Chapter Title : ?Evil on earth✨ 3 [Jomon]
പൈസയെനിക്ക് ശമ്പളം തരില്ല..അതിലെനിക് വിഷമം ഒന്നുമില്ല…ഇപ്പൊ കമ്പനി നോക്കുന്നത് ചെറിയച്ചൻ ആണ് ഒരു ഹോസ്പിറ്റലും ഒണ്ട് അത് ചെറിയച്ഛന്റെ ഭാര്യയും നോക്കുന്നു..അവരെയാണ് ഞാൻ അമ്മ എന്ന് വിളിക്കുന്നത്…കാരണം കൊറച്ചു വർഷങ്ങൾ മുൻപ് നടനൊരു അപകടത്തിൽ എന്റെ അച്ഛനുമമ്മയും എന്നെ ഒറ്റക്കാക്കി പോയി…എനിക്ക് ഈ ചരിത്രം പറയാൻ ഒന്നും അറിയില്ല കേട്ടോ അതോണ്ടാണ് ഞാൻ ഇങ്ങനെ പറയണേ
അന്നത്തെയാ സംഭവം നടക്കുമ്പോൾ ഞാൻ sslc ഓകെ എഴുതി കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുവായിരുന്നു..പിന്നെ പെട്ടെന്നുള്ള ഈ ഷോക്കിൽ ഞാൻ ആകെ തളർന്നു പോയി അതീന്നു എല്ലാം എന്നെ പിടിച്ചു കയറ്റിയത് ചെറിയച്ഛനും ചെറിയമ്മയുമാണ്..അന്നുമുതൽ ചെറിയമ്മ എനിക്ക് അമ്മയായി
ഈ വലിയ വീട്ടിൽ ഞങ്ങൾ മൂന്നുപേരും മാത്രമാണ് ഉള്ളത് ഇപ്പൊ..ചെറിയച്ഛനും അമ്മക്കും സ്വന്തമെന്ന് പറയാൻ മക്കളില്ല…പിന്നെ ഒള്ളത് തലതിരിഞ്ഞയീ ഞാനാണ്
ഇതാണ് എന്റെ ബാക്ക് സ്റ്റോറി…
വല്യ ഇന്ട്രെസ്റ്റിംഗ് സ്റ്റോറി ഒന്നുമല്ലല്ലേ..എനിക്കും തോന്നി…അപ്പൊ ഞാൻ പറയാൻ വന്നത് ഇത്രേ ഉള്ളു ആഴ്ചയിൽ 4 ദിവസം ഞാൻ മാന്യനായിരിക്കും..രാവിലെ ഓഫീസിൽ പോകും രാത്രി തിരിച്ചു വരും..ബാക്കി രണ്ട് ദിവസം ഞാൻ ഞാനായി തന്നെ ഇരിക്കാനായി അമ്മ അനുവദിച്ച ദിവസങ്ങൾ ആണ്..കൂട്ടുകാരും വെള്ളമടിയും കറക്കവുമൊക്കെയായി നടക്കും..ഏഴാംമത്തെ ദിവസം വീണ്ടും മാന്യനായി വീട്ടിൽ തന്നെ ഇരുന്നോണമെന്നാണ് ഓർഡർ..കാരണം ചെറിയച്ചൻ ഈ ദിവസമാണ് unofficial ആയിട്ടൊള്ള മീറ്റിംഗുകളും പിന്നെ മൂപരുടെ പിടിപാടിലുള്ള ഫങ്ക്ഷനുകളും ക്കെ നടത്തുന്നതും പോകുന്നതും അന്നൊക്കെ എന്നെയും കൂടെ കൊണ്ട് പോകും…എന്തിനാണ് എന്ന് ഞാൻ ചോദിച്ച പറയും എനിക്ക് പക്വത ആയി കഴിഞ്ഞാൽ ഞാൻ വേണം ബിസിനസ് എല്ലാം നോക്കി നടത്താൻ അപ്പൊ ആളുകളുമായി സംസാരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും ഞാൻ പഠിച്ചിരിക്കണമെന്ന്..എന്താല്ലേ..കൊറച്ചൊക്കെ വ്യത്യസ്തമയ ജീവിതരീതി തന്നെ എന്റേത്
“ടാ നീ റെഡി ആയില്ലേ..”
പുറത്തു നിന്ന് ചെറിയച്ചൻ വിളിച്ചു
“ആ ഇപ്പൊ വരാ..”
ഇനിയും നിന്ന അങ്ങേരുടെ സ്വഭാവം മാറും…ഞാൻ വേഗന്ന് തന്നെ അലമാര തുറന്ന് നോക്കി
വല്ല മാര്യേജ് ഫങ്ക്ഷനും കാണുമിന്ന് അതാവും പുള്ളി തിരക്ക് കൂട്ടുന്നെ അപ്പൊ മെനയുള്ള വല്ലതും ഇട്ടോണ്ട് ചെല്ലണം
അല്ലായിരുന്നേൽ വല്ല ബനിയനും മുണ്ടും മതിയാരുന്നു…ഞാൻ അലമാരയിൽ
💬 Comments
View all comments