0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 296

ചെറിയച്ചൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..പുള്ളിക്കാരന്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ എന്റെ കയ്യിലെ പിടുത്തം അഴിച്ചു…ശ്ശെയ്യ്…ഇങ്ങേരിത്..സുഖംകൊല്ലി

“ജോ പോകുവല്ലേ..?

എന്നോടായി ചെറിയച്ചൻ ചോദിച്ചു

”ഹാ വരുന്നു..“

”ഞാൻ താഴെ കാണും…“

അതും പറഞ്ഞു മൂപ്പർ ലിഫ്റ്റിനടുത്തേക്ക് നടന്നു…ഇനിയിപ്പോ ഈ പെണ്ണ് പിടിക്കുമെന്ന് തോന്നുന്നില്ല..ഞാനും  പോയേക്കാമെന്ന് കരുതി

”എടൊ ഞാൻ എന്നാ ഇറങ്ങുവാ കൊറച്ചു പരുപാടി ഒണ്ട്..“

”ആടാ ഞാനും ഇറങ്ങുവാ..നിന്റെ നമ്പർ ഒന്ന് തന്നെ..?

അവളെന്നോട് ചോദിച്ചു..ഞാൻ എന്റെ ഫോണെടുത്തവൾക്ക് കൊടുത്തു..അല്ലാണ്ട് നമ്പർ പറഞ്ഞു തന്നാൽ സേവ് ചെയ്യൻ ഇവള്ടെ പേര് പോലും എനിക്കൊർമ്മയില്ല

നമ്പർ ഡയൽ ചെയ്തു സേവ് ചെയ്തവൾ അവളുടെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കാളും ചെയ്ത് എനിക്ക് തന്നു

നീതു….

അഹ് അപ്പൊ അതായിരുന്നല്ലേ പേര്…ഇപ്പോളും എനിക്ക് ഓർമ്മയില്ല..ഞാൻ അതികം സംസാരിച്ചിട്ടില്ലാത്തത് കൊണ്ടാവും

നമ്പറുകൾ പരസ്പരം കൈമാറിയ ശേഷം ഞങ്ങൾ ഇറങ്ങി താഴെ പാർക്കിംഗ് വരെ അവളും ഉണ്ടായിരുന്നു..അവളുടെ സ്കൂട്ടി അവിടെ കിടപ്പുണ്ട്..അവസാനമായി ഒരു ഷേക്ഹാൻഡും തന്നവൾ നടന്നു..ഞാൻ കാറിനടുത്തേക്കും

“ജോ …!

പുറകിൽ നിന്നൊരു വിളി..അവളാണ്

”ആദിയോട് പറയാൻ ഉള്ളത് പെട്ടന്ന് പറഞ്ഞോണം..അതികം വൈകിക്കണ്ട..“

ഞാൻ പകരമൊരു ചിരി നൽകി തിരിച്ചു നടന്നു

ഞങ്ങൾ കൈ കൊടുക്കുന്നതൊക്കെ ചെറിയച്ചൻ കാറിലിരുന്ന് കണ്ടിരുന്നു..ഇനി ഇങ്ങേരെന്നെ ഊക്കുമല്ലോ ഭഗവാനെ

കാറിൽ കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടും പുള്ളി വണ്ടി എടുക്കുന്നില്ല….ഇനിയെന്താ എന്നാ ഭാവത്തിൽ ഞാൻ പുള്ളിയെ നോക്കിയപ്പോ ആളെ കളിയാക്കുന്ന ഒരു ചിരിയുമായി ഇരിക്കുവാണ് ദുഷ്ടൻ

”ചെറിയച്ച അത് പണ്ട് കൂടെ പഠിച്ച ഒരു കൊച്ച..“

ഞാനാ ചിരിയുടെ അർഥം മനസിലാക്കിയെന്നാവണം പറഞ്ഞു..അപ്പോളേക്കും അങ്ങേര് ഗിയറു മാറ്റി വണ്ടി മുന്നോട്ടെടുത്തു

”അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോടാ ജോ…“

വീണ്ടും ഒരു ചിരിയോടെ ചെറിയച്ചൻ പറഞ്ഞു..എനിക്കങ്ങു ചൊറിഞ്ഞു വന്നെങ്കിലും ഒരാളെ ഊക്കാൻ എന്നെക്കാൾ കഴിവ് മൂപ്പർക്ക് ദൈവം കൊടുത്തതുകൊണ്ട് ഞാൻ അടങ്ങി..അതാ എനിക്ക് നല്ലത്…വിഷയം മാറ്റാണെന്നവന്നം ഞാൻ മ്യൂസിക് പ്ലയെർ ഓണാക്കി സീറ്റിൽ ചാരി കിടന്നു….വയറു നിറയെ കയറ്റിയത് കൊണ്ടാണെന്നു തോന്നുന്നു ആ ഇരുന്ന ഇരിപ്പിൽ ഉറങ്ങി പോയി

—-------------------

സൈറൺ അടിച്ചുകൊണ്ട് പാഞ്ഞു പോയൊരു ആംബുലൻസിന്റെ

💬 Comments

View all comments