0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 320

ഇത് ഞാൻ കാര്യമായി പറയുന്നതാ..എനികിവളെ ഇഷ്ടമാ.”

എന്റെ ഉള്ളിലുള്ള കാര്യം ഞാൻ തറപ്പിച്ചു പറഞ്ഞു

അത് കേട്ടത് കൊണ്ടാണെന്നു തോന്നുന്നു ഉറങ്ങി കിടന്ന ആദിയുടെ ചുണ്ടിൽ ഒരു ചെറി ചിരി…അതോ ഇനി ഉറക്കത്തിൽ ചിരിച്ചതാണോ…

“അങ്ങനെ ആണേൽ നിനക്ക് കൊള്ളാം…ബാക്കി നാളെ പറയാം…നേരം വൈകി നീ പോയി കിടക്കാൻ നോക്ക്..”

അമ്മ പറഞ്ഞു..അപ്പൊ ആദിയോ…ഞാൻ എന്നെക്കാൻ മടിച്ചുകൊണ്ടവിടെ ഇരുന്നു

“എന്താടാ പോണില്ലേ…?

”അല്ല ഇവളോ…“

തല ചൊറിഞ്ഞു കൊണ്ടുഞാൻ പറഞ്ഞു

”അയ്യെടാ…പൊന്ന് മോൻ ഒറ്റക്ക് പോയി കിടന്നാൽ മതി..ഇവൾക്കെ ഞാൻ വേറെ മുറി കൊടുത്തോളം…കേറി പോടാ അകത്തു..“

ആദിയെ ഉണർത്താതെ അല്ല ശബ്ദമുയർത്തിയമ്മ പറഞ്ഞു..അത് കേട്ടതെ ഞാനോടി സ്റ്റെപ്പ് കയറിയിരുന്നു

അമ്മക്കറിയില്ലല്ലോ മടിയിൽ കിടക്കുന്നയാ കുരുപ്പ് ഉറക്കം അഭിനയിച്ചു എന്നെ ചീത്ത വിളിക്കുന്നത് കേട്ട് ചിരിച്ചുകൊണ്ട് കിടക്കുവാണെന്ന്…

റൂമിലെത്തിയ പാടെ ഡ്രസ്സ്‌ പോലും മാറാതെ ഞാൻ കിടക്കയിലേക്ക് വീണു….ഒരു രാത്രികൊണ്ട് എന്റെ ജീവിതം മാറിയത് പോലെ….ഇനി ഇതിന്റെ വാലു പിടിച്ചു ബാക്കിയെന്തൊക്കെ വരാനുണ്ടാവും ദൈവമേ എന്ന് ഓർത്തുകൊണ്ട് ഞാൻ കണ്ണുകളടച്ചു ഉറക്കത്തിലേക്ക് വീണു….

—-----------------------------

ഫ്ലാറ്റിൽ നിന്നിറങ്ങിയ ദേവും അമാൻഡയും പാർക്കിങ്ങിലായി നിർത്തിയിട്ട അവന്റെ കാറിനടുത്തേക്ക് നടന്നു….വലിയ ട്രാവൽ ബാഗ് തൂക്കി തനിക്ക് മുൻപേ നടക്കുന്ന അമാൻഡയെ അവൻ നോക്കി

ഒരു ലൈറ്റ് ബ്ലൂ ജീൻസും വൈറ്റ് കളർ ബെനുയനും അതിന് മുകളിലായി ചെറിയ പിള്ളേരുടെ പോലുള്ളയൊരു ബ്ലാക്ക് ഓവർ കോട്ടും..അതായിരുന്നവളുടെ വേഷം….അരയോളം പോന്ന മുടി പിൻ ചെയ്തു കോഴിവാലുപോലെ പിറകിലേക്ക് പൊക്കി കെട്ടിയിട്ടുണ്ട്….വേറൊന്നും തന്നെ ഇല്ല അവളുടെ ദേഹത്തു…ലിപ്സ്റ്റിക്ക് പോലും എഴുതിയിട്ടില്ല…എങ്കിലുമാ ചുണ്ടുകളുടെ നിറത്തെപറ്റി ഓർക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് അവന് തോന്നി….അവൻ സ്വയം ആലോചിച്ചു….ഒരുപാട് പെണ്ണുങ്ങൾ പിറകെ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരനുഭവം തോന്നുന്നത്….

ബാഗ് ഡിക്കിയിൽ വച്ചു തിരിഞ്ഞ അമാൻഡ കാണുന്നത് തന്നെ നോക്കി എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന ദേവിനെയാണ്…..ട്രാക്ക് പാന്റും തന്റെ ഒരു യൂണിസെക്സ് ബനിയനുമണിഞ്ഞു നിൽക്കുന്ന അവനെ അവൾ നോക്കി….വെളുത്ത ശരീരം..എന്നാൽ അധികമായി മസിലുകളോ തടിയോ ഇല്ല…അവന്റെ അല്പം നീണ്ട മുഖത്തിന് ചേർന്നവണ്ണം ഡ്രിം ചെയ്തൊതുക്കിയ താടിയും മീശയും…നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന

💬 Comments

View all comments