Chapter Title : ?Evil on earth✨ 3 [Jomon]
ആയി..പുള്ളി കാണാതിരിക്കാൻ കുപ്പി അരയിൽ തിരുകി ഞാൻ തിരിച്ചു വീട്ടിൽ കേറി
അപ്പോളേക്കും ഒരു ഗ്ലാസ് കട്ടനുമായി ചെറിയച്ചൻ വന്നു
“അമ്മയെവിടെ..?
ചായ വാങ്ങിക്കൊണ്ടു ഞാൻ ചോദിച്ചു
”ആ അവൾക്കിന്ന് ഡ്യൂട്ടിക്ക് കേറണം..രാവിലത്തെ നിന്റെ കോലം കാണിക്കാതെ എങ്ങനെയൊക്കെയോ ആണ് ഞാൻ ഉന്തിതള്ളി ഹോസ്പിറ്റലിൽ വിട്ടത്..“
”ഹോ..അല്ല ഞാൻ പറ്റെ മോശമായിരുന്നോ ഇന്നലെ..?
ഒരു സംശയത്തോടെ ഞാൻ ചോദിച്ചു..അതിനൊരു പുച്ഛച്ചിരിയും തന്ന് കാലിയായ ഗ്ലാസും വാങ്ങി പുള്ളിക്കാരൻ തിരിച്ചു പോയി..ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു…ഇന്നലെ ഞാൻ പറ്റെ കൂതറ ആയിട്ടാണ് വന്നു കേറിയതെന്ന്
“ശ്ശെ മോശമായി..അമ്മ കാണാഞ്ഞത് നന്നായി..”
കുപ്പിയും പിടിച്ചവിടെ നികുന്നത് ഇനിയും റിസ്ക് ഉള്ള പരുപാടി ആയോണ്ട് ഞാൻ റൂമിലേക്ക് കേറി..അലമാര തുറന്ന് തുണികൾക്കിടയിലായി കുപ്പി സേഫ് ആക്കി വെച്ചു
“നിന്നെ അടുത്ത ആഴ്ച എടുത്തോളാം..അതുവരെ നല്ല കുട്ടി ആയി ഇരുന്നോണം അമ്മേന്റെ കയ്യിലൊന്നും പെട്ടേക്കല്ലേ..”
അലമാര അടച്ചു ഞാൻ സ്വിച്ച് ഓഫ് ആയിരുന്നു ഫോൺ എടുത്തു..പക്ഷെ അത് ഓണാവുന്ന ലക്ഷണമൊന്നും കാണുന്നില്ല
“പണ്ടാരം ചത്തോ..?
ചേർജ് തീർന്നാവും..ഫോൺ എടുത്തു ചാർജിനിട്ട് ഷെൽഫിൽ നിന്നെന്റെ ഒഫീഷ്യൽ ഫോൺ എടുത്തു..
നിങ്ങൾ കരുതുന്നുണ്ടാവും വെള്ളമടിച്ചു തലതിരിഞ്ഞു നടക്കണ എനിക്ക് എന്തിനാവും ഒരു ഒഫീഷ്യൽ ഫോണെന്ന്…എന്നാ നിങ്ങൾക്ക് തെറ്റി
ഇപ്പൊ നിങ്ങളീ കാണുന്ന ജോ ആണ് ശെരികുമുള്ള ജോ..പക്ഷെ പുറത്തുള്ളവർക്ക് ഞാൻ ജോമോൻ ആണ്
ഈ നാട്ടിലെ തന്നെ പ്രമുഖമായ ഒരു കമ്പനിയുടെ ഉടമസ്ഥൻ ആണ് ഞാൻ..എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ എന്റേയീ ഉത്തരവാദിത്തമില്ലായിമ എന്ന ജന്മനാ കിട്ടിയ ഗുണം കാരണം പേരില്ലാത്ത ഒരു പോസ്റ്റ് ആണ് എനിക്കവിടെ....പക്ഷെ ഒരു MD യുടെ അത്ര തന്നെ പിടിപാടും ഉണ്ട് താനും
മനസിലായില്ലല്ലേ..വെക്തമായി പറഞ്ഞ എന്റെ അച്ഛനും അമ്മയും കൂടെ സ്റ്റാർട്ട് ചെയ്ത കമ്പനി ആണത്..ചെറിയ ചെറിയ ഇമ്പോർട്ടിങ്ങും എക്സ്പോർട്ടിങ്കുമായി പൊയ്‌കൊണ്ടിരുന്ന കമ്പനി ഞാൻ ജനിച്ചതോടെ വലിയൊരു കമ്പനിയായി വളരാൻ തുടങ്ങി..ആ ക്രെഡിറ്റ് എനിക്ക് ആണുട്ടോ..ഞാൻ ജനിച്ചത് കൊണ്ടുള്ള ഭാഗ്യം ആണെന്നാണ് എല്ലാരും പറയണേ..പിന്നെ പിന്നെ വലിയ വലിയ ഇന്റർനാഷണൽ കമ്പനികളുമായി കൈ കോർത്തു ഇപ്പൊ കോടികളുടെ ആസ്തി ഉണ്ടെനിക്ക്..പക്ഷെ അഞ്ചു
💬 Comments
View all comments