Chapter Title : ?Evil on earth✨ 3 [Jomon]
കേൾക്കണം…ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ ഒരു പെണ്ണിനോട് സകലമാന ദൈവങ്ങളെയും കൂട്ട് പിടിച്ചു എന്റെയുള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോ…അതും പോലീസ് പിടിച്ചു സ്റ്റേഷനിൽ കൊണ്ടുവന്നിട്ട്….അത്രക്ക് ധൈര്യം സംഭരിച്ചു ഒരു കാര്യം ചെയ്തു കഴിഞ്ഞപ്പോ ഞാൻ കേൾക്കേണ്ടി വന്ന വർത്തമാനമാ ഇത്…ച്ചേ…ഇതിലും ബേധം ഇവളെന്റെ കരണകുറ്റി നോക്കിയൊന്നു തന്നിട്ട് എനിക്ക് നിന്നെ ഇഷ്ടമല്ലടാ പട്ടീ എന്ന് പറയുന്നത് ആയിരുന്നു…
എന്റെ കന്നി പ്രൊപോസലിൽ കൈയിട്ടു വാരിയ പോലീസുകാരനെ ഞാനൊന്ന് നോക്കി
പന്ന കെളവൻ…റിട്ടയർഡ് ആയി വീട്ടിലിരുന്ന പെൻഷൻ വാങ്ങണ്ട സാധനമാണ്…ബിരിയാണി ചെമ്പ് കമഴ്ത്തിയത് പോലുള്ള വയറും ചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..ഞാൻ അല്പം ധൈര്യത്തോടെ ആദിയുടെ ഒരു കൈ പിടിച്ചുകൊണ്ടു എണീറ്റു..എന്റെ പിറകെ അവളും എണീറ്റു…എന്നിട്ടും ഞാനാ കൈ വിട്ടില്ല..അയാളെയൊന്നു പുച്ഛത്തോടെ നോക്കി അവളെയും കൂട്ടി S I യുടെ ഓഫീസിലേക്ക് അല്പം സ്ലോമോഷനിൽ നടക്കാനായി തുനിഞ്ഞപ്പോളേക്കും ആ തെണ്ടിയെന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു
“രണ്ട് പേരോടുമല്ല…നിന്നോട് മാത്രം ചെല്ലാനാ പറഞ്ഞെ…”
ചമ്മി പണ്ടാരമടങ്ങിയ ഞാൻ അതിന്റെ യാതൊരു ലക്ഷങ്ങളും മുഖത്തു കാണിക്കാതെ ആദിയെ തിരിച്ചു ബെഞ്ചിൽ ഇരുത്തി..പിന്നെ പോലീസുകാരനെ കാണിക്കാൻ എന്നവണ്ണം അവളുടെ കവിളിൽ എന്റെ കൈ വച്ചു തഴുകികൊണ്ട് ഞാൻ പറഞ്ഞു
“പേടിക്കണ്ടട്ടോ…എല്ലാം ശെരിയാവും..ഞാൻ പോയി അയാളെ കണ്ടിട്ട് വരാം..”
എന്റെ വാക്കുകൾ കേട്ടെന്നവണ്ണം അവൾ തലകുലുക്കി…അത് കണ്ട ഞാൻ ഒരു നിറഞ്ഞ ചിരിയവൾക്ക് നൽകി പിന്നെ അല്പം പുച്ഛത്തോടെ അടുത്തു നിക്കുന്ന പോലീസുകാരനെ നോക്കി S.I യുടെ മുറി ലക്ഷ്യമാക്കി നടന്നു
വല്ലാത്തൊരു ധൈര്യവും ഊർജവും എന്നിൽ
💬 Comments
View all comments