0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 316

ചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..ഞാൻ അല്പം ധൈര്യത്തോടെ ആദിയുടെ ഒരു കൈ പിടിച്ചുകൊണ്ടു എണീറ്റു..എന്റെ പിറകെ അവളും എണീറ്റു…എന്നിട്ടും ഞാനാ കൈ വിട്ടില്ല..അയാളെയൊന്നു പുച്ഛത്തോടെ നോക്കി അവളെയും കൂട്ടി S I യുടെ ഓഫീസിലേക്ക് അല്പം സ്ലോമോഷനിൽ നടക്കാനായി തുനിഞ്ഞപ്പോളേക്കും ആ തെണ്ടിയെന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു

“രണ്ട് പേരോടുമല്ല…നിന്നോട് മാത്രം ചെല്ലാനാ പറഞ്ഞെ…”

ചമ്മി പണ്ടാരമടങ്ങിയ ഞാൻ അതിന്റെ യാതൊരു ലക്ഷങ്ങളും മുഖത്തു കാണിക്കാതെ ആദിയെ തിരിച്ചു ബെഞ്ചിൽ ഇരുത്തി..പിന്നെ പോലീസുകാരനെ കാണിക്കാൻ എന്നവണ്ണം അവളുടെ കവിളിൽ എന്റെ കൈ വച്ചു തഴുകികൊണ്ട് ഞാൻ പറഞ്ഞു

“പേടിക്കണ്ടട്ടോ…എല്ലാം ശെരിയാവും..ഞാൻ പോയി അയാളെ കണ്ടിട്ട് വരാം..”

എന്റെ വാക്കുകൾ കേട്ടെന്നവണ്ണം അവൾ തലകുലുക്കി…അത് കണ്ട ഞാൻ ഒരു നിറഞ്ഞ ചിരിയവൾക്ക് നൽകി പിന്നെ അല്പം പുച്ഛത്തോടെ അടുത്തു നിക്കുന്ന പോലീസുകാരനെ നോക്കി S.I യുടെ മുറി ലക്ഷ്യമാക്കി നടന്നു

വല്ലാത്തൊരു ധൈര്യവും ഊർജവും എന്നിൽ വന്നു നിറയുന്നത് പോലെ..അതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെന്നപ്പോലെ കൂളായി ചെന്നു വാതിൽ തുറന്നു കേറിയതും കണ്ടത് S.I യുടെ മുൻപിൽ ഇരിക്കുന്ന അമ്മയെയും ചെറിയച്ഛനെയും….ഇറങ്ങി ഓടിയാലോ എന്ന് ഞാൻ വിചാരിച്ചു പക്ഷെ S.I നിറഞ്ഞ ചിരിയോടെ എന്നെ അവിടേക്ക് ക്ഷണിച്ചു

“കേറി വാടോ…ആന്റണിസാറിന്റെ മോനാണെന്ന് നേരത്തെ പറയാൻ പാടില്ലായിരുന്നോ നിനക്ക്..?

വളരെ casual ആയിട്ട് S.I പറഞ്ഞു

ചെറിയച്ഛന്റെ മുഖത്തൊരു ചിരിയാണേൽ അമ്മയുടെ മുഖം കടന്നലു കുത്തിയത് പോലുണ്ട്…അത് കണ്ട ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി

”എന്റെ പോർഷേ..!

“അഹ് അവിടെ തന്നെ നിൽക്കാതെ ഇവിടെ വന്നിരി ജോമോനെ..”

S.I വീണ്ടും എന്നെ വിളിച്ചു..പിന്നെ അങ്ങേരെ അധികം മുഷിപ്പിക്കാൻ നിൽക്കാതെ ഞാൻ വന്ന് ചെറിയച്ഛന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു…നേരു പറഞ്ഞാൽ ഇരിപ്പുറക്കുന്നില്ല…എങ്കിലുമിരുന്നു

“അപ്പൊ ആന്റണി സാറെ അവിടുത്തെ പെണ്ണ് പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇവരു രണ്ടുപേരും കൊറച്ചു കാലമായി സ്നേഹത്തിൽ ആണെന്ന അറിയാൻ സാധിച്ചേ…ഒരു സാധു കുടുംബമാണ് പക്ഷെ അവളുമായി ഇപ്പോ കല്യാണമുറപ്പിച്ചേക്കണേ പയ്യൻ എന്ന് പറയുന്നത് കൊറച്ചു പിടിപാടൊക്കെയുള്ള കുടുംബത്തിലെയാ പോരാത്തതിന്

💬 Comments

View all comments