0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 309

ചെയ്തിട്ടും പെണ്ണ് അതെ ഇരിപ്പ് തന്നെ ആണ്…

“നീ ഇറങ്…ഒരു ചായ കുടിച്ചിട്ട് പോകാം..”

ദേഷ്യപ്പെട്ടു പറഞ്ഞു അവളെ ഒന്ന് പേടിപ്പിക്കണമെന്ന് ഉണ്ടായിരുന്നു…പക്ഷെ ഈ ദേഷ്യമെന്ന സാധനം എനിക്ക് ജന്മനാ വരാത്ത ഒന്ന് ആയതു കൊണ്ടു ഞാൻ അതിനു ശ്രമിച്ചില്ല

ഏതായാലും പറഞ്ഞത് പോലെയാവൾ അനുസരിച്ചു…വണ്ടി സ്റ്റാൻഡിലീറ്റ് ഞാനും ഇറങ്ങി..ബാഗ് ഒന്ന് കൂടെ അഡ്ജസ്റ്റ് ചെയ്തു വച്ചിട്ട് ഞാൻ തട്ടുകട ലക്ഷ്യമാക്കി നടന്നു

രണ്ട് പയ്യന്മാർ ആണ് അവിടെ ഉണ്ടായിരുന്നത്…ഒരുത്തൻ ദോശ ചുടുന്നു മാറ്റവൻ അടുത്ത് നിന്ന് ദിവാസ്വപ്നം കാണുന്നു

ഞാൻ മുന്പിലയിട്ട ഒരു ബെഞ്ചിൽ പോയി ഇരുന്നു..പിറകെ തന്നെ അവളും വന്നു എൻറെയടുത്തായി ഇരുന്നു…

“ഡാ മോനെ രണ്ട് കട്ടൻ..”

സൗണ്ടിൽ കൊറച്ചു പക്വത ഓകെ വരുത്തിച്ചുകൊണ്ട് ഞാൻ പറഞ്ഞു…പേടിതൂറിയായ അവളറിയട്ടെ ഞാൻ കൊറച്ചു കലിപ്പൻ ആണെന്ന്..

നിമിഷ നേരം കൊണ്ടു തന്നെയാ പയ്യൻ രണ്ട് കട്ടൻ കൊണ്ടു വന്നു തന്നു..ഞാൻ രണ്ടും വാങ്ങിയിട്ട് അതിലൊന്നു അവൾക് കൊടുത്തു..ഒരു മടിയും കൂടാതെ അവളത് വാങ്ങി കുടിക്കാൻ തുടങ്ങി

അപ്പൊ ഇരുട്ടിനെ മാത്രം ആണ് പേടി..എന്നെ പേടിയില്ല….പേടിപ്പിച്ചാലോ…അല്ലെ വേണ്ട

ചൂട് ചായ അവൾ ഊതി ഊതി കുടിക്കുന്ന തിരക്കിൽ ആണ്…ഇടക്ക് ഒളികണ്ണിട്ട് എന്നെ നോക്കാനും മറക്കുന്നില്ല…

ഒള്ളത് പറയാലോ ഒരു സുന്ദരി തന്നെ ആണ് ഇവൾ…ഇളം ചുവപ്പ് ചുണ്ടുകൾ…ഗ്ലാസ്സിലേക്ക് ഊതി ഊതി കുടിക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ചന്തം

നാണമോണ്ടോ ജോമോനെ പരസ്യമായിരുന്നു വായി നോക്കാൻ..ഞാൻ എന്നോട് തന്നെ ചോദിച്ചു…അവളെ ഞാൻ നോക്കുന്നത് അവൾ അറിയുന്നുണ്ട്…അത് അറിഞ്ഞത് കൊണ്ടാണോ എന്തോ അവളുടെ ചുണ്ടിലൊരു ചിരിയില്ലേ…ഒണ്ടോ…പണ്ടാരം സംശയമയാലോ

ഏതായാലും  ഞാൻ കൊറച്ചു ആറ്റിട്യൂട് ഓകെ ഇട്ട് ചായ കുടിക്കാൻ തീരുമാനിച്ചു…അവളുടെ അടുപ്പിലൂതുന്ന പോലുള്ള ഊത്ത് കണ്ട് ഒരു പുച്ഛചിരിയും ചിരിച്ചു ഞാൻ ചൂട് ചായ വായിലേക്ക് കമിഴ്ത്തി

മൈര് ഇത്രയും ചൂട് ഒണ്ടായിരുന്നോ…നാവ് പൊള്ളി കണ്ണിന്നു കണ്ണുനീർ വരാൻ തുടങ്ങി..അവളത് കാണാതിരിക്കാൻ വേണ്ടി വേഗം ഞാൻ ഗ്ലാസുമായി എണീറ്റ് ആ പയ്യന്മാരുടെ അടുത്തേക്ക് ചെന്ന്

“കഴിക്കാൻ എന്താടാ ഒള്ളത്..?

കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചു…അത് മറ്റേ പയ്യൻ ശ്രദ്ധിച്ചെന്ന് തോനുന്നു

💬 Comments

View all comments