0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 319

ചൂരലും കൊണ്ടും ചൂലു കൊണ്ടും തല്ല് മേടിക്കേണ്ടി വന്നിട്ടുള്ള ഹതഭാഗ്യൻ ആണ് ഞാൻ….ഇനി ആ പെണ്ണിന്റെ മുൻപിൽ വച്ചും തല്ല് മേടിക്കേണ്ട അവസ്ഥ ഓർത്തപ്പോ നാടു വിട്ടാലോന്ന് വരെ ഓർത്തുപോയി

അല്ലെ വേണ്ട. ..നാടു വിട്ടാൽ പണിയെടുത്തു ജീവിക്കേണ്ടി വരും…ഒരുപാട് risk elements ഉണ്ടതിൽ…അവരുടെ മിനികൂപ്പർ എന്നെ കടന്നു പോയതും ബൈക്കുമായി ഞാൻ മെയിൻ റോട്ടിലേക്ക് ഇറങ്ങി…ആദ്യം പോയി എന്റെ ബൈക്ക് എടുക്കണം..ബോധം ഉണ്ടേൽ അവന്മാരെ കല്യാണത്തിനും വിളികാം

നന്ദുവും കൂട്ടരും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്ക് ഞാൻ ബൈക്കുമായി ചെന്നു

മുറ്റത്തു കിടക്കുന്നവന് ബോധം വന്നിട്ടില്ല..അതിനി നേരം വെളുത്തിട്ട് നോക്കിയാ മതി…വീടിനുള്ളിൽ കയറിയ ഞാൻ ലൈറ്റ് ഇട്ട് എന്റെ വണ്ടിയുടെ ചാവി തപ്പി…അവസാനം അത് തപ്പി കണ്ടുപിടിച്ചു തിരിച്ചിറങ്ങി…വീട്ടിലേക്ക് കേറി ചെല്ലാൻ ഒരു പേടി…എങ്കിലും ഞാൻ വണ്ടി അവിടേക്ക് വിട്ടു

ഗേറ്റ് കടന്നതെ കണ്ടു മുറ്റത്തു കൂടെ ആരെയോ ഫോണിൽ വിളിച്ചു സംസാരിച്ചു നടക്കണ ചെറിയച്ഛനെ

എന്താ സംഭവം എന്ന് ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോ അങ്ങേർ അകത്തേക്ക് കേറി ചെല്ലാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു…വാതിലു കടന്നു കേറിയപ്പോളെ ഞാൻ കണ്ടു ഹാളിലെ സോഫയിൽ ഇരിക്കുന്ന അമ്മയെ..അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്ന ആദിയും

“ജോ അവിടെകിടന്ന് തപ്പി കളിക്കാതെ ഇവിടേക്ക് വാ…”

അമ്മയെന്നെ വിളിച്ചു…ഞാൻ ഒന്നും മിണ്ടാതെ ചെന്നു അമ്മക്ക് മുൻപിലുള്ള സോഫയിൽ ഇരുന്നു…ആരും ഒന്നും പറയുന്നില്ല..അമ്മ എന്നെത്തന്നെ നോക്കി ഇരിക്കുന്നു…ആദി ആണേൽ അമയുടെ മടിയിൽ കിടന്നു ഉറക്കം പിടിച്ചു തുടങ്ങി..അമ്മയുടെ കൈ അവളുടെ മുടിയിലൂടെ തഴുകുന്നുണ്ട്..അപ്പൊ പുള്ളിക്കാരി ആദിയെ സ്വന്തം പുത്രിയായി അംഗീകരിച്ചു..ഇനി എന്റെ കാര്യം കൂടെ അറിഞ്ഞാൽ മതി

“ജോ..”

“മമ്..”

ഞാൻ മൂളിക്കൊണ്ട് വിളി കേട്ടു..

“ആദി എന്നോട് എല്ലാം പറഞ്ഞു…ഇനി നിന്റെ തീരുമാനം അറിഞ്ഞാ മതി…വിളിച്ചിറക്കികൊണ്ടുവന്നതിന്റെ പേരിൽ മാത്രം ഇവളെ കെട്ടാനാണ് ഉദ്ദേശമെങ്കിൽ അതിപ്പോ തുറന്നു പറയണം..”

അമ്മ സീരിയസ് ആയി പറഞ്ഞു..കാരണം അതുപോലൊരു കാര്യമാണല്ലോ ഞാൻ ചെയ്തു വച്ചത്..അത് കൊണ്ടുതന്നെ ആരായാലും എന്നെയൊരു സംശയദൃഷ്ടിയോടെയെ കാണൂ..

“എനിക്ക് ശെരിക്കും ഇവളെ ഇഷ്ടമാ അമ്മേ…എല്ലാം ഒരു തമാശയുടെ പുറത്തു തുടങ്ങി വച്ചതാ..പക്ഷെ

💬 Comments

View all comments