0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 286

ശബ്ദം വന്നു..പക്ഷെ ആരും മുറിയിലേക്ക് വന്നില്ല…പെട്ടെന്നവന് തന്റെ ശരീരം തണുക്കുന്നത് പോലെ തോന്നി

“ഈശ്വര ഞാൻ ചാവാൻ പോകുവാണോ..?

പേടിയോടെയവൻ എണീറ്റ് നിക്കാൻ ശ്രമിച്ചു..ഇത്തവണ കൈയും കാലും അവനെ അനുസരിച്ചു..

എണീറ്റ് നിന്നത്തെ അവൻ കൈയിലെ ഞരമ്പുകൾ പരിശോധിച്ച്

”കൊഴമപമില്ലലോ…“

അവയെല്ലാം പഴയതുപോലെ ആയിരുന്നു…രണ്ടടി മുന്നിലേക്കാവൻ നടന്നു നൊക്കി…നടക്കാൻ സാധിക്കുന്നുണ്ട്

പെട്ടന്ന് റൂമിലേക്ക് അവന്റെ ചെറിയച്ഛൻ കടന്നു വന്നു

”ആഹ് നീ എണീറ്റോ…നന്ദു ഇപ്പൊ ഇറങ്ങിയതേ ഉള്ളു..“

അപ്പോളും ജോമോൻ പ്രേതത്തെ കണ്ടവനെ പോലെ ചുറ്റിനും നൊക്കി നില്കുവായിരുന്നു..കുറച്ചു മുൻപത്തെ സംഭവങ്ങൾ അവനെ അത്രയധികം പേടിപ്പിച്ചിരുന്നു

”നിനക്ക് എന്ത് പറ്റി ജോ..?

ചെറിയച്ചൻ അവന്റെ നിൽപ്പും ഭാവവും കണ്ട് ചോദിച്ചു

“ഏഹ്..?

”നിനക്ക് എന്ത് പറ്റിന്ന്..?

എന്ത് പറയണമെന്നറിയാതെ അവൻ ആശയകുഴപ്പത്തിലായി

“അത് പിന്നെ ഞാൻ…എനിക്കൊന്നു തലകറങ്ങി..”

ഒരുവിധമാവൻ പറഞ്ഞൊപ്പിച്ചു

“അത് കുടിച്ചതിന്റെയാവും നീ ഫ്രഷ് ആയി വാ ഞാൻ കാപ്പി എടുകാം..”

അതും പറഞ്ഞയാൾ തിരിച്ചു നടന്നു

കുടിച്ച കള്ളിന്റെ കെട്ട് വിട്ടതും ജോ ഫ്രഷ് ആകുവാനായി ബാത്‌റൂമിലേക്ക് കയറി

“എന്നാലുമളിയാ..എന്ത് സാധനമാ നിങ്ങളാ കുപ്പിയിലാക്കി തന്നത്…”

തനിയെ പറഞ്ഞുകൊണ്ടേവൻ ബാത്‌റൂമിൽ കയറി മുഖം കഴുകി…മുന്പിലെ കണ്ണാടിയിൽ നോക്കി നെറ്റിയുടെ സൈടിലേയുള്ള ചെറിയ പാടിൽ വിരലോടിച്ചു…ആ സമയം അവന്റെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു..

“കൊറച്ചൂടെ താടി ഒണ്ടായിരുന്നേൽ മുറിച്ചു കളയായിരുന്നു..”

ബ്രഷ് എടുത്തവൻ പല്ല് തേക്കാൻ തുടങ്ങി

അപ്പോളാണവൻ ഇന്നലത്തെ കാര്യങ്ങൾ ഓർത്തത്…

“ഇന്നലെ…ഇന്നലെ റോട്ടിൽ കെടന്ന ഞാൻ എങ്ങനെ ഇവിടെ..?

സംശയത്തീടെയവൻ കണ്ണാടിയിൽ നോക്കി..ചെറിയച്ചൻ പറഞ്ഞ വാക്കുകൾ ഓർത്തുനോക്കി

”നന്ദു ഇപ്പൊ ഇറങ്ങിയതേ ഉള്ളു…!

“oh..അവനാവും ഇവിടെ കൊണ്ടിട്ടത്..”

ഫ്രഷായി ഇറങ്ങിയ ജോ കസേരയിൽ കിടന്ന തോർത്തുകൊണ്ട് മുഖം തുടച്ചപ്പോളാണ് ഇന്നലെ വാങ്ങി വണ്ടിയിൽ വച്ച കുപ്പിയുടെ കാര്യം ഓർമ്മ വന്നത്

അവനോടി പുറത്തേക്കിറങ്ങി

മുറ്റത് ചാരി വെച്ച തൻറെ ബൈക്ക് കണ്ടവൻ അതിനടുത്തേക്ക് ചെന്നു

“ദൈവമേ നന്ദുവത് കൊണ്ടുപോയിട്ടോണ്ടാവല്ലേ…”

ടാങ്കിനു മുകളിലെ അറയിൽ പരിശീദിച്ചുകൊണ്ടവൻ പറഞ്ഞു

ഇന്നലെ വാങ്ങി വെച്ച കുപ്പി കിട്ടിയതോടെ വല്ലാത്തൊരു സന്തോഷമെനിക്ക് തോന്നി..

ചെറിയച്ഛൻ കണ്ടാൽ പിന്നെ ഇന്നത്തെ വഴക്കിനുള്ളത്

💬 Comments

View all comments