Chapter Title : ?Evil on earth✨ 3 [Jomon]
തലതെറിച്ച പരുപാടി ചെയ്താൽ ആദ്യം ചീത്ത കേൾക്കുന്നത് ഇങ്ങേർക്കാണ് അമ്മയുടെ അടുത്ത് നിന്ന്..അതിന് ശേഷമേ എന്റടുത്തു വരൂ..പക്ഷെ എന്നോട് ദേഷ്യപ്പെടില്ല ഉപദേശം മാത്രം..ചെലപ്പോ ദേഷ്യപ്പെട്ടലൊന്നും ഞാൻ നന്നാവുമെന്ന് തോന്നുന്നില്ലായിരിക്കും
ഓരോന്ന് ആലോചിച്ചും കൂട്ടിയും ഇരുന്നപ്പോലേക്കും ടൗണിലെ തന്നെ വലിയൊരു ഹോട്ടലിലേക്ക് ചെറിയച്ചൻ കാറ് കയറ്റി
മുൻപിൽ തന്നെ വലിയൊരു ഫ്ലെക്സും ഒണ്ട് ഏതോ പെണ്ണിന്റേം ചെറുക്കന്റെയും മാര്യേജ് ഫങ്ക്ഷന് ആണ്..അപ്പൊ ഇന്നത്തെ പ്രഭാതഭക്ഷണവും ഉച്ചക്കത്തെ ഭക്ഷണവും ഇവിടുന്ന് തിന്നാം
പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയതും ഞാൻ ഡോറു തുറന്നിറങ്ങി ഓടി…സത്യം പറഞ്ഞ വിശന്നിട്ട് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
പാർക്കിംഗ് ഫ്ലോറിൽ തന്നെ ഉള്ള ലിഫ്റ്റ് പിടിച്ചു ഏറ്റവും മുകളിലെ ഹാളിലേക്ക് ഉള്ള ബട്ടൻ അമർത്തി…കൊറേ പേര് വരുന്ന പരുപാടി ആയിണ്ട് എല്ലാവർക്കുമുള്ള ഫുഡ് അടി സൗകര്യം അവിടെ തന്നെ ആയിരിക്കും..എന്റെ ഊഹം തെറ്റിയില്ല ലിഫ്റ്റിന്റെ ഡോർ തുറന്നതേ നല്ല മനം മയക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി
“”ബീഫിന്റെ മണമല്ലേ അത്…ബിരിയാണി ആവണേ..“
വലിയ ആൾ കൂട്ടം ഒന്നുമില്ലേലും അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു ഹാളിൽ..അങ്ങ് അറ്റത്തായുള്ള സ്റ്റേജിൽ പെണ്ണും ചെക്കനും അവരുടെ ഫാമിലിയും നിൽപ്പുണ്ട്..എല്ലാരും ഫോട്ടോയ്ക്ക് പോസ് ചെയ്യുവാണ്..പക്ഷെ എന്റെ ആവശ്യം അതല്ലല്ലോ
പന്തം കണ്ട പെരുചാഴിയെപ്പോലെ ഞാൻ ആളുകൾക്കിടയിലൂടെ നടന്നു..ഒടുവിൽ ഞാൻ കണ്ടെത്തി എന്റെ യുദ്ധഭൂമി
ഹാളിന്റെ ഒരു സൈഡിലായി ബൊഫെ സെറ്റപ്പ്…പിന്നൊന്നും നോകീല അവിടേക്ക് വെച്ചു പിടിച്ചു…രാവിലെ എണീക്കാഞ്ഞത് നന്നായി എന്ന് അപ്പൊ തോന്നി…അത്ര മാത്രം ഐറ്റങ്ങൾ ഉണ്ടായിരുന്നു അവിടെ..ഒരുമൂലെന്ന് പെറുക്കി പെറുക്കി ഞാൻ അവിടെയുള്ള എല്ലാം സാധങ്ങളും ഒരു പ്ലേറ്റിൽ ആക്കി..വിശപ്പ് കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയോണ്ട് എന്നെക്കാൾ മുൻപേ വന്നവരെയൊക്കെ തട്ടി മാറ്റിയാണ് ഞാൻ എല്ലാം എടുക്കുന്നത്
എവിടുന്ന് വരുന്നെടാ ഇവനൊക്കെയാന്ന് ഭാവത്തിൽ ആണ് അവിടെ നിന്ന ആന്റിമാർ എന്നെ നോക്കിയത്..അതൊന്നും ശ്രദ്ധിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ..ചിക്കൻ മുതൽ മുയലുവരെ പ്ലേറ്റിൽ ആയ സ്ഥിതിക് ഞാൻ കളമൊഴിഞ്ഞു
ഇനി സേഫ് ആയിട്ടൊരു സ്ഥലം കണ്ട് പിടിക്ണം…നോക്കുമ്പോ വേറൊരു സൈഡിൽ ഒരു ചെറിയ റൗണ്ട് ടേബിലും ചുറ്റിനും കൊറച്ചു
💬 Comments
View all comments