Chapter Title : ?Evil on earth✨ 3 [Jomon]
സംശയത്തോടെയുള്ള നോട്ടവും കണ്ടാവണം അത്ര നേരം എന്റെ മുഖത്തു നോക്കി നിന്നവൾ പെട്ടന്ന് നിലത്തു നോക്കി മണ്ണ് ടെസ്റ്റ് ചെയ്യാൻ തുടങ്ങി
ഏതായാലും കിട്ടാൻ ഉള്ളത് കിട്ടി..ഒരു പ്രത്യേക നിമിഷത്തിൽ എന്റെ കയ്യീന്ന് പോയെന്നുള്ളത് സത്യമാ….അതുകൊണ്ട് മാത്രം ഞാൻ ഷെമിച്ചു..എനിക്ക് പിന്നീയീ അനാവശ്യ ഈഗോയും ദേഷ്യവും ഇല്ലാത്തോണ്ട് പ്രശ്നമില്ല
“ആദി..”
ഞാൻ മെല്ലെ വിളിച്ചു..എന്തോ എന്നൊരു ഭാവത്തോടെയവൾ എന്നെ മുഖമുയർത്തി നോക്കി
“ആദി എന്ന തന്നെ അല്ലെ പേര്..?
എന്തേലും ഒന്ന് തുടക്കമിടാൻ വേണ്ടി ഞാൻ ചോദിച്ചു…ഡയറക്റ്റ് ആയി കാര്യം പറയാനൊരു മടി
”ആദിലക്ഷ്മി…!
ഒറ്റവാക്കിൽ ഉത്തരം തന്നു…പേർ പിന്നെ വേറെങ്ങനെ പറയാനാ അല്ലെ
“ഞാൻ ജോമോൻ..ജോ എന്ന എല്ലാരും വിളിക്കും..താനും അങ്ങനെ തന്നെ വിളിച്ചോ..”
“മമ്..”
“അത് പിന്നെ ഞാൻ ഒരു കാര്യം പറയാൻ വേണ്ടി ആണ് ഇവിടെ നിർത്തിയത്…ചുറ്റി വളഞ്ഞു സംസാരിക്കാനൊന്നും എനിക്ക് അറിയത്തില്ല അതുകൊണ്ട് നേരിട്ടങ്ങു പറയാം….”
“പറഞ്ഞോളൂ…”
“എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്തു ആയിരുന്നു സംഭവിച്ചത്…നീതു പറയുംബോൾ ഒന്നുമല്ല കാര്യങ്ങൾ..ഞാൻ തന്നെ ഇതിന് മുൻപ് കണ്ടിട്ട് കൂടിയില്ല…”
ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും അവൾക്ക് വല്യ ഭാവവ്യത്യാസമൊന്നുമില്ല..പക്ഷെ കണ്ണ് നിറഞ്ഞിട്ടുണ്ട്…അത് കണ്ടപ്പോ എന്തോ ഒരു വിഷമം പോലെ …
“എനിക്ക് അറിയാമായിരുന്നു…!
പെട്ടന്ന് അവൾ പറഞ്ഞു….
”എന്ത് അറിയാമായിരുന്നെന്ന്..?
ഞാനൊരു സംശയത്തോടെ അവളോട് ചോദിച്ചു…
“ഏട്ടനെന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന്…!
”ഏഹ്..അതെങ്ങനെ…?
മനസ്സിൽ തോന്നിയ സംശയം ഞാൻ അവളോട് ചോദിച്ചു..ഇവളിനി വല്ല മന്ത്രവാദിനിയും ആവോ ഭാവി കണ്ടു പറയാൻ
“അത് ഏട്ടന്റെ നോട്ടവും പെരുമാറ്റവും കണ്ടപ്പോൾ എനിക്ക് തോന്നിയത…”
നിറഞ്ഞ കണ്ണുകൾ തൊടച്ചുകൊണ്ട് മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചവൾ പറഞ്ഞു..പക്ഷെ ആ ശ്രമം എവിടെയൊക്കെയോ പാളിയതായി എനിക്കും തോന്നി അവൾക്കും തോന്നി…മുള പൊട്ടിവന്ന കരച്ചിൽ ഞാൻ കാണാതിരിക്കാനായി പെട്ടെന്നവൾ തിരിഞ്ഞു നിന്നു
“എടൊ താൻ വിഷമിക്കല്ലേ…കല്യാണം എന്തായാലും മുടങ്ങും..അതോർത്തു ടെൻഷൻ വേണ്ട..”
ഞാൻ അവളെ സമാധാനിപ്പിക്കാനായി ശ്രമിച്ചു…എന്റെ ഊമ്പിയ ഡയലോഗ് കേട്ടിട്ട് ആവണമെന്ന് തോന്നുന്നു അവളുടെ ഏങ്ങലടിയുടെ ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല
“ആദി താൻ ഇങ്ങനെ കരയല്ലേ…ദേ നോക്ക്…എടൊ എന്നെയൊന്നു നോക്ക് എന്നിട്ട് പറയാൻ
💬 Comments
View all comments