0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 318

ആദ്യമായി നീയൊരു നല്ല കാര്യം ചെയ്തല്ലോടാ..”

ഏഹ്…എന്നെയും ഊക്കി ആരെയും കൂസാതെ നടക്കുന്ന ചെറിയച്ചന്റെ കണ്ണുകളിൽ ഒരു നീർതിളക്കം അല്ലെ ഞാൻ കണ്ടത്..അതെ ഇത് അത് തന്നെ….ഞാൻ ഞെട്ടി പണ്ടാരമടങ്ങി നിന്നവിടെ…പിന്നെ ആണ് എനിക്ക് കാര്യം പിടി കിട്ടിയത്

ആദിയെ കെട്ടി പിടിച്ചു നിൽക്കുന്ന അമ്മയെയും കൂടെ കണ്ടപ്പോൾ ഞാൻ അത് ഏതാണ്ട് ഉറപ്പിച്ചു….പെണ്മക്കളില്ലാത്തതിന്റെ ദുഃഖം…അതിന് ഞാനൊരു പരിഹാരം കണ്ടു പിടിച്ചു കൊടുത്തതിന്റെ പ്രശംസയാണ് ഇപ്പൊ എനിക്ക് കിട്ടിയത്..

അപ്പൊ വന്നവനും നിന്നവനും ഒറ്റകെട്ടായാ സ്ഥിതിക്ക് ഒന്നുറപ്പ്….ഞാൻ പുറത്തായി

“അല്ലേലും നിന്നെയെന്നാ അവർ പരിഗണിച്ചിട്ടുള്ളെ..?

ഉള്ളിൽ നിന്നൊരുത്തൻ ചോദിച്ചു. ..നിനക്കുള്ള മറുപടി പിന്നെ പറയാമെന്നു കരുതി ഞാൻ സ്റ്റേഷനു പുറത്തേക്കിറങ്ങി..അപ്പോളേക്കും ചെറിയച്ചൻ മിനിമോളുമായി എനിക്ക് മുൻപിലെത്തി…ഓടിച്ചെന്ന് മുൻപിൽ സീറ്റ് പിടിക്കാമെന്ന് കരുതിയ എന്നെ അങ്ങേർ പൊതുസ്ഥലമാണെന്ന് പോലും നോക്കാതെ ആട്ടി

”നീ കാറിൽ കേറി വന്നാൽ ബൈക്ക് എടുക്കാൻ  വേറെയാളെ പറഞ്ഞു വിടുമോടാ..“

അങ്ങേരുടെ ഊക്കലും കേട്ടാണ് അമ്മയും ആദിയും ഇറങ്ങി വന്നത്…ചെറിയച്ചൻ പറഞ്ഞത് ആദി കേട്ടന്ന് ഉറപ്പാണ് അതുകൊണ്ട് തന്നെ ആണ് കരഞ്ഞു നിലവിളിച്ചു നിന്നവൾ വാപൊത്തി ചിരിക്കുന്നത്..തുറന്ന ഡോർ ശക്തിയിൽ അടച്ചുകൊണ്ട് ഞാൻ സൈഡിലായി നിർത്തിയിരുന്ന ബൈക്കിൽ കയറി

ഈ ബാഗും ചുമന്നോണ്ട് പോണമല്ലോന്ന് ഓർത്തിരിക്കുമ്പോ ആണ് എന്റെ അടുത്തായി ഒരു കാൽ പെരുമാറ്റം കേട്ടത്

ആരെണെന്ന് അറിയാൻ തിരിഞ്ഞു നോക്കിയപ്പോ എന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മ…പക്ഷെ മുഖത്താ കടന്നലു കുത്തിയ ഭാവമില്ല…അല്ലേലും ഇനി എന്തിന് പിണങ്ങി നടക്കണം…തങ്കക്കുടം പോലൊരു മരുമോളെയല്ലേ ഞാൻ മതില് ചാടിച്ചു കൊണ്ടു വന്നത്..അതിന്റെ നന്ദി പറയാൻ വന്നതാവും

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അമ്മേനെ നോക്കി

”അമ്മാ…“

പതിയെ വിളിച്ചതും എന്റെ വയറിലമ്മ പിച്ചിയതും ഒരുമിച്ചായിരുന്നു

”അമ്മാആആ…!

എവിടെയാണ് നിക്കുന്നതെന്നും പോലും നോക്കാതെ ഞാൻ അലറിപ്പോയി….അത്രക്ക് ഉണ്ടായിരുന്നാ പിച്ചൽ…ഷർട്ടും തൊലിയും കൂടി പറിച്ചെടുത്തെന്ന് തോന്നുന്നു…ഞാനമ്മയെ കലിപ്പോടെ നോക്കി..അത് കണ്ടെയമ്മ ഒരു ചിരിയോടെ ടാങ്കിൽ നിന്നും ബാഗെടുത്തുകൊണ്ട് പറഞ്ഞു

“പൊന്ന് മോൻ അതികം തണുപ്പൊന്നുമ്മടിക്കാതെ വീട്ടിലേക്ക് വാട്ടോ..!

അതും പറഞ്ഞു തിരിഞ്ഞൊരു നടത്തം…ഒരു ഭീഷണിയുടെ സ്വരത്തിലല്ലേ ആ പറഞ്ഞത്…ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും

💬 Comments

View all comments