0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 971

തിരിച്ചു കൊടുത്തിട്ടുണ്ടാവും..അതാ അവന്റെ പ്രകൃതം…അതെനിക്ക് ഇന്ന് മനസിലായി…അവന് ബോക്സിങ്ങിൽ  ഒരു താല്പര്യം ഒണ്ടെങ്കിൽ നമുക്കത് സപ്പോർട്ട് ചെയ്യാം..ഭാവിയിൽ ചിലപ്പോ ഇവനായിരിക്കും ഇന്ത്യക്ക് വേണ്ടി മെഡലുകൾ  കൊണ്ടുവരാൻ പോകുന്നത്..“

വലിയ കാര്യത്തിൽ ഡാനി പറഞ്ഞു നിർത്തി…അയാളെ തട്ടി മാറ്റി നൈല എണീറ്റുകൊണ്ട് പറഞ്ഞു

”അങ്ങനെ എന്റെ കൊച്ച് ഇടി കൊണ്ടിട്ടു വേണ്ട ഇന്ത്യക്ക് മെടലും മടലും വാങ്ങുന്നത്..അല്ലേലും എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യാൻ ഒരു തന്ത ഒണ്ടല്ലോ…മിക്കവാറും നിങ്ങൾക്ക് ആയിരിക്കും എന്റെ കയ്യീന്ന് മെഡലു കിട്ടാൻ പോണത്..“

ചവിട്ടിതുള്ളി നൈല അകത്തേക്ക് കയറിപ്പോയി..അവളുടെയാ പോക്ക് കണ്ടു ഡാനി ഒരു ചിരിയോടെ സോഫയിൽ ഇരുന്നു

രാത്രി ഭക്ഷണമൊക്കെ കഴിച്ച ശേഷം ഉറങ്ങാനായി മുറിയിൽ കയറിയത് ആയിരുന്നു ദേവ്…പക്ഷെ എത്ര ശ്രമിച്ചിട്ടും അവനുറങ്ങാൻ കഴിഞ്ഞില്ല…കണ്ണ് തുറന്നവൻ വെറുതെ കിടന്നു

—-ദേവ് ഉറങ്ങുന്നില്ലേ—--

ഉറങ്ങാൻ മടിച്ചു നിന്ന അവന്റെയടുക്കലേക്ക്  ലെനസിന്റെ ശബ്ദമെത്തി

“പറ്റുന്നില്ല ലെനസ്….അച്ഛനെയും അമ്മയെയും കുറിച്ചുമുള്ള ചിന്തകൾ എന്നെ അലട്ടികൊണ്ടിരിക്കുവ…”

അവൻ നിവർന്നു കിടന്നുകൊണ്ട് പറഞ്ഞു…

—--ദേവ് നിന്റെയീ അസ്വസ്ഥതക്ക് കാരണം അവരെക്കുറിച്ചുള്ള ചിന്തകൾ അല്ല—--

“പിന്നെ..?

സംശയത്തോടെയവൻ ചോദിച്ചു

മറുപടിയായി ചിരിച്ചുകൊണ്ടവൾ പറഞ്ഞു

—-- i can read your mind ദേവ്…അത് മറക്കരുത്….നിന്റെ അച്ഛനും അമ്മയും ഇന്ന് ജീവനോടെയില്ല..പക്ഷെ അതൊന്നുമല്ല നിന്നെ അലട്ടുന്നത്…ഇന്ന്  കണ്ടയാ  നിനക്ക് പരിചിതമല്ലാത്ത ദേവിനെയാണ്—--

“ഹ്മ്മ്…നേരാണ്….പക്ഷെ എന്റെയാ പരിചിതമല്ലാത്ത മുഖമെനിക്ക് ഇഷ്ടപ്പെട്ടു ലെനസ്….അതാണ് ശെരികുമുള്ള ദേവ് എന്നൊരു തോന്നൽ ഉള്ളിൽ നിന്ന്“

—-ചിലപ്പോൾ ശെരിയാകും നിന്റെ അച്ഛനും ഇതുപോലെ ആയിരുന്നു…ശത്രുകൾക്ക് മുൻപിലദ്ദേഹമൊരു പടച്ചട്ടയണിഞ്ഞ ചെകുത്താനായി മാറുമായിരുന്നു…പക്ഷെ സ്നേഹിക്കുന്നവർക്കു മുൻപിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാളും ഇല്ലധാനും—-

💬 Comments

View all comments