0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 982

രാവിലെ കിടന്നിരുന്ന ബെഡിൽ വന്നിരുന്നവൻ ബാംഗ്ലൂർ സിറ്റിയെ നോക്കി കാണുകയായിരുന്നു…കിച്ചണിൽ പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി വന്ന അമാൻഡ കാണുന്നത് ബെഡിൽ ചാരി നിലത്തിരുന്ന് മുൻപിലത്തെ കാഴ്ചകൾ ആസ്വദിക്കുന്ന ദേവിനെയാണ്….

അവനെ ശല്യം ചെയ്യാതെയവൾ ഷെൽഫിൽ നിന്നും മാറാനുള്ള വസ്ത്രങ്ങൾ എടുത്തു ബാത്‌റൂമിലേക്ക് കയറി…മുറിയിൽ അമാൻഡ വന്നതും തിരിച്ചു കുളിക്കാനായി ബാത്‌റൂമിലേക്ക് പോയതുമെല്ലാം ദേവ് അറിയുന്നുണ്ടായിരുന്നു

ഇതുവരെ നടന്നേതെല്ലാമോർത്ത് അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു….അല്പ നിമിഷങ്ങൾക്ക് ശേഷം കുളിച്ചു ഫ്രഷായി ഇറങ്ങിയ അമാൻഡ ദേവിനരികിൽ വന്നിരുന്നു

ഏതോ വില കൂടിയ ബോഡി ലോഷന്റെയും ഷാമ്പുവിന്റെയും മണം അവന്റെ നാസികയിലേക്ക് അടിച്ചു കയറി…കണ്ണുകളടച്ചു ശ്വാസമൊന്നു നീട്ടിയെടുത്ത ദേവ് അമാൻഡയുടെ പതിഞ്ഞ സ്വരത്തിലുള്ള ചിരി കേട്ടാണ് കണ്ണ് തുറന്നത്…അവളുടെ ആരെയും മയക്കുന്നയാ ചിരിയിൽ അവനകപ്പെട്ടു പോയിരുന്നു

വെളുത്തുതുടുത്ത എന്നാൽ അധികം ചാടാത്ത അവളുടെ കവിലുകളും കൊത്തിയെടുത്ത  പോലുള്ള  നീണ്ടു കൂർത്തു വരുന്ന മൂക്കും അവക്ക് താഴെ പഴുക്കാനായ പരുവത്തിലുള്ള ചാമ്പക്കയുടെ  നിറത്തിലുള്ള ചുണ്ടുകളും അവനെ ആകർഷിച്ചു…..ചുണ്ടുകൾക്ക് മീതെയുള്ള നീർതിളക്കം അവനെ അതിലേക്ക് അടുപ്പിക്കുന്നതായി തോന്നിയവനു…അവയുടെ രുചി അറിയാനും മെല്ലെയത് കടിച്ചെടുക്കാനും അവന്റെ മനസ്സ് വെമ്പി

അവൻപോലുമറിയാതെ അവനാ ചുണ്ടുകളെ ലക്ഷ്യമാക്കി പതിയെ ചലിച്ചു…ദേവിന്റെയാ നീലകണ്ണുകളിൽ നോക്കി നിന്ന അമാൻഡയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു…അവളും അവന്റെ ആകർഷണവലയത്തിൽ പെട്ടു കെട്ടഴിഞ്ഞ പട്ടം കണക്കെ അവന്റെ അടുക്കലേക്ക് ചാഞ്ഞു

സൂര്യപ്രകാശമേറ്റ് തിളങ്ങുന്നയാ കണ്ണാടിയെ സാക്ഷിയാക്കി ദേവ് അവളുടെ ചുണ്ടുകളുടെ രുചിച്ചു നോക്കി…വളരെ പെട്ടന്ന് കഴിഞ്ഞെന്നു തോന്നുന്നയാ ചുംബനത്തിന്റെ ധൈർഗ്യം കൂട്ടാനായി അമാൻഡഅവന്റെ മേൽ ചുണ്ടുകൾ ആർത്തുയോടെ കടിച്ചൂമ്പി…ഇരുവരുടെയും നാവുകൾ തമ്മിൽ കൂടി കലർന്നപ്പോൾ പേരറിയാത്തൊരു

💬 Comments

View all comments