0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 308

വല്ലാത്തൊരു ഭാരം കയറ്റി വച്ചപോലെ

“ജോമോനെ..അതൊരു പാവമാ..നോക്കിക്കോണെ..”

അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു…ഞാൻ ഒന്ന് ശ്വാസം നീട്ടി എടുത്ത ശേഷം തിരിച്ചു നടന്നു…അപ്പോളാണ് കണ്ടത് എവിടെ നിർത്തിയിട്ടു ആണോ ഞാൻ പോയെ അവിടെ തന്നെ അവള് നിൽപ്പുണ്ട്…കണ്ണും രണ്ടും കൂട്ടിയടച്ചു ചുരിദാറിൽ കയ്യും പിടിച്ചു ഒന്നാം ക്ലാസ്സിൽ പിള്ളേരെ കൊണ്ടുപോയി നിർത്തിയത് പോലെ നില്കുന്നു

“നിന്നോട് അവിടെ പോയി നിക്കാനല്ലേ ഞാൻ പറഞ്ഞെ..?

അവളുടെ നിൽപ്പ് കണ്ട് ഞാൻ ചോദിച്ചു

”അത്…എനിക്ക്…എനിക്ക് ഇരുട്ട് പേടിയാ…!

വാക്കുകൾ പെറുക്കി പെറുക്കിയവൾ പറഞ്ഞു….

“എടി ഇരുട്ട് പേടി ഉള്ളവൾ ആണോ മതില് ചാടാൻ വന്നേ..നടക്കേടി അങ്ങോട്ട്..”

തോളിൽ കിടക്കുന്ന ബാഗിന്റെ ഭാരം കാരണം ഞാൻ പറഞ്ഞു…എന്നിട്ടും പെണ്ണ് ഒരടി അവിടുന്ന് അനങ്ങുന്നില്ല

“ഇനിയെന്താ നിന്റെ പ്രശ്നം..ഞാൻ വന്നില്ലേ…നടക്ക്..”

“ഏട്ടൻ നടക്ക് ആദ്യം…”

അതും പറഞ്ഞവൾ എനിക്ക് വഴി മാറി തന്നു….പുല്ല് ഭാഗിന്റെ ഭാരം കാരണം ചവിട്ടി ചവിട്ടി ഞാൻ നടക്കാൻ തുടങ്ങി

ഏട്ടന്റെ ഉണ്ട ഉണ്ടേലെ അവൾ നടക്കത്തൊള്ളൂ…എന്റെ ദൈവമേ ഈ പേടിതൂറി പെണ്ണിനേയും കൊണ്ടു ഞാൻ ആരുടെ കാലിനിടയിൽ പോകാനാ…

മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ ബൈക്കിന്ടുത്ത് എത്തി..തിരിഞ്ഞു നോക്കുമ്പോ തള്ളതാറാവിന്റെ പിറകെ കുഞ്ഞു താറാവ് നടക്കുമ്പോലെ അരിചാരിച്ചു നടന്നു വരുന്നുണ്ടവൾ…

“റോഡിന്റെ വീതി അളക്കണ്ട് വന്നു വണ്ടീൽ കേറടി…”

അല്പം ശബ്‍ദമുയർത്തി പറഞ്ഞപ്പോളേക്കും അവളോടി വന്നു ബാക്കിൽ കയറി…

ബാഗ് എടുത്തു മുൻപിലെ ടാങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തു വച്ചു…

“പോകാം..”

പിറകേന്ന് മറുപടി ഒന്നുമില്ല പകരം ഒരു കൈ എടുത്തെന്റെ തോളിൽ വച്ചു…അത് തന്നെ ധാരാളം….

തിരിച്ചു ഞാൻ വണ്ടി പതിയെ ആണ് വിട്ടത്…ആദ്യത്തെ അത്ര കെട്ട് തലക്ക് ഇല്ലെങ്കിലും കൊറച്ചൊക്കെ ഉണ്ട് അതുകൊണ്ട് തന്നെ പതിയെ പോകുന്നത് ആണ് രണ്ട് പേർക്കും നല്ലതെന്ന് തോന്നി

ഇവളെയും കൊണ്ടു എവിടെ പോകുമെന്ന് അറിയില്ല…ഏതായാലും ടൗണിലേക്ക് ഞാൻ വണ്ടി വിട്ടു..ഏതേലും ആളൊഴിഞ്ഞ സ്ഥലത്തു പോയിരുന്നു ആലോചിക്കാം

കൊറച്ചങ്ങു മാറിയപോ  സൈഡിലായി ഒരു തട്ടുകട കണ്ടു…ഏതായാലും ഒരു ചായ വാങ്ങി കൊടുത്തേക്കാമെന്ന് കരുതി അതിനടുത്തായി ഞാൻ വണ്ടി നിർത്തി

വണ്ടി ഓഫ്‌

💬 Comments

View all comments