0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 315

പറ അവളോട്

സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു ഞാൻ ആദിയെ നോക്കി…അവളിപ്പോഴും ആലോചനയിൽ തന്നെ ആണ്…അപ്പോളാണ് ഞാൻ ശ്രദിച്ചേ നേരത്തെ ഞാൻ പിടിച്ചയാ കൈ അതുപോലെ തന്നെ എന്റെ വിരലുകൾക്കിടയിൽ വിശ്രമിക്കുകയാണ്…സത്യം തുറന്നു പറഞ്ഞിട്ടും അവൾക്കെന്നോട് ദേഷ്യമൊന്നുമില്ലെന്ന് ഉള്ളതിന്റെ തെളിവല്ലേ ഇത്…

“ആദി..”

പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു..

എന്താ എന്നുള്ള ഭാവത്തിൽ അവളെന്നെ നോക്കി…ശ്വാസമൊന്നു വലിച്ചെടുത്ത ശേഷം ഞാൻ അവളോടെൻറെ മനസു തുറന്നു

“നേരുപറഞ്ഞാൽ തന്നെ അവിടുന്ന് ഇറക്കി കൊണ്ടു വരുമ്പോ എന്റെ മനസ്സിൽ എവിടെ പോകണമെന്ന് പോലും അറിയില്ലായിരുന്നു…പക്ഷെ എല്ലാം ഇവിടെ എത്തി നിക്കുമ്പോ….എനിക്ക് തോന്നുവാ എല്ലാം ഒരു നിമിത്തം ആണെന്ന്…നിന്നെയാ മതിലിനു മുകളിൽ വച്ചു കണ്ടപ്പോഴേ എനിക്ക് ഒരിഷ്ടം തോന്നിയതാ…പക്ഷെ നീ തന്നയാ അടി ഉണ്ടല്ലോ….ആദ്യമായിട്ടാ എന്നെ തല്ലിയ ഒരാളെ ഞാൻ വെറുതെ വിടുന്നെ…കൊറേ ഞാൻ ആലോചിച്ചു നിന്നെ തല്ലാൻ പറ്റാത്തത് എന്തുകൊണ്ടാണെന്ന്…ഇപ്പോളാ അതിനുള്ള ഉത്തരം കിട്ടിയത്…really…i'm fall in you…എനിക്ക് തന്നെ ഇഷ്ടപ്പെട്ടു….സഹതാപത്തിന്റെ പുറത്തോ വിളിച്ചിറക്കികൊണ്ടുവന്നതിന്റെ പേരിലോ അല്ല…ശെരിക്കും ഇഷ്ടം തോന്നിയിട്ടാ…നിന്നെ ഞാൻ കെട്ടിക്കോട്ടെ..“

മുഴുനീള പ്രസംഗത്തിനൊടുവിൽ ഞാൻ എന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു…എല്ലാം കേട്ടിരുന്ന അവളുടെ കണ്ണുകൾ പതിവിലുമതികം നിറഞ്ഞൊഴുകുന്നത് കണ്ടപ്പോളെ എനിക്ക് തോന്നി ഒരുതവണ എങ്കിലും അവൾ കേൾക്കാനാഗ്രഹിച്ച വാക്കുകളാണതെന്ന്

m

എന്റെയൂഹം ശെരിവക്കാനെന്നവണ്ണം എന്റെ കൈക്ക് മുകളിലുള്ള അവളുടെ പിടി അല്പം മുറുകി

”അതെ കഴിഞ്ഞെങ്കിൽ അങ്ങോട്ട് വാ..S.I സാറ് വിളിക്കുന്നുണ്ട്..അവിടെ ചെന്നിട്ട് തീരുമാനിക്കാം കെട്ടണോ അഴിക്കണോന്ന്.,“

”നശിപ്പിച്ചു..!

നിങ്ങളിത് കേൾക്കണം…ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ ഒരു പെണ്ണിനോട് സകലമാന ദൈവങ്ങളെയും കൂട്ട് പിടിച്ചു എന്റെയുള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോ…അതും പോലീസ് പിടിച്ചു സ്റ്റേഷനിൽ കൊണ്ടുവന്നിട്ട്….അത്രക്ക് ധൈര്യം സംഭരിച്ചു ഒരു കാര്യം ചെയ്തു കഴിഞ്ഞപ്പോ ഞാൻ കേൾക്കേണ്ടി വന്ന വർത്തമാനമാ ഇത്…ച്ചേ…ഇതിലും ബേധം ഇവളെന്റെ കരണകുറ്റി നോക്കിയൊന്നു തന്നിട്ട് എനിക്ക് നിന്നെ ഇഷ്ടമല്ലടാ പട്ടീ എന്ന് പറയുന്നത് ആയിരുന്നു…

എന്റെ കന്നി പ്രൊപോസലിൽ കൈയിട്ടു വാരിയ പോലീസുകാരനെ ഞാനൊന്ന് നോക്കി

പന്ന കെളവൻ…റിട്ടയർഡ് ആയി വീട്ടിലിരുന്ന പെൻഷൻ വാങ്ങണ്ട സാധനമാണ്…ബിരിയാണി ചെമ്പ് കമഴ്ത്തിയത് പോലുള്ള വയറും

💬 Comments

View all comments