Chapter Title : ?Evil on earth✨ 3 [Jomon]
ട്രീറ്റ്മെന്റ് ഒന്നും possible അല്ലായിരുന്നു പോരാത്തതിന് ചെറിയ കുട്ടിയും…അവളുടെ മരണശേഷമാ സിസ്റ്റർമാർക്ക് എന്നെ കിട്ടുന്നത്…you know what…ഞാനും അവളെപ്പോലെ ആയിരുന്നെന്ന അവർ പറഞ്ഞിരുന്നത്..same attitude..same spirit…ബാക്കി എല്ലാവർക്കും ഞാൻ അമാൻഡ ആയപ്പോൾ മദറിനുമാത്രം ഞാൻ ഇസബെൽ ആയിരുന്നു…”
അവളവളുടെ ചെറുപ്പകാലത്തെ ഓർമ്മകൾ അവനോട് പറഞ്ഞു….
“ഇസബെൽ…ഇസ…യാഹ്…അത് മതി നിനക്ക്…”
അവനല്പം ആവേശത്തോടെ പറഞ്ഞു…അവൻറെ വാക്കുകൾ കേട്ട അമാൻഡ ചിരിച്ചുകൊണ്ടിരുന്നു
“ഇസ…കേൾക്കാൻ ഒരു സുഖമുണ്ട്…!
അവളും ആ പേരിനെ വിലയിരുത്തി..
”അപ്പൊൾ ഈ നിമിഷം മുതൽ അമാൻഡ എന്ന എന്റെ റഷ്യൻ ദേവതക്ക് official നിക്ക് നെയിം ആയി ഇസ എന്ന പേര് നൽകിയിരിക്കുന്നു..“
അതും പറഞ്ഞവൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന അമാൻഡയുടെ കവിളിലൊരുമ്മ നൽകി
പെട്ടെന്നുള്ളയവന്റെ പ്രവർത്തിയിൽ വാ തുറന്നവളവനെ നോക്കി
”ദേവതയോ…?
“yes…Goddess…എന്റെ russian Goddess…”
അവന്റെയാ സംസാരം കേട്ടവൾ പൊട്ടിച്ചിരിച്ചു…
“എന്താ ദേവ്…russian goddess ഒക്കെ എന്റെ ഓർമ്മ ശെരിയാണേൽ Zorya ആണ്…പണ്ട് മ്യൂസിയത്തിൽ പോയപ്പോൾ അവളുടെ ഒരു ചിത്രം കണ്ടത് ഓർമ്മയുണ്ടെനിക്ക്…seriously അവളുടെ സൗന്ദര്യത്തിന്റെ അടുത്തു പോലുമെത്തില്ല ഞാൻ..”
“ഓഹോ അങ്ങനെ ആണോ…സാരമില്ല ഞാനത് സഹിച്ചു…റഷ്യൻ ദേവത സോറിയ ആണെങ്കിൽ നമുക്ക് അത് മാറ്റാം…പാർവതിദേവിയുടെ സൗന്ദര്യമാ നിനക്കെന്നെ പറഞ്ഞാലും ആരും കുറ്റം പറയില്ല..”
“who isപാർവതി..?
സംശയത്തോടെവൾ അവനെ നോക്കി
”അത് ഹിന്ദൂസിന്റ ഒരു ദൈവമ…she looks like an angel..നിന്നെപ്പോലെ.!
അവന്റെയാ വിവരണം കേട്ടയവൾ ചിരിയോടെ വണ്ടിയുടെ വേഗത കൂട്ടി
—------------------------തുടരും….
വായിച്ചവർ നല്ലത് ആണേലും മോശമാണേലും നിങ്ങളുടെ മനസ്സിൽ ഈ കഥയെക്കുറിച്ചു തോന്നിയ അഭിപ്രായം എഴുതാൻ ഉള്ള മനസ്സ് കാണിക്കണം ? seriously രാത്രി കാലങ്ങൾ എന്റെ കഥക്ക് വന്ന comments വായിച്ചു സ്വയം പുളകം കൊള്ളുന്ന ഒരുത്തൻ ആണ് ഞാൻ…എന്താല്ലേ…?
💬 Comments
View all comments