Chapter Title : ?Evil on earth✨ 2 [Jomon]
“അഹ് ചോദിക്കാൻ മറന്നു pain എങ്ങനെ ഉണ്ട്…?
അവളുടെ ചോദ്യം കേട്ടപ്പോളാണവൻ ചതവ്പറ്റിയ ഭാഗങ്ങൾ ശ്രദ്ധിച്ചത്…പക്ഷെ കൈയിലും നെഞ്ചിലുമായി ചതഞ്ഞിരുന്നിടത് എല്ലാം ഒരു പ്രത്യേക തരം ബാൻഡ് എയ്ഡ് വച്ചു കവർ ചെയ്തിരുന്നു…അവയൊന്നും ദേവ് ഒരു ഹോസ്പിറ്റലിലുംകാണാത്തവയായിരുന്നു
”actually ഇതൊന്നും ഇന്ത്യയിൽ available അല്ല…പക്ഷെ പെട്ടന്ന് തന്റെ ഉള്ളിലെ ബ്ലീഡിങ് stop ചെയ്യണമെങ്കിൽ ഇത് ആവശ്യമായിരുന്നു..“
അവൾ പറഞ്ഞു…അവനാ കവർ ചെയ്ത ഭാഗങ്ങളിലൂടെ വിരലോടിച്ചു
”ഇവിടെ കിട്ടാത്തത് എങ്ങനെ നിനക്ക് കിട്ടി..?
ദേവ് അവന്റെ സംശയം മറച്ചു വെച്ചില്ല…പക്ഷെ പകരമായി ഒരു ചിരി നൽകികൊണ്ട് അമാൻഡ റൂമിൽ നിന്നിറങ്ങി നടന്നു
പിറകെ ദേവും ഇറങ്ങി…അവൾ നേരെ പോയത്കിച്ചണിലേക്ക് ആയിരുന്നു
അവിടുന്ന് രണ്ട് കപ്പുകൾ എടുത്തു അതിൽ ഫ്ലാക്സിൽ നിന്ന് ആവി പറക്കുന്ന കോഫി അവൾ ഒഴിച്ചു…കോഫി നിറച്ച ഒരു കപ്പ് അവൾ ദേവിനായി നീട്ടി
അവനത് വാങ്ങി കുടിക്കാൻ തുടങ്ങി…അവൻ വളരെ സാവധാനം കോഫി ആസ്വദിച്ചു കുടിക്കുന്നത് അമാൻഡ നോക്കി നിന്നു
“ഈ ബാൻഡ് എയ്ഡുകൾ ഞാൻ റഷ്യയിൽ നിന്ന് കൊണ്ടുവന്നതാണ്…ഞാൻ ജനിച്ചത് അവിടെ ആണ് so എന്റെ സ്വന്തം നാടാണ് എന്ന് വേണമെങ്കിൽ പറയാം..”
കുസൃതി നിറഞ്ഞൊരു ചിരിയോടെയവൾ പറഞ്ഞു…സത്യം പറഞ്ഞാൽ അവളൊരു fighter ആണെന്ന് വിശ്വസിക്കാൻ ദേവ് തയ്യാറല്ലായിരുന്നു
—--she is a sharp shooter ദേവ്—--
അമാൻഡയെക്കുറിച്ചു ഓർത്തുകൊണ്ടിരുന്ന ദേവിൻറെ ചെവിയിൽ ലെനസിന്റെ ശബ്ദം മുഴങ്ങി….അത് കേട്ട മാത്രയിൽ കയ്യിൽ പിടിച്ച കപ്പുമായി ദേവ് തിരിഞ്ഞു നടന്നു
“വേറെയെന്തൊക്കെ നിനക്ക് അറിയാം..?
അവൻ പിറകെ വരുന്ന അമാൻഡ കേൾക്കാത്ത രീതിയിൽ ലെനസിനോട് ചോദിച്ചു
💬 Comments
View all comments