Chapter Title : ?Evil on earth✨ 2 [Jomon]
—---അവളുടെ പേര് അമാൻഡ ഗോർഡൻ…russian പോലീസും അവിടുത്തെ തന്നെ FBI ടീം ആയ FSD യും
അവളെ അന്വേഷിച്ചു നടക്കുകയാണ്..ഇന്റർപോളിന്റെ red notice ലിസ്റ്റിലും അമാൻഡയുടെ പേരുണ്ട്—---
“ഇന്റർപ്പോളോ…”
അത്ഭുതത്തോടെയവൻ പിറകെ വരുന്ന അമാൻഡയെ തിരിഞ്ഞു നോക്കി…തന്നെ നോക്കുന്ന ദേവിനെ അവൾ ചിരിച്ചുകൊണ്ട് ശബ്ദം വെളിയിൽ വരാത്ത രീതിയിൽ ചുണ്ടുകൾ മാത്രം ഉപയോഗിച്ച് ചോദിച്ചു
“what…?
അതിനവൻ മറുപടി പറയാതെ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ആക്ഷൻ കാണിച്ചു…പിന്നെ ഹാളിലായി ഇടം പിടിച്ച സോഫയിലിരുന്നു..അടുത്തായി അമാൻഡയും
”so അമാൻഡ…റഷ്യക്കാരിയായ നിനക്ക് എന്താ ബാംഗ്ലൂരിൽ കാര്യം…ടൂറിസ്റ്റ് ആണെന്നോ അല്ലെങ്കിൽ ബിസിനസ്സിൽ മീറ്റിങ്ങിനു വന്നതാണെന്ന് പറഞ്ഞാലോ ഞാൻ വിശ്വസിച്ചേനെ പക്ഷെ നമ്മൾ രണ്ടും brutal rat സിൽ ഉള്ളവരല്ലേ..അതുകൊണ്ട്..“
ബാക്കി പറയാൻ ദേവ് അല്പം മടിച്ചു..അത് അമാൻഡക്ക് മനസ്സിലാവുകയും ചെയ്തു
”ദേവ് നീ ആയായത്കൊണ്ട് ഞാൻ മറച്ചു വെക്കുന്നില്ല…ഞാൻ എന്റെ നാട്ടിലെ ഒരു ചെറിയ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളാണ്…ചെറുതെന്ന് പറഞ്ഞാൽ വളരെ ചെറുത്…എനിക്ക് ഈ തോക്കുകളോടും റൈഫല്സിനോടുമാണ് താല്പര്യം..അതുകൊണ്ട് തന്നെ ആ മേഖല തന്നെ ഞാൻ ചൂസ് ചെയ്തു…“
”എത്ര സിംപിൾ ആണല്ലേ..“
അമാൻഡയുടെ പറച്ചിൽ കേട്ടവൻ ഉറക്കെ ചിരിച്ചു…പതിയെ അമാൻഡയുമാ ചിരിയിൽ പങ്കു ചേർന്നു..തമ്മിൽ പരിചയപ്പെട്ട കുറഞ്ഞ നിമിഷങ്ങൾ കൊണ്ടുതന്നെ ഇരുവരും വല്ലാതെ അടുത്തു തുടങ്ങിയിരുന്നു
ദേവിനായി അവൾ സ്പെഷ്യൽ ഭക്ഷണവും മറ്റും തയ്യാറാക്കി നൽകി…നാട്ടിൽ നിന്ന് വന്ന ശേഷം ദേവ് ആദ്യമായി ഹോട്ടലിൽ നിന്നല്ലാതെ ഫുഡ് കഴിക്കുന്നത് അമാൻഡയുടെ അടുക്കൽ നിന്നായിരുന്നു..അതവൻ അവളോട് പറയുകയും ചെയ്തു..ദേവിന്റെയാ തുറന്നു പറച്ചിൽ അവളിലും വലിയ സന്തോഷമുളവാക്കി
ഭക്ഷണമെല്ലാം കഴിച്ച ശേഷം താൻ
💬 Comments
View all comments