Chapter Title : ?Evil on earth✨ 3 [Jomon]
വന്നു നിറയുന്നത് പോലെ..അതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെന്നപ്പോലെ കൂളായി ചെന്നു വാതിൽ തുറന്നു കേറിയതും കണ്ടത് S.I യുടെ മുൻപിൽ ഇരിക്കുന്ന അമ്മയെയും ചെറിയച്ഛനെയും….ഇറങ്ങി ഓടിയാലോ എന്ന് ഞാൻ വിചാരിച്ചു പക്ഷെ S.I നിറഞ്ഞ ചിരിയോടെ എന്നെ അവിടേക്ക് ക്ഷണിച്ചു
“കേറി വാടോ…ആന്റണിസാറിന്റെ മോനാണെന്ന് നേരത്തെ പറയാൻ പാടില്ലായിരുന്നോ നിനക്ക്..?
വളരെ casual ആയിട്ട് S.I പറഞ്ഞു
ചെറിയച്ഛന്റെ മുഖത്തൊരു ചിരിയാണേൽ അമ്മയുടെ മുഖം കടന്നലു കുത്തിയത് പോലുണ്ട്…അത് കണ്ട ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി
”എന്റെ പോർഷേ..!
“അഹ് അവിടെ തന്നെ നിൽക്കാതെ ഇവിടെ വന്നിരി ജോമോനെ..”
S.I വീണ്ടും എന്നെ വിളിച്ചു..പിന്നെ അങ്ങേരെ അധികം മുഷിപ്പിക്കാൻ നിൽക്കാതെ ഞാൻ വന്ന് ചെറിയച്ഛന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു…നേരു പറഞ്ഞാൽ ഇരിപ്പുറക്കുന്നില്ല…എങ്കിലുമിരുന്നു
“അപ്പൊ ആന്റണി സാറെ അവിടുത്തെ പെണ്ണ് പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇവരു രണ്ടുപേരും കൊറച്ചു കാലമായി സ്നേഹത്തിൽ ആണെന്ന അറിയാൻ സാധിച്ചേ…ഒരു സാധു കുടുംബമാണ് പക്ഷെ അവളുമായി ഇപ്പോ കല്യാണമുറപ്പിച്ചേക്കണേ പയ്യൻ എന്ന് പറയുന്നത് കൊറച്ചു പിടിപാടൊക്കെയുള്ള കുടുംബത്തിലെയാ പോരാത്തതിന് തന്ത ആണേൽ ഒരു മുൻ MLA യും..”
SI തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു..ഞാൻ തന്നെ ഇതൊക്കെ ആദ്യമായി കേൾക്കുകയായിരുന്നു..ഞാൻ അമ്മയെ നോക്കി…അവിടെ പഴയ അതെ ഭാവം..ചെറിയച്ഛൻ ആണേൽ ഇതൊന്നും ഒരു വിഷയമേ അല്ല എന്ന ഭാവത്തിൽ ഇരിക്കുന്നു..മുഖത്തൊരു പുച്ഛഭാവം ഉണ്ട്..അങ്ങനെ ആണേൽ ഇപ്പൊ ഒരു മാസ്സ് ഡയലോഗിനുള്ള വകുപ്പുണ്ട് അല്ലെങ്കിൽ SI ഇന്ന് എയറിൽ കയറും…ഇങ്ങേരുടെയേ സ്ഥായീ ഭാവം എനിക്ക് പണ്ടേ ശീലമുള്ളത് കൊണ്ടാണ് ഇപ്പോ ഈ അസ്ഥാനത്തുള്ള
💬 Comments
View all comments