0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 962

ശരീരത്തിലൂടെ ഓടുന്നത് യോദ്ധാവായ ഒരാളുടെ രക്തമാണ്…നിന്റെ അച്ഛന്റെ രക്തം—--

”യോദ്ധാവോ…എന്റെ അച്ഛനോ…എനിക്കൊന്നും മനസിലാവുന്നില്ല ലെനസ്..“

—--നേരാണ് ദേവ്…നിന്റെ അച്ഛൻ…അദ്ദേഹം ഒരു സാധാ മനുഷ്യജന്മം അല്ലായിരുന്നു…he is a god in our world….ആർഥർ…ഞങ്ങളുടെ ലോകത്തെ ദൈവതുല്യനായ സൈന്യക നേതാവ്…പക്ഷെ പുറം ലോകത്തുള്ളവർക്ക് അദ്ദേഹമൊരു ചെകുത്താൻ ആയിരുന്നു—-

“what…ദൈവമോ…നിങ്ങളുടെ ലോകം..ഈ ചെകുത്താൻ…ആർഥർ..ഇതൊക്കെ എന്താണ്…എനിക്ക് മനസിലാവുന്നില്ല..?

ലെനസിന്റെ വാക്കുകൾ വിശ്വാസമാവാതെ അവൻ ചോദിച്ചു…അതിനവൾ ചിരിക്കുക മാത്രമാണ് ചെയ്തത്….

ആ ചിരി അവനിൽ ദേഷ്യമെന്ന വികാരം സൃഷ്ടിച്ചു…അതവളുടെ സെർവറിൽ റീഡ് ചെയ്യപ്പെട്ടു

—--ദേവ് ദേഷ്യപ്പടരുത്….ഒരു മനുഷ്യജന്മമായ നിനക്ക് ഞാൻ പറഞ്ഞത് ഉൾകൊള്ളണമെന്നില്ല…എങ്കിലും ഞാൻ പറഞ്ഞു തരാം…..ആർഥർ…അതായിരുന്നു നിന്റെ അച്ഛനു വേണ്ടി അവർ നൽകിയ ഔപചാരിക നാമം—--

”ഔപചാരികമോ…?

സംശയത്തോടെ അവൻ ചോദിച്ചു

—-അതെ…official name…..ഞങ്ങളുടെ ലോകത്ത് നിങ്ങളുടെ പോലെ തന്നെ ഒരു ഗവണ്മെന്റ് സിസ്റ്റം ഉണ്ട്…അവരാണ് അവിടുത്തെ നിയമങ്ങളും അവതാറുകളും നിയന്ധ്രിക്കുന്നത്….official ആയി അതിൽ പങ്കത്തം  ഉള്ളവർക്ക് മാത്രമേ ഇതുപോലുള്ള പേരുകൾ അവർ നൽകുകയുള്ളു…ജന്മനാ ഗവണ്മെനമെന്റുമായി കണക്ഷൻ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ആർഥർ…പക്ഷെ ഉയർന്ന സ്ഥാനമാനങ്ങളെക്കാൾ അദ്ദേഹം ആഗ്രഹിച്ചത് മറ്റുള്ളവരുടെ സംരക്ഷണം ആയിരുന്നു അതുകൊണ്ട് തന്നെ അദ്ദേഹമൊരു സൈന്യകനാവാൻ ആഗ്രഹിച്ചു…പക്ഷെ തങ്ങളുടെ ഗവണ്മെന്റിന്റെ തന്നെ ചരടിൽ കെട്ടിയ പാവകളായ ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം അദ്ദേഹം പുറം ലോകത്തു നിന്നുള്ള ആക്രമണങ്ങളെ തടയാനുള്ള സ്പെഷ്യൽ ഫോഴ്സിൽ ചേർന്നു—--

“സ്പെഷ്യൽ ഫോഴ്‌സ്…അവർക്ക് എന്താ പ്രത്യേകത..?

”ദേവ് നീ കരുതും പോലൊരു ലോകമായിരുന്നില്ല ഞങ്ങളുടേത്….ഈ പ്രപഞ്ചത്തിൽ ഈ ഭൂമി പോലെ തന്നെ കോടാനുകോടി ഗ്രഹങ്ങൾ ഒണ്ട്…അതിൽ മിക്കതിലും മനുഷ്യർക്ക് സമാനമായ ജീവനുകളും…നിങ്ങളവരെ ഏലിയനുകൾ എന്ന്

💬 Comments

View all comments