Chapter Title : ?Evil on earth✨ 3 [Jomon]
മുകളിലേക്ക് അവളും
എന്റെ നെഞ്ചിൽ ശക്തിയായി രണ്ടു ബോളുകൾ അമർന്നിരിക്കുന്നത് അറിഞ്ഞപ്പോളാണ് ഞാൻ കണ്ണ് തുറന്നത്….
ആ ചെറിയ നുറുങ്ങു വെട്ടത്തിലും ഞാൻ കണ്ടു കണ്ണുകൾ രണ്ടും ഇറുകിയടച്ചു കൈകൾ രണ്ടുമെന്റെ ഷോൾഡറിലും പിടിച്ചു എനിക്ക് മുകളിൽ കിടക്കുന്നയാ സുന്ദരിയെ…ഈശ്വര എന്തൊരു ഭംഗിയാ ഇവള്ടെ മുഖം കാണാൻ…
അവൾ കണ്ണ് തുറന്നെന്നെ നോക്കി…ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒരു നിമിഷം തമ്മിലുടക്കി എന്ന പറയുന്നതാവും ശെരി….ഈ രാത്രിയുടെ തണുപ്പിലും വിയർപ്പു പൊടിഞ്ഞ നെറ്റി…അതിന്റെ ബാക്കിപാത്രം എന്നവണ്ണം ചുണ്ടിനു മുകളിലും നീളൻ മൂക്കിന്നും മുകളിലും വിയർപ്പു തുള്ളികൾ….
പെട്ടന്ന് എന്നെ തള്ളി മാറിയവൾ എണീറ്റു…നെഞ്ചിൽ നിന്നൊരു ഭാരം നീങ്ങിയത് പോലെ…എണീറ്റ് നിന്നവൾ കൈ മുട്ടിലും മുടിയിലും പറ്റിപ്പിടിച്ചു നിന്ന പുല്ലും മണ്ണും തട്ടി കളയുന്നു…ഞാൻ അവളെ നോക്കി അതെ കിടപ്പ് കിടന്നു…yes…ഞാൻ ആദ്യമായി പ്രണയത്തിൽ വീണു….
“ടാ…”
വീണ്ടുമാ ശബ്ദം…ഞാൻ അവളെ നോക്കി…അവളെന്നെ കണ്ണ് തുറിച്ചു നോക്കുവാണ്…ഉണ്ടക്കണ്ണുകൾ ആണല്ലോ ഇവൾക്ക്
“ടാ…എടാ പൊട്ടാ..”
ഏഹ് ഇവളല്ലേ വിളിച്ചേ…ഞാൻ നേരെ നോക്കുമ്പോ നീതുവിന്റെ തല വീണ്ടുമാ മതിലിനു മുകളിൽ
“എന്നാടി..?
ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു..സത്യം പറഞ്ഞാൽ എനിക്കപ്പോ എന്ത് ചെയ്യണമെന്ന ഒരു ബോധവും ഇല്ലായിരുന്നു
”കെടന്ന് സ്വപ്നം കാണണ്ട അവളെയും വിളിച്ചുകൊണ്ടു എങ്ങോട്ടേലും പോടാ…“
അല്പം കടുപ്പിച്ചവൾ പറഞ്ഞു…ഓ നമ്മൾ വന്ന പരുപാടി മറന്നു..
വേഗംണ് തന്നെ ഞാൻ ചാടി എണീറ്റ് മുണ്ടിലും പുറത്തും പറ്റിയ പുല്ലും മണ്ണും തട്ടി കളഞ്ഞു..പിന്നെ എന്നെ നോക്കി നിന്ന ആദിയുടെ കൈയിൽ പിടിച്ചു മുൻപൊട്ട് നടക്കാൻ തുടങ്ങി
”അതെ…“
പിറകേന്ന് ഒരു തോണ്ടൽ..ഞാൻ തിരിഞ്ഞു നോക്കി..ആദിയാണ്…ഇവൾക്കിനി എന്താ പ്രശ്നം
”എന്താ..?
“ബാഗ്..!
”ന്തോന്നു..?
“ബാഗ് എടുത്തില്ലെന്ന്..”
ഓ അങ്ങനൊരു സാധനം ഉണ്ടല്ലോല്ലേ…
“ശെരി നീ നടന്നോ..ആ റോഡിനപ്പുറം എന്റെ ബൈക്ക് ഒണ്ട് അവിടെ നിന്നാൽ മതി..”
“അത്…”
അവൾ തിരിച്ചെന്തോ പറയാൻ തുടങ്ങും മുൻപേ ഞാൻ. ഓടി…നേരത്തെ വീണ സ്ഥലത്ത് ചെന്നു സൈഡിലായി ചാരി വെച്ച ബാഗ് എടുത്തു തോളത്തിട്ടു..അപ്പോളാണ് ശ്രദ്ധിച്ചേ നീതു അപ്പോഴും അവിടെ ഉണ്ടെന്ന്..ഞാൻ അവളെ നോക്കി…കണ്ണൊക്കെ നിറഞ്ഞിരിപ്പുണ്ട്…അത് കണ്ടപ്പോ നെഞ്ചിൽ
💬 Comments
View all comments