0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 299

വന്നിരുന്നെങ്കിലും അവളത് കാര്യമാക്കാതെ ദേവിനടുത്തെത്തി

“ഹെലോ…”

വീണുകിടക്കുന്ന അവന്റെ കവിളിൽ തട്ടി വിളിച്ചുകൊണ്ടവൾ വിളിച്ചു..അനക്കമൊന്നുമില്ല….

അവൾ ചുറ്റിനും നോക്കി…ആ ഭാഗത്തു മാറ്റാളുകൾ ഒന്നുമില്ല…പിന്നെയവൾ  അവന്റെ പാന്റിന്റെ പോക്കറ്റിൽ പരിശോധിച്ചു…കുറച്ചു നോട്ടു കെട്ടുകൾ കിട്ടി..അവളത് അതുപോലെ തന്നെ തിരിച്ചു വച്ചു അടുത്ത പോക്കറ്റിൽ നോക്കി..അതിൽ നിന്നൊരു കാറിന്റെ കീ കിട്ടി

“porsche…”

കറുത്ത നിറത്തിലെയാ കീയിൽ പതിച്ച ലോഗോ നോക്കിയവൾ പറഞ്ഞു..പിന്നെ മുൻപിൽ കിടക്കുന്ന കാറിലേക്കും നോക്കി

“നിന്നെപ്പോലെ തന്നെ ക്യൂട്ട് ആണല്ലോ നിന്റെ കാറും..!

ദേവിൻറെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടവൾ പറഞ്ഞു

പിന്നെ നിലത്തു വീണു കിടക്കുന്ന അവനെ ഒരുവിധം താങ്ങി പിടിച്ചെണീപ്പിച്ചു കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി..പിന്നെയവൾ  വന്നു ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു

കാതടിപ്പിക്കുന്ന ശബ്ദത്തോടെ മുരണ്ട് കൊണ്ടാ കാർ സ്റ്റാർട്ടായി….

ആ ശബ്ദമവളിലും പേടി നിറച്ചു..പിന്നെ അതൊരുതരം ആവേശമായി മാറി

“woww…i want something like this too..”

പുലർന്നു തുടങ്ങിയ ബാംഗ്ലൂർ സിറ്റിയിലൂടെ ദേവിന്റെ ബ്ലാക്ക് പോർഷേ ചീറി പാഞ്ഞു….

ഒടുവിലത് വേട്ടയവസാനിപ്പിച്ച  കരിമ്പുലിയെ  പോലെ ഇലക്ട്രോണിക് സിറ്റിയിലെ തന്നെയൊരു ആഡംബര അപ്പാർട്മെന്റിലേക്ക് കടന്നു

—---------------------

“ആഹ്..”

പെട്ടന്ന് വേദനതോന്നിയ ദേവ് വയറുപൊത്തിപിടിച്ചുകൊണ്ടു ബഡിൽ എണീറ്റിരുന്നു…അസഹനീയമായ  വേദന…അവൻ കണ്ണുകളടിച്ചുപിടിച്ചിരുന്നു അല്പനേരം

തന്റെ മാസ്റ്റർ പഠിപ്പിച്ചത് പോലെ വേദനയുടെ കാഠിന്യം കുറക്കാനായി ശരീരത്തിലെ പേശികൾ ലൂസാക്കി വളരെ സാവധാനം ശ്വാസം എടുക്കാനും തിരിച്ചു വിടാനും തുടങ്ങി….അല്പ സമയത്തിന് ശേഷമാ വേദന കുറഞ്ഞു വരുന്നതായി അവനനുഭപ്പെട്ടു

വേദനയിൽ നിന്നുമാശ്വാസം കിട്ടിയ അവൻ കണ്ണ് തുറന്നു ചുറ്റിനും നോക്കി…പരിചിതമല്ലാത്ത ഒരു മുറി….വെളുത്ത നിറമടിച്ചു ഭിത്തിയിൽ പലവിധ ആർട്ട്‌ വർക്കുകൾ. …മുൻപിലായി പാതി തുറന്ന നിലയിൽ വാതിൽ… മറുപുറം ഭിത്തിക്ക് പകരം ഗ്ലാസ്‌ കൊണ്ടു നിർമിച്ച ചുമർ….അതിലൂടെ ബാംഗ്ലൂർ സിറ്റിയെ  പകുതിയിലധികം നോക്കി കാണാം…

താനെവിടെയാ എത്തിപ്പെട്ടതെന് അറിയാൻ പറ്റാതെയവൻ  ബെഡിൽ നിന്നുമിറങ്ങി. .അപ്പോളാണ് അവൻ ശ്രദ്ധിച്ചത് തന്റെ ശരീരത്തിൽ ആകെ ഉള്ളത് ഒരു boxer ടൈപ്പ് നിക്കർ ആണ്..അതും സ്വന്തമല്ലെന്ന് മനസിലാക്കിയ അവൻ ജാള്യതയോടെ ചുറ്റിനും നോക്കി

അപ്പോളാണ് പാതി തുറന്ന വാതിൽ തള്ളിതുറന്ന് അമാൻഡ

💬 Comments

View all comments