Chapter Title : ?Evil on earth✨ 3 [Jomon]
അവിടൊണ്ട്..
ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് പുറത്തിറങ്ങി
പെട്ടന്ന് എന്റെ കണ്ണ് മങാൻ
തുടങ്ങി..ബോധം പോകുമെന്ന് തോന്നിയ ഞാൻ കൈ കുത്തി റോട്ടിലിരുന്നു..പറ്റുന്നില്ല കെടന്ന് പോയി അവിടെ…അടഞ്ഞു തുടങ്ങിയ കണ്ണിനു മുൻപിൽ അവ്യക്തമായി ഞാൻ കണ്ടു
എന്നെ നോക്കി തിളങ്ങുന്ന ചന്ത്രൻ…അല്ല അതൊരു നക്ഷത്രമാ…ഇത്രവലുപമുള്ള നക്ഷത്രമോ..?
എന്നെയാരോ വലിച്ചുകൊണ്ട് പോകുന്ന പോലൊരു തോന്നൽ…നന്ദുവിന്റളിയാ…നിങ്ങൾ മുത്താണ്…പൊളി സാധനം….
പതിയെ പതിയെ എന്റെ ബോധം പോയി..
—----------------------------
“ടാ എണീക്ക്…ഡാ ജോമോനെ…”
ബോധമില്ലാതെ കിടന്നുറങ്ങുന്ന ജോമോനെ കുലുക്കി വിളിക്കുകയാണ് നന്ദു..
“ഇവൻ എണീക്കുന്ന ലക്ഷണമൊന്നുമില്ല അങ്കിളെ..”
ഒരുപാട് നേരത്തെ ശ്രമം പരാജയപ്പെട്ട നന്ദു ബെഡിൽ നിന്നെണീറ്റ് കൊണ്ട് പറഞ്ഞു
“ഇവൻ അതിനുമാത്രം ഏത് ബ്രാൻഡടാ അടിച്ചേ..?
ഒരു ഗ്ലാസ് ചായയുമായി ആന്റണി റൂമിലേക്ക് കയറി വന്നു
അയാൾ നീട്ടിയ ചായ വാങ്ങിക്കൊണ്ടു നന്ദു പറഞ്ഞു
”അഹ് എനിക്ക് അറിയാൻ പാടില്ല..അളിയൻ തന്നൊരു ചാത്തൻ കുപ്പി ഉണ്ടാർന്ന്..പക്ഷെ ഇവൻ നോർമൽ ആയിരുന്നു…“
സംശയത്തോടെ നന്ദു പറഞ്ഞു..കുടിച്ച ഗ്ലാസ് തിരിച്ചു നൽകികൊണ്ട് അവൻ പുറത്തേക്കിറങ്ങി
”അങ്കിളു പേടിക്കണ്ട..കൊറച്ചു കഴിയുമ്പോ അവൻ എണീറ്റ് വന്നോളും..നമ്മളിത് എത്ര കണ്ടതാ…ഞാൻ പോട്ടെ അമ്മേനെ അമ്പലത്തിൽ കൊണ്ട് വിടാൻ ഉള്ളതാ..“
അതും പറഞ്ഞു നന്ദു പോയി…ബെഡിൽ കിടന്നുറങ്ങുന്ന ജോമോനെ നോക്കി അയാളും തിരിച്ചിറങ്ങി പോയി
അയാൾ മുറി വിട്ടതും മയങ്ങി കിടന്നിരുന്ന ജോ ഞെട്ടിപിടഞ്ഞെണീറ്റു കിതപ്പോടെയവൻ ചുറ്റിനും നോക്കി
അവനാകെ വിയർത്തു കുളിച്ചു പരവശനായിരുന്നു
“ഇത്..ഇതെന്റെ റൂമല്ലേ…?
സ്വയം ചോദിച്ചു കൊണ്ടവൻ ചുറ്റിനും നൊക്കി…ബെഡിൽ നിന്നെണീറ്റ് നിക്കാൻ ശ്രമിച്ച അവൻ തളർന്നു നിലത്തു വീണു
കൈകാലുകൾ അനക്കാൻ ശ്രമിച്ച അവനു അതിനു സാധിക്കാതെ വന്നു
”ദൈവമേ ഞാൻ തളർന്നു പോയോ..?
പേടികൊണ്ടവന്റെ കണ്ണ് നിറഞ്ഞു…തല പൊട്ടി പിളരുന്ന വേദന..കൈയിലെക്ക് നോക്കിയ അവൻ ഒരുനിമിഷം കരയാൻ പോലുമാകാതെ കിടന്നവിടെ
കൈയിലെ ഞരമ്പുകൾ കടും നീല നിറത്തിൽ തെളിഞ്ഞു കിടക്കുന്നു..അവയിലൂടെ രക്തം ഇരച്ചു പായുന്നതവന് അറിയാൻ സാധിക്കുന്നുണ്ട് പക്ഷെ കൈ അനക്കാൻ സാധിക്കുന്നില്ല..
“ചെറിയച്ചാ…”
അവൻ കിടന്നിടത്തു തന്നെ കിടന്നു വിളിച്ചുകൂവി..പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല…അവൻ ഒന്നൂടെ ശ്രമിച്ചു നൊക്കി
“ചെറിയച്ച…”
ഇത്തവണ
💬 Comments
View all comments