Chapter Title : ?Evil on earth✨ 3 [Jomon]
പറഞ്ഞു…അവളുടെ മുഖത്തെ സംശയഭാവങ്ങൾ മാറി അതൊരു പുഞ്ചിരിയായി
”നീ ഉറങ്ങിയില്ലേ ദേവ്…?
ഗിയറിനു മുകളിലെ കയ്യെടുത്തവന്റെ മുടിയിൽ തലോടികൊണ്ടവൾ ചോദിച്ചു
“ഇല്ലാഹ്…”
തന്നെ തലോടുന്നയവളുടെ കൈ പിടിച്ചതിൽ ചുംബിച്ചുകൊണ്ടുവൻ പറഞ്ഞു…അവന്റെയാ പ്രവർത്തിയിൽ അമാൻഡ ചിരിച്ചു
“നീ ഉറങ്ങിക്കോ…3 hour കൊണ്ടു നമ്മൾ സ്ഥലത്തെത്തും…സ്ക്രീൻ നോക്കിക്കൊണ്ടവൾ പറഞ്ഞു
”അമാൻഡ പിന്നൊരു കാര്യം പറയാൻ ഉണ്ടായിരുന്നു..!
സീറ്റ് നേരയാക്കികൊണ്ട് ദേവ് പറഞ്ഞു…എന്താണെന്നുള്ള ഭാവത്തിൽ അവളവനെ നോക്കി
“അല്ലെ വേണ്ട പിന്നെ പറയാ..സർപ്രൈസ് ആയിക്കോട്ടെ..”
ചിരിയിടെയവൻ പറഞ്ഞു…അത് കണ്ട അമാൻഡ കുശുമ്പു പിടിച്ച മുഖഭാവത്തോടെ മുൻപിലേക്ക് നോക്കിയിരുന്നു
ദേവ് അവൻറെ കയ്യുയർത്തി അവളുടെ കവിളിൽ പതിയെ പിടിച്ചു വലിച്ചു
“സർപ്രൈസ് ആടി പെണ്ണെ..so നല്ല നേരവും കാലവും നോക്കി പറയാ…ആദ്യം നിനക്ക് നല്ലൊരു പേരിടണം..”
അവൻ പറയുന്നത് കെട്ടവളവനെ സംശയത്തോടെ നോക്കി
“പേരിടാനോ…എന്റെ പേര് കൊള്ളില്ലേ അപ്പൊ..?
”അങ്ങനെ അല്ലേടി..നിനക്ക് ചേരുന്ന പേര് തന്നെയാ അമാൻഡ എന്നത്..പക്ഷെ വിളിക്കാൻ കൊറച്ചു കൂടെ എളുപ്പത്തിന് ഒരു നിക്ക് നെയിം കൂടെ ഇടുന്ന കാര്യമാ ഞാൻ പറഞ്ഞെ…“
”ഓ…നിക്ക് നെയിം…അല്ല ദേവ് നിനക്ക് ഉണ്ടോ ഈ നിക്ക് നെയിം..?
“പിന്നല്ലാണ്ട്….പക്ഷെ അമ്മ മാത്രമേ ആ പേര് വിളിക്കാറുള്ളു..”
“എന്നാ പറ എന്താ ആ പേര്…?
അവൾഅല്പം ഉല്സാഹത്തോടെ ചോദിച്ചു
”കണ്ണൻ എന്നാ വിളിക്കാറ്…പക്ഷെ അത് നല്ല ദേഷ്യം വരുമ്പോളും അതുപോലെ തന്നെ സ്നേഹവും വരുമ്പോ മാത്രേ വിളിക്കൂ..“
അവൻ നൈലയുടെ സ്വഭാവമോർത്തു പറഞ്ഞു…
”കണ്ണൻ…ക്യൂട്ട് നെയിം ആണല്ലേ..“
അവന്റെയാ പേരു മനസ്സിലിട്ടുകൊണ്ടവൾ പറഞ്ഞു…
”ആ…ഞങ്ങടെ നാട്ടിൽ അതൊരു കോമ്മൺ നെയിം ആണ്…so അതുപോലൊരു സിംപിൾ നെയിം ആണ് നിനക്കും വേണ്ടത്…“
അവനവളോട് പറഞ്ഞു…
”but എനിക്ക് അറിയില്ല അങ്ങനത്തെ പേരുകൾ ഒന്നും….പക്ഷെ ഞാൻ വളർന്നതൊക്കെ ഒരു കൺവെൻറ്റിൽ ആണ് അവിടുത്തെ മദറെന്നെ ചെറുപ്പത്തിൽ ഇസബെൽ എന്ന് വിളിക്കുമായിരുന്നു…“
അവൾ പഴയതൊക്കെ ഓർത്തെടുത്തു പറഞ്ഞു
”ഇസബെൽ…അതെന്താ അങ്ങനൊരു പേര്..?
“അത് ഞാൻ അവിടെ വരുന്നതിന് മുൻപ് വേറൊരു കുട്ടി ഉണ്ടായിരുന്നു അവിടെ…എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു..but unfortunately അവൾക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു…ലാസ്റ്റ് സ്റ്റേജിൽ ആയതുകൊണ്ട് തന്നെ
💬 Comments
View all comments