0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 310

”പ്രാണികൾ ഉണ്ടല്ലെടാ ഇവിടെ..?

ഞാൻ വിഷയം മറ്റാനെന്നവണ്ണം അവനോട് ചോദിച്ചു

“അത് ചേട്ടാ ഈ ട്യൂബ് ലൈറ്റ്റിന്റെയാ…പയങ്കര ശല്യമാ…”

“എന്നപിന്നെ  ഇത് ഓഫ്‌ ആക്കി വെച്ചൂടെ..”

എടുത്ത വായിൽ പറഞ്ഞും പോയി…പിന്നെ ആണ് എന്താ പറഞ്ഞെന്ന് ഞാൻ ആലോചിച്ചത്…ഏതവനാട ഇതെന്ന ഭാവത്തിൽ അവനെന്നെ നോക്കി….ഞാൻ പിന്നെ അവനെ നോക്കാതെ മറ്റവനെ നോക്കി

“ചേട്ടാ കഴിക്കാൻ ദോശയുണ്ട് വടയുണ്ട് ചിക്കൻ ഫ്രൈ ഒണ്ട് മീൻകറിയും ഒണ്ട്..”

അവിടുത്തെ മെയിൻ ഐറ്റംസ് അവൻ പറഞ്ഞു..ഞാൻ രണ്ട് ദോശയും ഒരു ചിക്കൻ ഫ്രയും പറഞ്ഞു…പിന്നെ പിറകിലിരുന്ന് ചായയെ ഊതി ഉറക്കാൻ ശ്രമിക്കുന്ന ആദിയെ നോക്കി ചോദിച്ചു

“നിനക്ക് എന്തെങ്കിലും വേണോ കഴിക്കാൻ..”

വേണ്ടെന്ന ഭാവത്തിൽ അവൾ തലയാട്ടി..പിന്നെയും ഇരുന്ന് ഊതാൻ തുടങ്ങി…ഈ അടുപ്പിലൂതിയെകൊണ്ട്

“ഒരു രണ്ട് ദോശയയും ചിക്കൻ ഫ്രയും അവിടെ കൊടുത്തേക്ക്..”

എനിക്ക് തന്ന പ്ലെയ്റ്റ് വാങ്ങുമ്പോൾ ഞാൻ പറഞ്ഞു

പിന്നെ വാങ്ങിയ പ്ലെയ്റ്റും കൊണ്ടു അവളുടെ അടുത്തായി വന്നിരുന്നു കഴിക്കാൻ തുടങ്ങി …ഞാൻ വിചാരിച്ചത് പോലെ തന്നെ…അവള് നോക്കുന്നുണ്ട് ഇടക്….വിശന്നിരിക്കുവാ എന്നിട്ടും മടിയും കെട്ടി പിടിച്ചു ഇരിക്കുവാ പെണ്ണ്…ഹും…നമ്മളേത്ര സ്റ്റോറി വായിച്ചതാ

അതികം വൈകാതെ തന്നെ ചെക്കൻ ഒരു പ്ലെയ്റ്റ് ദോശ കൊണ്ടുവന്നവൾക്ക് കൊടുത്തു…പക്ഷെ വാങ്ങുന്നതിന് പകരം അവളെന്നെ നോക്കി

ഇനിയും ഇട്ട് വട്ട് കളിപ്പിക്കണ്ടെന്നോർത്തു ഞാൻ വാങ്ങിക്കോളാൻ പറഞ്ഞു…കേട്ട പാതി കേക്കാത്ത പാതി അവളെ പ്ലെയ്റ്റ് വാങ്ങി യുദ്ധം തുടങ്ങി

തീറ്റയെന്ന് പറഞ്ഞ അമ്മാതിരി തീറ്റ…ഇവളെനിക്ക് ഒരു ഭീഷണി ആവും

ഭക്ഷണവും കഴിച്ചു പൈസയും കൊടുത്തു ഞാൻ ബൈക്കിനടുത്തു വന്നു നിന്നു…അപ്പോളേക്കും കയ്യും കഴുകി അവളും വന്നു

ഇനി ഒള്ള കാര്യം നീട്ടി വലിച്ചു കൊണ്ടുപോകാൻ എനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടു നടന്നത് മുഴുവൻ അവളോട് പറയാമെന്നു കരുതി…എനിക്ക് തോന്നുന്നത് അത് തന്നെ ആവും ശെരിയെന്നാണ്…അല്ലാണ്ട് എപ്പോഴും ക്‌ളീഷേ ആയാൽ എനിക്കും ബോറടിക്കും ബാക്കി ഉള്ളവർക്കും ബോറടിക്കും

ഏതായാലും ഒരു കാര്യം ഉറപ്പാ…ആദ്യത്തെ ആ അടിയിൽ തന്നെ എനിക്ക് ഇവളെ ഇഷ്ടപ്പെട്ടു എന്നത്….ആദ്യത്തെ അടി…അടി

അപ്പൊ ഇവളാണോ എന്നെ അടിച്ചത്….അടികിട്ടിയ കവിളിൽ ഞാനൊന്ന് കൈ വെച്ചു….എന്റെ ഈ പ്രവർത്തിയും

💬 Comments

View all comments