Chapter Title : ?Evil on earth✨ 3 [Jomon]
ചാൻസിൽ ഞാൻ വെച്ച് തള്ളി…ദൈവമേ ഈ പെണ്ണ് കൈ എടുക്കല്ലേ
”ആണോടാ..ശെരിക്കും ഇഷ്ടാണോ..?
വല്ലാത്തൊരു ആശ്ചാര്യത്തോടെ അവൾ ചോദിച്ചു
ദൈവം എന്റെ പ്രാർത്ഥന കേട്ടു..പെണ്ണ് പിടി വിട്ടില്ല പകരം കൊറച്ചു കൂടി എന്റെ കയ്യിലുള്ള അവളുടെ പിടുത്തം മുറുക്കി…വയറു നിറയെ ഫുഡും അടിച്ചു പൂ പോലത്തൊരു പെണ്ണിന്റെ സ്പർശന സുഖവും കൂടി കിട്ടിയാൽ എന്റെ സാറേ…ഈ നാല് നില തകർന്ന് പോണ ഫീൽ…നോക്കണ്ട ചില സാഹചര്യങ്ങളിൽ ഞാൻ ഒരു വികാരജീവിയായി മാറും അതിന്റെയ
ഏതായാലും പെണ്ണിനെ ഒന്ന് പുളകം കൊള്ളിച്ചേക്കാം…സകലമാന പ്രണയ നോവലിസ്റ്റുകളെയും മനസ്സിൽ ധ്യാനിച്ചു ഞാൻ പറഞ്ഞു
“നേരാടോ…കൊറേ കാലമായി…ആദ്യമായി കണ്ടപ്പോൾ തോന്നിയ ഒരു crush ആവുമെന്ന് കരുതി ഞാൻ സീരിയസ് ആക്കിയില്ല..പക്ഷെ പിന്നെ പിന്നേയ്ത് ഒറക്കം കെടുത്താൻ തുടങ്ങിയപ്പോളാ അവളെ ഇത്രക്ക് ഇഷ്ടമാണെന്ന് മനസിലാക്കിയേ…എന്തോ അവളെന്റെ കൂടെ ഒണ്ടെങ്കിൽ ഈ ലൈഫിൽ ഞാൻ ഒരുപാട് സന്ദോഷിക്കുമെന്നൊരു തോന്നൽ…”
മുറുകുന്നുണ്ട് മുറുകുന്നുണ്ട്…പിടി മുറുകുന്നുണ്ട്…
“ചേട്ടാ ഒരാഐസ്ക്രീം കൂടി..നിനക്ക് വേണോ..?
ഞാൻ അവളോടായി ചോദിച്ചു..അവൾ വേണ്ടെന്ന് തലകുലുക്കി..അവളെന്ദോ കാര്യമായ ആലോചനയിൽ ആണ്..എന്നെ പിടിച്ച കൈ പോലും എടുക്കാൻ മറന്നുകൊണ്ടവൾ ആലോചിക്കുകയാണ്…ഒരാളുടെ ഇമോഷണിനെ വച്ചു കളിക്കുന്ന ഈ കളി ഞാനും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു…
”നീയെന്ത ആലോചിക്കുന്നത്..?
ഒളിപ്പിച്ചു വച്ച ഒരു ചിരിയുമായി ഞാൻ ചോദിച്ചു
“ജോ നീ പറഞ്ഞത് സത്യമാണെങ്കിൽ നിനക്ക് അവളോട് തുറന്ന് പറഞ്ഞൂടെ ഈ ഇഷ്ടം…”
ഈശ്വര പെട്ടു…
“അത്…അത് പിന്നെ…പേടി…..ഈ പേടി ഇല്ലേ അത്…ഞാൻ ജീവിതത്തിൽ ആദ്യമായി സ്നേഹിക്കുന്ന പെണ്ണാ അത്…എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു അവളതിനെ എതിർത്താൽ ഞാൻ തകർന്ന് പോകും..എനിക്കറിയില്ല അതിന് ശേഷം എന്ത് സംഭവിക്കുമെന്ന്..ആ ഒരു പേടിയാണ് എന്നെ പിറകിലേക്ക് വലിക്കുന്നത്…”
അല്പം സങ്കടം കലർന്ന ഭാവത്തിൽ ഞാൻ പറഞ്ഞു…പേടി വലിച്ചാലും നീ കൈ വലിക്കല്ലേ മോളെ…
“എടാ അതൊരു പാവമ..സ്നേഹിക്കാൻ മാത്രമേ അറിയൂ…നിന്റെ സ്നേഹം സത്യമാണേൽ അവളത് തിരിച്ചറിയുമെടാ…ഞാൻ…ഞാൻ അവളോട് സംസാരിക്കണോ..?
”ഏയ്യ് വേണ്ട..അത് വേണ്ട..“
ഇവളിത് നശിപ്പിക്കുമല്ലോ…ആ പിശാചിനെ ഞാൻ കണ്ടിട്ട് പോലുമില്ല
”അതെന്താ..?
“അത്..അത് ഞാൻ തന്നെ അവളോട് പറഞ്ഞോളാം നേരിട്ട്…എനിക്ക് കൊറച്ചു സമയം വേണം..”
പെട്ടന്ന്
💬 Comments
View all comments