Chapter Title : ?Evil on earth✨ 3 [Jomon]
തന്ത ആണേൽ ഒരു മുൻ MLA യും..”
SI തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു..ഞാൻ തന്നെ ഇതൊക്കെ ആദ്യമായി കേൾക്കുകയായിരുന്നു..ഞാൻ അമ്മയെ നോക്കി…അവിടെ പഴയ അതെ ഭാവം..ചെറിയച്ഛൻ ആണേൽ ഇതൊന്നും ഒരു വിഷയമേ അല്ല എന്ന ഭാവത്തിൽ ഇരിക്കുന്നു..മുഖത്തൊരു പുച്ഛഭാവം ഉണ്ട്..അങ്ങനെ ആണേൽ ഇപ്പൊ ഒരു മാസ്സ് ഡയലോഗിനുള്ള വകുപ്പുണ്ട് അല്ലെങ്കിൽ SI ഇന്ന് എയറിൽ കയറും…ഇങ്ങേരുടെയേ സ്ഥായീ ഭാവം എനിക്ക് പണ്ടേ ശീലമുള്ളത് കൊണ്ടാണ് ഇപ്പോ ഈ അസ്ഥാനത്തുള്ള പ്രവചനം ഞാൻ നടത്തിയത്
“മുൻ MLA അല്ലെ ജേക്കബ്ബേ….അല്ലേലും ഇപ്പോളത്തെ MLA ആണെന്ന് പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല….പിന്നെ ആണോ എന്റെ ചെക്കന്..”
എന്നെയൊന്നു നോക്കിക്കൊണ്ട് ചെറിയച്ചൻ പറഞ്ഞു….അങ്ങേരെന്നെ സപ്പോർട്ട് ചെയ്തു പറഞ്ഞത് ആണെന്നാണ് SI വിചാരിച്ചിരിക്കുന്നത്…ഈ മുറി വിട്ടാൽ അങ്ങേരെന്നെ ഊക്കി കൊല്ലുമെന്ന് അയാൾക്ക് അറിയില്ലല്ലോ…ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു
“അതെനിക്കറിയാം…എന്നാലും പറയാനുള്ള കാര്യം പറയണമല്ലോ…കേസ് ഒന്നും ആക്കിയിട്ടില്ല….നിങ്ങളോട് കൂടെ ഒന്ന് സംസാരിച്ചിട്ട് തീരുമാനിക്കാമെന്ന് കരുതി..”
SI കസേരയിൽ ചാരിയിരുന്നുകൊണ്ട് പറഞ്ഞു…
“ഇതിലിനി സംസാരിക്കാൻ ഒന്നുമില്ല സാറെ…അവനിഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചുകൊണ്ടു വന്നു..അവൾക്കും എതിർപ്പില്ല….പിള്ളേരെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകും..”
അതുവരെ മിണ്ടാതിരുന്ന അമ്മ പെട്ടെന്ന് ചാടികേറി പറഞ്ഞു…ആള് പതിവിലുമധികം ടെൻഷനിൽ ആണെന്ന് ആ പെരുമാറ്റത്തിൽ നിന്നെനിക്കു മനസിലായി…ഞാൻ ആണല്ലോ കാരണക്കാരൻ എന്ന ബോധ്യം എനിക്കുള്ളതിനാൽ ഞാൻ തല കുനിച്ചിരുന്നു…
പിന്നെ അധികം ചോദ്യവും പറച്ചിലുമൊന്നും ഉണ്ടായില്ല…രണ്ട് ദിവസത്തിനുള്ളിൽ ഒന്നുകൂടെ ഇവിടെ വരേണ്ടി വരുമെന്ന് പറഞ്ഞിട്ടയാൾ ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു
കേട്ട പാതി കേൾക്കാത്ത പാതി അമ്മ എണീറ്റു പോയി..ചെറിയച്ചൻ പിന്നെ എണീറ്റു SI ക്ക് കൈ കൊടുത്തു വീട്ടുകാര്യങ്ങൾ ഓകെ അന്വേഷിച്ചു..ഞാൻ അതെ ഇരിപ്പ് തുടർന്നു
ഒടുക്കം അങ്ങേരുടെ കുശലാന്വേഷണങ്ങൾ ഒക്കെ കഴിഞ്ഞപ്പോ എന്നോട് വരുന്നില്ലേയെന്ന് ചോദിച്ചു…
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിയപ്പോ കണ്ടത് അമ്മയെ കെട്ടിപിടിച്ചു കരയുന്ന ആദിയെ ആണ്..അമ്മ അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ പുറത്തു തലോടുന്നു…അവരു തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മനസിലായത് കൊണ്ട് എന്റെ പാതി ജീവൻ തിരിച്ചു കിട്ടി
അവരെ തന്നെ നോക്കി നിക്കുന്ന എന്റെ അടുത്തായി ചെറിയച്ചൻ വന്നു നിന്നു
“ജീവിതത്തിൽ
💬 Comments
View all comments