോയി
നൈല പോയതും ഡാനി ദേവിനെ നോക്കി പറഞ്ഞു
”വെറുതെ ഒരു വഴക്കിന് പോകണ്ടന്നെ ഞാൻ പറഞ്ഞുള്ളു…“
അതും പറഞ്ഞയാൾ മുറിയിലേക്ക് പോയി
ഡാനിയുടെ വാക്കുകളുടെ അർത്ഥം മനസിലാക്കിയ ദേവിന്റെ ചുണ്ടിൽ പഴയയാ ചിരി തിരിച്ചു വന്നു
”ലെനസ്..!
അവൻ വിളിച്ചു..അല്പ സമയത്തിന് ശേഷമാ സ്ത്രീശബ്ദം അവന്റെ ചെവിയിൽ കേട്ടു
—-പറയു ദേവ്—--
“നിനക്കും ദേഷ്യമാണോ എന്നോട്…?
—-എനിക്ക് ദേഷ്യമെന്ന വികാരം പ്രകടിപ്പിക്കാൻ അറിയില്ല ദേവ്—-
ഒരു ചിരിയോടെ ലെനസ് പറഞ്ഞു…അത് കേട്ട ദേവും ചിരിച്ചു
”അതേതായാലും നന്നായി…ഇനി നിന്റെ കൂടെ ചീത്തയെ ഞാൻ കേൾക്കാൻ ഉള്ളു…നെറ്റി പൊട്ടിയതിന് നീലുവിന്റെ കയ്യിൽ നിന്നും കേട്ടു ചീത്ത..“
ദേവ് ഹാളിൽ നിന്ന്
💬 Comments
View all comments