0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 313

ഉള്ളത് ആദ്യം കേൾക്ക്..”

സഹികെട്ടു ഞാൻ അവളുടെ തോളിൽ പിടിച്ചു എനിക്ക് നേരെ തിരിച്ചു നിർത്തി..ഇല്ലെങ്കിൽ നേരം വെളുത്താലും അവളാ നിൽപ്പ് നിൽക്കുമെന്ന് എനിക്ക് തോന്നി

എനിക്കുനേരെ നേരെ തിരിഞ്ഞു നിന്നിട്ടും അവളെന്റെ മുഖത്തു നോക്കാതെ തലകുനിച്ചു നിൽകുവാണ്

ഏതായാലും രണ്ടും കൽപ്പിച്ചു ഞാനൊരു തീരുമാനമെടുത്തു…അത് അവളോട് പറയാൻ വേണ്ടി നല്ലവണ്ണം ആത്മവിശ്വാസം കൂട്ടികൊണ്ടിരിക്കുകയായിരുന്നു ഞാൻ

ആത്മവിശ്വാസം കൂട്ടി കൂട്ടി ഞങ്ങളെ കടന്നു പോയ ഒരു പോലീസ് ജീപ്പിനെ ഞാൻ ശ്രദ്ധിച്ചില്ല എന്നത് ആയിരുന്നു സത്യം…എനിക്ക് നേരെ നിന്നത് കൊണ്ട് അവളും കണ്ടില്ല..ഒന്നാമത് എനിക്കോ ബോധമില്ല..ഇവളും കൂടെ ഇങ്ങനെയായാൽ എന്ത് ചെയ്യാനാ..

ഞങ്ങളെകണ്ടു റിവേഴ്സ് വന്ന പോലീസ് ജീപ്പ് കണ്ട് ഞാനൊന്ന് ഞെട്ടി…സത്യം പറഞ്ഞാ ഞെട്ടി പണ്ടാരമടങ്ങിപ്പോയി…ഇവിടെ നിർത്തി ചായ കുടിച്ചു സത്യങ്ങൾ എല്ലാം വിളമ്പാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ശപിച്ചു

“എന്തെടുക്കുവാടാ ഇവിടെ…?

ജീപ്പിൽ നിന്നിറങ്ങാതെ SI ഞങ്ങളോടെ ചോദിച്ചു…ആദി ആണേൽ ഉത്തരം ഇവൻ പറയും സാറേ എന്ന മട്ടിൽ എന്നെ നോക്കി

ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി

”അത് പിന്നെ ചായ കുടിക്കാൻ ഇറങ്ങിയതാ സാറെ…“

ആവിശ്യത്തിലധികം വിനയം മുഖത്തു വരുത്താൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു

”ബാഗും കൊണ്ടാണോടാ നീ ചായ കുടിക്കാൻ ഇറങ്ങിയേ..?

വണ്ടിയുടെ ടാങ്കിൽ വച്ച വലിയ ബാഗ് കണ്ടയാൾ ചോദിച്ചു

“അത് സാറെ ഇവളുടെ വീട്ടിൽ നിന്ന് വരുന്ന വഴിയാ..അതാ ബാഗ്..”

തല ചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു…മാരണം വിട്ട് പോണില്ലല്ലോ അയാളെന്തോ അടുത്ത കൊനഷ്ട്ട് ചോദ്യം ചോദിക്കാൻ വേണ്ടി തുടങ്ങിയപ്പോളേക്കും ജീപ്പിന്റെ പിറകിൽ നിന്നൊരു പോലീസുകാരൻ അയാളെ തോണ്ടി വിളിച്ചു ഫോണിലെന്തോ കാണിച്ചു

ഫോണിലേക്കും എന്റെ കൂടെ നിൽക്കണ ആദിയുടെ മുഖത്തേക്കും മാറിമാറി നോക്കുന്ന പോലീസുകാരനെ കണ്ടപ്പോഴേ എനിക്ക് മനസിലായി എല്ലാം കയ്യീന്ന് പോയെന്ന്…പിന്നെ ഞാനായിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല

“എന്നാ രണ്ടുപേരും വന്നു വണ്ടീൽ കേറ്..സ്റ്റേഷനിൽ പോയിട്ടാവാം ബാക്കി ചായകുടി..”

ആ ഒറ്റ ഡയലോഗിൽ ഞാൻ ഓടി ജീപ്പിൽ കേറി…അല്ലേലും നമ്മളായിട്ട് എന്തിനാ നിയമം കയ്യിലെടുക്കാൻ പോണേ..എനിക്ക് പിറകെ ആദിയും വന്നു വണ്ടിയിൽ കയറി…പിറകിലിരുന്ന ഒരു വയസ്സായ

💬 Comments

View all comments