0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 321

നീളൻ മുടി….എല്ലാത്തിനുമുപരി അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത്തനാക്കുന്ന ഇളം നീല കണ്ണുകൾ

തന്റെ നാട്ടിൽ ഒരുപാട് പേർക്ക് ഇതേ നിറത്തിലുള്ള കൃഷ്ണമണികൾ കണ്ടു പരിചിതമായ അമാൻഡക്ക് പക്ഷെ ദേവിന്റെ കണ്ണുകൾ വെത്യാസ്ത്തമായിരുന്നു…മാറ്റാർക്കുമില്ലാത്ത ഒരാകർഷണം അവക്കുള്ളതായി അവൾക്ക് തോന്നി

“ദേവ് കീ താ…!

തന്റെ ചിന്തകളെ മാറ്റി നിർത്തിയവൾ അവനോട് വണ്ടിയുടെ ചാവി ആവശ്യപ്പെട്ടു…ദേവ് പോക്കറ്റിൽ നിന്നുമവന്റെ കീ എടുത്ത് അവൾക്ക് നേരെ എറിഞ്ഞു….വളരെ നിഷ്പ്രയാസം അത് ക്യാച്ച് ചെയ്തുകൊണ്ടവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…പിറകെ വന്ന ദേവ് ഫ്രണ്ട് സീറ്റിലും കയറി…

വളരെ വലിയ ശബ്ദത്തോടെയാ കാർ പാർക്കിങ്ങിൽ നിന്നും മെയിൻ റോഡിലേക്കിറങ്ങി…നേരമിരുട്ടി തുടങ്ങിയ തെരുവുവീഥികളിലെ തിരക്കിലേക്കാ കാർ ഊളിയിട്ടു പോയി…….

—--------------------------------------

പുലർച്ചെ 3 മണിയോടെ അവരുടെ കാർ കേരളാ ബോർഡർ കടന്നു….അമാൻഡ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്….പിറകിലേക്ക് നീക്കിയിട്ട സീറ്റിൽ ചാരികിടന്നുറങ്ങുന്ന ദേവിനെയവൾ ഇടയ്ക്കു ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ഒരു ദിവസം കൊണ്ടു ആരുമില്ലാതിരുന്ന തനിക്ക് യാതൊരു പരിചയവുമില്ലാത്ത ദേവ് സ്വന്തമായിരിക്കുന്നു….മുൻപെങ്ങും ആരോടും തോന്നാത്തയൊരു ആത്മബന്ധം അവനോട് തോന്നിയത് എങ്ങനെയാണെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസിലായില്ല…പക്ഷെ എല്ലാം നല്ലതിന് വേണ്ടിയാണെന്നവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു

—----ദേവ്—-----

പാതിമയക്കത്തിലായിരുന്ന അവന്റെ ചെവിയിൽ ലെനസിന്റെ ശബ്ദമെത്തി

“മമ്…”

പകരം ഒന്ന് മൂളുകമാത്രം ചെയ്തവൻ അതെ കിടപ്പ് തുടർന്നു

—---അമാൻഡയുടെ പേരിലുള്ള എല്ലാ കേസ് ഫയലുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്….അവളുടേതായി ഒരു പേരോ ഫോട്ടോയോ അവരുടെ സെർവറിൽ അവശേഷിക്കുന്നില്ല—--

തന്നെയെല്പിച്ച പണി പൂർത്തിയാക്കിയ ലെനസ് അവനോട് പറഞ്ഞു

“Thanks ലെനസ്….ഒരു help കൂടി വേണം…വീട്ടിലേക്കുള്ള ലൊക്കേഷൻ ഒന്ന് സെറ്റ് ചെയ്തു കൊടുക്കാമോ…”

—--sure—---

പെട്ടന്ന് കാറിന്റെ ഡാഷ് ബോർഡിലുള്ള സ്ക്രീൻ ഓണായി ഗൂഗിൾ മാപ്പിലുള്ള ദേവിന്റെ വീടിന്റെ ലൊക്കേഷൻ ഓട്ടോമാറ്റിക് ആയി മാർക്ക് ചെയ്യപ്പെട്ടു…

സ്ക്രീനിൽ എല്ലാം തനിയെ മാർക്ക് ആവുന്നത് കണ്ട അമാൻഡ അതെങ്ങനെയെന്ന് മനസിലാവാതെ ദേവിനെ നോക്കി…പാതിമയക്കത്തിൽ ആയിരുന്നെങ്കിലും ദേവ് കാണുന്നുണ്ടായിരുന്നു അമാൻഡയുടെ മുഖത്തെ ഭാവങ്ങൾ

“അത് കേരളാ ബോർഡ് കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി സെറ്റ് ആവുന്നതാ അമാൻഡ…ഞാൻ വീട്ടിലേക്ക് അല്ലാതെ വേറെയെവിടെക്കും സാധാരണ പോകാറില്ല അതാ അങ്ങനെ സെറ്റ് ചെയ്തത്…!

അമാൻഡയെ നോക്കി ദേവ്

💬 Comments

View all comments