0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 314

പോലീസുകാരൻ ഇറങ്ങി എന്റെ ബൈക്കിൽ കയറുന്നത് ഞാൻ കണ്ടു

ഈശ്വര അയാളെയും വണ്ടിയെയും സ്റ്റേഷനിൽ എത്തിച്ചേക്കണേ…വണ്ടിയിൽ കയറി ഗിയറ് മാറ്റാൻ ഒറ്റക്കാലിൽതെയ്യം കളിക്കുന്ന അയാളെനോക്കി ഞാൻ മനസ്സാലെ പ്രാർഥിച്ചു

പിന്നെ അധികം താമസമൊന്നുംഉണ്ടായിരുന്നില്ല 15 മിനുട്ടുകൊണ്ട് ഞങ്ങൾ സ്റ്റേഷനിൽ എത്തി

സെല്ലിൽ കേറേൻ പോയ എന്നെ ഒരു കോൺസ്റ്റബിൾ പിടിച്ചു ഓഫിസ് മുറിയിലിട്ട ബെഞ്ചിൽ കൊണ്ടിരുത്തി..ആദ്യമായാണ് സ്റ്റേഷൻ നിൽ അതിന്റെയൊരു പരിചയക്കൊറവാ…ഇനിയിപ്പോ ശീലമായികോളുമെന്ന് എന്റെ മനസ്സ് തെണ്ടി പറഞ്ഞു

ഓരോന്ന് ആലോചിച്ചു വിരലുകടിക്കുമ്പോഴുണ്ട് എന്റെ അരികിലായി തന്നെ ഇരിക്കുന്ന ആദിയെ ഞാൻ ശ്രദ്ധച്ചത്…പാവം ആകെ പേടിച്ചു വിറച്ചിരിക്കുകയാണ്

പതിയെ ഒട്ടും ആക്രാന്തം കാണിക്കാതെ ഞാൻ അവളുടെ ചുരുട്ടി പിടിച്ച കൈയിൽ പിടിച്ചു

പെട്ടെന്ന് ഞെട്ടികൊണ്ട് അവളെന്നെ നോക്കി..പിന്നെ അടുത്തിരിക്കുന്നത് ഞാനാണെന്ന് മനസിലായപ്പോ ഞെട്ടലു മാറി ഒരുതരം നിസ്സാംഗഭവമായി

അവളുടെയി അവസ്ഥക്ക് കാരണം ഞാനാണല്ലോ എന്നോർത്തപ്പോ എനിക്ക് ഒന്നും പറയാനും തോന്നിയില്ല..എങ്കിലും ശബ്ദം കുറച്ചു ഞാനവൾക്ക് കേൾക്കാൻ മാത്രം പറ്റുന്ന രീതിയിൽ പറഞ്ഞു

“നീ പേടിക്കണ്ട…എന്തായാലും എന്റെയും നിന്റെയും വീട്ടിലവർ വിളിക്കും..പക്ഷെ ആദ്യം വരുന്നത് എന്റെ വീട്ടുകാർ ആണെങ്കിൽ നമ്മൾ രക്ഷപെടും…എങ്ങനെ നോക്കിയാലും എന്റെ വീട്ടുകാരെ ആദ്യം എത്തുകയുള്ളു..”

വല്ലാത്ത ഒരു ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു…ഇവനിതെന്ത് തേങ്ങയാ പറയുന്നേ എന്ന ഭാവത്തിൽ അവളെന്നെ നോക്കുന്നുണ്ട്….പക്ഷെ എനിക്ക് ഉറപ്പ് ആയിരുന്നു….ഞാൻ അങ്ങോട്ട് പോയ ദൂരം വച്ചു നോക്കുമ്പോ എന്റെ വീട്ടിലേക്കാണ് ദൂരകുറവ്…പോരാഞ്ഞിട്ട് സ്റ്റേഷനിൽ നിന്നാണെന് കൂടി പറഞ്ഞാൽ മുറ്റത്ത് കിടക്കുന്ന മിനി മോൾ നിലം തൊടാതെ പറന്നെത്തുമിവിടെ..പിന്നെ ചെറിയച്ഛന്റെ പിടിപാടൊക്കെ വച്ചു പുട്ടു പോലെ ഞാനും ഇവളും ഇറങ്ങിപ്പോരും..അതായിരുന്നു എന്റെ കണക്ക് കൂട്ടലുകൾ…

പക്ഷെ കണക്കിൽ പണ്ടേ മോശമായ എനിക്ക് അവിടെയൊരു തിരിച്ചടി ഉണ്ടായിരുന്നു…അവരോട് ഞാൻ ഇവളാരാണെന്ന് പറയും..പാതിരാത്രി എന്തിന്റെ പേരിലാ ഇവളെ ഇറക്കിക്കൊണ്ടുവെന്ന് ചോദിച്ചാൽ…പ്രശ്നമാണ്…..ആലോചിക്ക് ജോ…എന്തെങ്കിലും ഒരു വഴി കണ്ടുപിടി

ഒടുക്കം ഞാൻ പോലീസുകാർ ഇടംകോലിട്ട് നശിപ്പിച്ച എന്റെ ആദ്യത്തെ പ്രൊപോസൽ സീൻ ഇവിടുന്ന് നടത്തികളയമെന്ന് കരുതി..വേറെ വഴിയില്ല…അവരുവന്ന് ചോദിക്കുമ്പോ ഞാൻ ചായ കുടിക്കാനാണെന്നും ഇവൾ ഒളിച്ചോടാനാണെന്നും പറഞ്ഞാൽ അടി സ്പോട്ടിൽ കിട്ടും…ദേഹം വേദനപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയും വേണ്ട ജോ..തുറന്ന്

💬 Comments

View all comments