Chapter Title : ?Evil on earth✨ 2 [Jomon]
fight ചെയുന്നതിൽ ഓരോ നിയമങ്ങൾ വച്ചിരുന്നവർ….പല ക്ലബുകളിൽ നിന്നും ദേവിനെയവർ വിലക്കിയിരുന്നു കാരണം റിങ്ങിനകത്തു ചെകുത്താനായി മാറുന്നയവന് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് കുറവായിരുന്നു…ഒടുക്കം ലെനസിന്റെ സഹായത്താൽ ഡാർക്ക് നെറ്റിൽ കയറിയാണ് Brutal rats എന്നാ തായ്‌ലൻഡ് ബേസ്ഡ് fight ക്ലബ്ബിനെകുറിച്ചറിയുന്നതവൻ…കൂടുതൽ അന്വേഷിച്ചപ്പോൾ അവിടെ fight ചെയ്യുന്നതിൽ നിയമങ്ങളോ വിലകുകളോ ഇല്ലെന്നും കൂടാതെ പുറത്തുനിന്നു പോലീസ് പോലും കടന്നുവരാൻ മടിക്കുന്നയൊരിടം ആണെന്നുമവൻ മനസിലാക്കി
Tropic സിറ്റി എന്ന വലിയൊരു നൈറ്റ് പാർട്ടി പബ്ബിന് അടിയിലായി വലിയൊരു അണ്ടർഗ്രൗണ്ട് സെറ്റപ്പ്പിലായിരുന്നു brutal rats അവരുടെ മത്സരങ്ങൾ നടത്തിയിരുന്നത്
ദേവ് പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ അവനവിടെ തന്റെ കഴിവ് തെളിയിച്ചു….അതും അത്രക്കാല ബോക്സിങ് റിങ് ഭരിച്ചുകൊണ്ടിരുന്നയൊരു ബാങ്കൊക്ക്കാരൻ ഭീമനെ തറപറ്റിച്ചു കൊണ്ട്….പിന്നീട് നടന്ന പല fight കളിലും ദേവ് വിജയം ആവർത്തിച്ചു….വെള്ളിയാഴ്ച രാത്രികളിൽ D. എന്ന പേര് വിളിച്ചു ആർപ്പുവിളികളുമായി ഒട്ടനവധി കാണികൾ tropic സിറ്റിയിലേക്ക് കടന്നു വരാൻ തുടങ്ങി
brutal rats ന്റെ നടത്തിപ്പുകാർ ദേവിനെക്കണ്ടു തങ്ങളുടെ ക്ലബ്ബിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അവനതിന് തയ്യാറായില്ല…അതിൽ പ്രകോപിതരായ ചില ക്ലബ് നടത്തിപ്പുകാർ ദേവിനെ തകർക്കാനായി അവനോളം പോന്നൊരു എതിരാളിയെ ഇറക്കി…പതിവിലും വിപരീതമായി ഇടികൾ കൊണ്ടു വീഴുന്ന ദേവിനെ കണ്ടവന്റെ ആരാധകർ നിശബ്ദതരായി…D യുടെ കാലം കഴിഞ്ഞെന്നു പറഞ്ഞു തുടങ്ങിയ ഒരു വിഭാഗത്തിനിടയിലും വീണുകിടന്നുകൊണ്ടുള്ള അവന്റെ ചിരികണ്ടു ഭയപ്പെട്ട മറ്റു ചിലരും ഉണ്ടായിരുന്നു
മുഖത്തിലൂടെയും വായിലൂടെയും ഒലിച്ചിരുങ്ങുന്ന രക്തം ബോക്സിങ്ങിനായി ഒരുക്കിയ തറയിൽ ഇറ്ററ്റു വീഴുന്നത് ദേവ് നോക്കികണ്ടു…ഒരുപാട് നാളുകളായി അവൻ അങ്ങനെയൊരു കാഴ്ച ആഗ്രഹിക്കുന്നു…തനിക്കൊത്തയൊരു എതിരാളി…ഇന്നവൻ മുൻപിലുണ്ട്….
അവൻ മനസ്സിൽ
💬 Comments
View all comments