0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 1.1K

കാണിച്ചു…വാതിലു കടന്നു കേറിയപ്പോളെ ഞാൻ കണ്ടു ഹാളിലെ സോഫയിൽ ഇരിക്കുന്ന അമ്മയെ..അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്ന ആദിയും

“ജോ അവിടെകിടന്ന് തപ്പി കളിക്കാതെ ഇവിടേക്ക് വാ…”

അമ്മയെന്നെ വിളിച്ചു…ഞാൻ ഒന്നും മിണ്ടാതെ ചെന്നു അമ്മക്ക് മുൻപിലുള്ള സോഫയിൽ ഇരുന്നു…ആരും ഒന്നും പറയുന്നില്ല..അമ്മ എന്നെത്തന്നെ നോക്കി ഇരിക്കുന്നു…ആദി ആണേൽ അമയുടെ മടിയിൽ കിടന്നു ഉറക്കം പിടിച്ചു തുടങ്ങി..അമ്മയുടെ കൈ അവളുടെ മുടിയിലൂടെ തഴുകുന്നുണ്ട്..അപ്പൊ പുള്ളിക്കാരി ആദിയെ സ്വന്തം പുത്രിയായി അംഗീകരിച്ചു..ഇനി എന്റെ കാര്യം കൂടെ അറിഞ്ഞാൽ മതി

“ജോ..”

“മമ്..”

ഞാൻ മൂളിക്കൊണ്ട് വിളി കേട്ടു..

“ആദി എന്നോട് എല്ലാം പറഞ്ഞു…ഇനി നിന്റെ തീരുമാനം അറിഞ്ഞാ മതി…വിളിച്ചിറക്കികൊണ്ടുവന്നതിന്റെ പേരിൽ മാത്രം ഇവളെ കെട്ടാനാണ് ഉദ്ദേശമെങ്കിൽ അതിപ്പോ തുറന്നു പറയണം..”

അമ്മ സീരിയസ് ആയി പറഞ്ഞു..കാരണം അതുപോലൊരു കാര്യമാണല്ലോ ഞാൻ ചെയ്തു വച്ചത്..അത് കൊണ്ടുതന്നെ ആരായാലും എന്നെയൊരു സംശയദൃഷ്ടിയോടെയെ കാണൂ..

“എനിക്ക് ശെരിക്കും ഇവളെ ഇഷ്ടമാ അമ്മേ…എല്ലാം ഒരു തമാശയുടെ പുറത്തു തുടങ്ങി വച്ചതാ..പക്ഷെ ഇത് ഞാൻ കാര്യമായി പറയുന്നതാ..എനികിവളെ ഇഷ്ടമാ.”

എന്റെ ഉള്ളിലുള്ള കാര്യം ഞാൻ തറപ്പിച്ചു പറഞ്ഞു

അത് കേട്ടത് കൊണ്ടാണെന്നു തോന്നുന്നു ഉറങ്ങി കിടന്ന ആദിയുടെ ചുണ്ടിൽ ഒരു ചെറി ചിരി…അതോ ഇനി ഉറക്കത്തിൽ ചിരിച്ചതാണോ…

“അങ്ങനെ ആണേൽ നിനക്ക് കൊള്ളാം…ബാക്കി നാളെ പറയാം…നേരം വൈകി നീ പോയി കിടക്കാൻ നോക്ക്..”

അമ്മ പറഞ്ഞു..അപ്പൊ ആദിയോ…ഞാൻ എന്നെക്കാൻ മടിച്ചുകൊണ്ടവിടെ ഇരുന്നു

“എന്താടാ പോണില്ലേ…?

”അല്ല ഇവളോ…“

തല ചൊറിഞ്ഞു കൊണ്ടുഞാൻ പറഞ്ഞു

”അയ്യെടാ…പൊന്ന് മോൻ ഒറ്റക്ക് പോയി കിടന്നാൽ മതി..ഇവൾക്കെ ഞാൻ വേറെ മുറി കൊടുത്തോളം…കേറി

💬 Comments

View all comments