0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 1.1K

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അമ്മേനെ നോക്കി

”അമ്മാ…“

പതിയെ വിളിച്ചതും എന്റെ വയറിലമ്മ പിച്ചിയതും ഒരുമിച്ചായിരുന്നു

”അമ്മാആആ…!

എവിടെയാണ് നിക്കുന്നതെന്നും പോലും നോക്കാതെ ഞാൻ അലറിപ്പോയി….അത്രക്ക് ഉണ്ടായിരുന്നാ പിച്ചൽ…ഷർട്ടും തൊലിയും കൂടി പറിച്ചെടുത്തെന്ന് തോന്നുന്നു…ഞാനമ്മയെ കലിപ്പോടെ നോക്കി..അത് കണ്ടെയമ്മ ഒരു ചിരിയോടെ ടാങ്കിൽ നിന്നും ബാഗെടുത്തുകൊണ്ട് പറഞ്ഞു

“പൊന്ന് മോൻ അതികം തണുപ്പൊന്നുമ്മടിക്കാതെ വീട്ടിലേക്ക് വാട്ടോ..!

അതും പറഞ്ഞു തിരിഞ്ഞൊരു നടത്തം…ഒരു ഭീഷണിയുടെ സ്വരത്തിലല്ലേ ആ പറഞ്ഞത്…ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും ചൂരലും കൊണ്ടും ചൂലു കൊണ്ടും തല്ല് മേടിക്കേണ്ടി വന്നിട്ടുള്ള ഹതഭാഗ്യൻ ആണ് ഞാൻ….ഇനി ആ പെണ്ണിന്റെ മുൻപിൽ വച്ചും തല്ല് മേടിക്കേണ്ട അവസ്ഥ ഓർത്തപ്പോ നാടു വിട്ടാലോന്ന് വരെ ഓർത്തുപോയി

അല്ലെ വേണ്ട. ..നാടു വിട്ടാൽ പണിയെടുത്തു ജീവിക്കേണ്ടി വരും…ഒരുപാട് risk elements ഉണ്ടതിൽ…അവരുടെ മിനികൂപ്പർ എന്നെ കടന്നു പോയതും ബൈക്കുമായി ഞാൻ മെയിൻ റോട്ടിലേക്ക് ഇറങ്ങി…ആദ്യം പോയി എന്റെ ബൈക്ക് എടുക്കണം..ബോധം ഉണ്ടേൽ അവന്മാരെ കല്യാണത്തിനും വിളികാം

നന്ദുവും കൂട്ടരും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്ക് ഞാൻ ബൈക്കുമായി ചെന്നു

മുറ്റത്തു കിടക്കുന്നവന് ബോധം വന്നിട്ടില്ല..അതിനി നേരം വെളുത്തിട്ട് നോക്കിയാ മതി…വീടിനുള്ളിൽ കയറിയ ഞാൻ ലൈറ്റ് ഇട്ട് എന്റെ വണ്ടിയുടെ ചാവി തപ്പി…അവസാനം അത് തപ്പി കണ്ടുപിടിച്ചു തിരിച്ചിറങ്ങി…വീട്ടിലേക്ക് കേറി ചെല്ലാൻ ഒരു പേടി…എങ്കിലും ഞാൻ വണ്ടി അവിടേക്ക് വിട്ടു

ഗേറ്റ് കടന്നതെ കണ്ടു മുറ്റത്തു കൂടെ ആരെയോ ഫോണിൽ വിളിച്ചു സംസാരിച്ചു നടക്കണ ചെറിയച്ഛനെ

എന്താ സംഭവം എന്ന് ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോ അങ്ങേർ അകത്തേക്ക് കേറി ചെല്ലാൻ കണ്ണുകൊണ്ട് ആക്ഷൻ

💬 Comments

View all comments