0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 292

കസേരകളും..അതിലെങ്ങും ഒറ്റ മനുഷ്യനുമില്ല…ഏറു കിട്ടിയ പൂച്ചയെപ്പോലെ ഞാൻ അവിടേക്കോടി എന്റെ യുദ്ധഭൂമി കയ്യെറി..പിന്നെ സകല ഫുഡ്‌ വ്ലോഗർമാരെയും  മനസ്സിൽ ദ്യാനിച്ചു കഴിക്കാൻ തുടങ്ങി…സത്യം പറയാലോ എല്ലാത്തിനും ഒടുക്കത്തെ രുചി ആയിരുന്നു വിശന്ന് വന്നൊണ്ട് ആവും

കൊറച്ചു കഴിഞ്ഞപ്പോളേക്കും ചെറിയച്ഛനും എത്തി ഒരു പ്ലേറ്റുമായി

“ഫോട്ടോ എടുക്കാൻ പോയില്ലേ..?

കഴിക്കുന്നതിനിടയിലായി ഞാൻ ചോദിച്ചു..വാ നിറയെ ബിരിയാണി ആണ് ഞാൻ ചോദിച്ചത് അങ്ങേർക്ക് മനസ്സിലായോ എന്തോ

”ആദ്യം വല്ലതും കഴിക്കട്ടെ എന്നിട്ട് എടുക്കാ..“

നോക്കുമ്പോ മൂപ്പരും നല്ല ഫുഡ്‌ അടി ആണ് രാവിലെ അമ്മ ഉപുമാവ് ആണെന്ന് തോന്നുന്നു ഉണ്ടാക്കിയത് അല്ലെങ്കിൽ ഇങ്ങനെ കഴിക്കൂല..എനിക്കും ചെറിയച്ഛനും അമ്മയുണ്ടാകുന്ന ഉപുമാവ് കാണുന്നത് ചെകുത്താൻ കുരിശ് കാണുന്നതിന് സമമായിരുന്നു

ആദ്യത്തെ റൗണ്ട് കഴിഞ്ഞു രണ്ടാമതും പോയി ഞാൻ ഫുഡ്‌ എടുത്തു കൊണ്ട് വന്നു..ഒള്ളത് പറഞ്ഞാ ആ ചിക്കൻ കൊണ്ടുണ്ടാക്കിയ ഐറ്റംസ് മുഴുവൻ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു

മെയിൻ പരുപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് കൊറച്ചു ഐസ്ക്രീം കൂടി കഴിക്കാമെന്ന് കരുതി ഐസ്ക്രീംമും ജ്യൂസും കൊടുക്കുന്ന ഏരിയയിലേക്ക് ചെന്ന്..ഒരുപാട് ഐറ്റംസ് ഉണ്ടേലും ഞാൻ ഒരു ബട്ടർസ്കോച്ച് എടുത്തു

ക്യാമറമാന്മാർ ഓരോന്ന് പറഞ്ഞു വട്ട് കളിപ്പിക്കുന്ന ചെക്കനെയും പെണ്ണിനേയും നോക്കി ഐസ് ക്രീം തിന്നുകൊണ്ട് ഇരിക്കുമ്പോ ആണ് എന്റെ പുറത്തൊരു കൈ വന്നു വീണത്..വീണതെന്ന് പറഞ്ഞാൽ കൈ വീശിയൊരു അടി ആയിരുന്നത്..പൊള്ളി പോയി പുറം

ഏത് മൈരനാണെന്ന് നോക്കാൻ തിരിഞ്ഞു നോക്കിയപ്പോ ചുവപ്പ് കളറിൽ നല്ല എംബ്രോയ്‌ഡറി വർക്ക്‌ ഒക്കെ ചെയ്തു മുത്തു പിടിപ്പിച്ച സാരിയുമുടുത് ഒരുത്തി നിക്കുന്നു..കൈ രണ്ടും എളിയിൽ കുത്തി ആണ് നിൽപ്പ്

ആ പണ്ടാരത്തിനെ ഇതെവിടുന്നു കുഴിച്ചെടുത്തെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..പാതി ചിരിയും പാതി ദേഷ്യവും പിടിച്ച മുഗം…മേക്കപ്പ് ചെയ്തു കുളമാക്കിയിട്ടില്ല…നിക്ക് നിക്ക്…എവിടെയോ കണ്ട് മറന്ന നല്ല മുഖഭാവം…ഇത്..ഇത് അവളല്ലേ..എന്റെ കൂടെ പണ്ട് +2 വിൽ പഠിച്ച….മറന്ന്..ഈ പണ്ടാരത്തിന്റെ പേര് മറന്നു

എന്നാലും പരിചയമുള്ളയൊരു ഭാവം മുഖത്തു വരുത്തി ഞാൻ ചോദിച്ചു

“എടി നീയോ…നീയെന്താ ഇവിടെ…?

അവളെ എനിക്ക് ഓർമ്മയിണ്ടെന്ന് മനസിലായതോടെ അവളുടെ മുഖത്തെ ദേഷ്യമൊക്കെ മാറി ഒരു ചിരി എനിക്കായി തന്നു…നല്ല

💬 Comments

View all comments