Chapter Title : ?Evil on earth✨ 3 [Jomon]
നിന്നുമൊരു വയലറ്റ് ഷർട്ടും ഒരു ക്രീം കളർ പാന്റും എടുത്തു
ഇന്നത്തേക്ക് ഇത് മതിയാകും…
pee peeee peeee
പുറത്തു നിന്ന് കാറിന്റെ ഹോണടി ശബ്ദം കേട്ടു..ഇനിയും നിന്നാൽ ശെരിയാവില്ല
ഞാൻ വേഗം റൂം പൂട്ടി വെളിയിലെറങ്ങി
മുൻവശത്തെ വാതിലും പൂട്ടി ലോക്ക് ചെയ്തു ഇറങ്ങിയപ്പോളേക്കും ചെറിയച്ചൻ പോർച്ചിൽ നിന്നും കാറെടുത്തു മുൻവശത്തേക്ക് വന്നു
ഇങ്ങേരു കാറിന് മാച്ച് ആയ ഡ്രസ്സ് ആണോ ഇടാറുള്ളെ..വെള്ള ജുബ്ബയും മുണ്ടുമുടുത്ത വൈറ്റ് കളർ ബെൻസിൽ ഇരിക്കുന്ന ചെറിയച്ഛനെ ഞാൻ നോക്കി
സാധാരണ പെണ്ണുങ്ങൾ ആണ് ഡ്രെസ്സിനു മാച്ച് ആയ കമ്മലും വളയുമൊക്കെ ധരിക്കാർ..എന്തേലും ആവട്ടെ എന്ന് കരുതി ഞാൻ കാറിൽ കയറി
“എവിടെക്കാ പോണേ..?
സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു
പക്ഷെ ഉത്തരം ഒന്നും പറയാതെ കാറിന്റെ മ്യൂസിക് പ്ലയെറിൽ തപ്പി കളിക്കുന്ന തിരക്കിലാണ് ചെറിയച്ചൻ
ഇത് ഇപ്പോളൊന്നും തീരില്ലെന്ന് മനസിലായ ഞാൻ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു FM മോഡിൽ ഇട്ടു
ഇല്ലെങ്കിൽ അങ്ങേരിത് പറിച്ചെടുക്കുമെന്ന് തോന്നി..ഞാൻ പാട്ട് ഇട്ടതും എന്നെയൊന്നു നോക്കി ചിരിച്ചുകൊണ്ട് ചെറിയച്ചൻ വണ്ടി മുൻപോട്ടെടുത്തു
”ആഹ് നീയെന്താ ചോദിച്ചേ..?
ഡ്രൈവിംഗ് ശ്രദ്ധിക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു
“എവിടേക്കാ രാവിലെ തന്നെ പോണെന്നു..ഞാൻ ഒന്നും കഴിച്ചിട്ടില്ല നല്ല വിശപ്പുണ്ട്..”
രാവിലെ എന്നല്ല ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല അതോണ്ട് തന്നെ വയറു കിടന്ന് കത്തുന്നത് ശെരികുമറിയാനുണ്ട്
എന്റെ ചോദ്യം കേട്ടിട്ട് ആണെന്ന് തോന്നുന്നു പുള്ളിക്കാരൻ ചിരിക്കുന്നുണ്ട്..ചിരിക്കാൻ മാത്രം എന്താണേനെന്നുള്ള ഭാവത്തിൽ ഞാൻ ചെറിയച്ഛനെ നോക്കി അപ്പൊ അങ്ങേര് വാച്ചിലേക്ക് നോക്കി പിന്നേം ഡ്രൈവിംങ്ങിൽ ശ്രദ്ധിച്ചു
ഞാൻ ഫോൺ എടുത്തു സമയം നോക്കി
“”“രണ്ട് മണിയോ..”“”
വലിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു…അല്ല പറഞ്ഞു പോയി…ഇത്ര നേരം ഞാൻ കെടന്ന് ഉറങ്ങിയോ..വെറുതെ അല്ല ഇത്ര വിശപ്പ്
“ആഹ് രണ്ട് മണി തന്നെ..ഞാനും നന്ദുവും കൂടെ രാവിലെ മുതൽ വിളിക്കാൻ തുടങ്ങുയത നിന്നെ…എവിടെ എണീക്കാൻ ആര് കേൾക്കാൻ…അവളെറിയണ്ട നിന്റെയീ കളിയൊന്നും…”
എന്നെ കുറ്റപ്പെടുത്തുന്നത് പോലെ ചെറിയച്ചൻ പറഞ്ഞു..ദേഷ്യം കൊണ്ടൊന്നുമല്ല അമ്മക്കും ചെറിയച്ഛനും വേറെയാരേക്കാളും ഇഷ്ടം എന്നെയാണ് അതുകൊണ്ട് തന്നെ ഞാൻ എന്തേലും
💬 Comments
View all comments