0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 961

ഉമ്മറത്തേക്ക് ഇറങ്ങി…നേരം ഇരുട്ടി തുടങ്ങിയിരുന്നു…അവൻ ഓരോന്നും ആലോചിച്ചു ഉമ്മറത്തെ സോഫയിൽ ഇരുന്നു

—--ദേവ് എന്താ ആലോചിക്കുന്നത്—-

അവന്റെ മനസ്സിലെ അപ്പോളത്തെ വികാരങ്ങൾ മനസിലാക്കിയ ലെനസ് ചോദിച്ചു

”എനിക്കെന്റെ അമ്മയെയും അച്ഛനെക്കുറിച്ചും കൂടുതലറിയണം  ലെനസ്..“

അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…അവന്റെ ഉള്ളിലെ ലെനസ് എന്ന അത്ഭുതതെ അവൻ കണ്ടുപിടിച്ച അന്നു മുതൽ അവൻ അവളെ കൂടുതലറിയാൻ  ശ്രമിച്ചിരുന്നു..കള്ളങ്ങൾ പറയാൻ കഴിയാത്ത ലെനസ് ഒടുവിലാ സത്യവും അവനോട് പറഞ്ഞിരുന്നു..നൈലയുടെയും ഡാനിയുടെ സ്വന്തം മകനല്ല ദേവ് എന്ന്

എന്നിരുന്നാലും ഒരിക്കൽ പോലും ലെനസ് അവന്റെ സ്വന്തം മാതാപിതാക്കളെകുറിച്ച് അവനോട് പറയാൻ ശ്രമിച്ചിരുന്നില്ല..അവരെകുറിച്ചറിയാൻ അവനും ആഗ്രഹമില്ലായിരുന്നു

—-എന്തു പറ്റി ദേവ്..പെട്ടന്ന് ഇങ്ങനൊരു തോന്നൽ നിനക്ക് വരാൻ—--

സംശയത്തോടെ ലെനസ് ചോദിച്ചു..അതിന് മറുപടിയൊന്നും ദേവ് പറഞ്ഞില്ല

പകരം കണ്ണുകളടച്ചവൻ സോഫയിൽ ചാരിയിരുന്നു….

ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു തുടങ്ങി

“ഞാൻ ഇന്നെന്റെ മറ്റൊരു മുഖം കണ്ടു ലെനസ്…..ആളുകളുടെ ഭയത്തെ കൊതിയോടെ നോക്കികാണുന്ന ഒരു ദേവിനെ….എനിക്ക് മുൻപിൽ നിന്നവരുടെ മുഖത്തെ പേടിയും അവരുടെ അലറികരച്ചിലും എല്ലുകളൊടിയുന്ന  ശബ്ദവും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു….അതെനിക്കും നിനക്കും പരിചിതമായ ദേവ് അല്ലായിരുന്നു…”

അവനെ അലട്ടിക്കൊണ്ടിരുന്ന തോന്നലുകൾ അവളുമായി പങ്കുവെച്ച ആശ്വാസത്തിലവൻ  കണ്ണ് തുറന്നു

—--നിന്റെയാ മുഖം എനിക്ക് പരിചിതമാണ് ദേവ്—--

ലെനസിന്റെ വാക്കുകൾ അവനിൽ സംശയത്തിന്റെ പുതുനാമ്പുകൾ പാകി…അവളെങ്ങനെ പറയാനുള്ള കാരണം അവനറിയണമെന്ന് തോന്നി

“നീയെന്താ അങ്ങനെ പറഞ്ഞെ…എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്..പിന്നെയെങ്ങനെ നീ അതറിയും..?

സംശയത്തോടെയവൻ ചോദിച്ചു

—--അറിയാം ദേവ്….എത്രയൊക്കെ ഞാൻ തടഞ്ഞു നിർത്താൻ ശ്രമിച്ചാലും നിന്റെയുള്ളിലെയാ ചെകുത്താൻ വെളിയിൽ വരും..കാരണം നിന്റെ

💬 Comments

View all comments