Chapter Title : ?Evil on earth✨ 4 [Jomon]
ആലക്കൽ ഫാമിലിയുടെ തറവാട് വീടിനുമിൻപിൽ ഇരച്ചു കയറി വന്ന ഒരു ജാഗ്വാറിൽ നിന്നും ചാടി ഇറങ്ങിക്കൊണ്ട് ആലക്കൽ വിശ്വനാഥൻ ചോദിച്ചു
“ഇല്ല സാറേ…നേരത്തിനു തന്നെയാ വന്നത്…”
തോളിൽ കിടന്ന തോർത്തു എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു ആ വലിയ വീടിന്റെ പുറം പണികളും മറ്റും നോക്കി നടത്തുന്ന സേവ്യർ എന്ന അറുപതിനോളം പ്രായം പോന്ന സാധു പറഞ്ഞു
“അല്ലെടോ പിള്ളേര് പറഞ്ഞു വില്ലൻ കൊറച്ചു ലേറ്റ് ആണെന്ന്…”
ചിരിച്ചു കൊണ്ട് വിശ്വനാഥൻ അയാളുടെ തോളത്തു കൈ ഇട്ടുകൊണ്ട് നടന്നു
“അങ്ങനെ ഒന്നുമില്ല സാറെ…ഇന്നലെ വരാന്നു പറഞ്ഞിട്ട് കാണാഞ്ഞത് കൊണ്ട് പിള്ളേരു പറഞ്ഞതാവും…”
“അത് എനിക്കറിയാടോ…പിള്ളേർ അല്ലെ എന്നാലും എനിക്കിട്ട പേരു കൊള്ളാം…വില്ലൻ….ഹഹഹ…”
ഉറക്കെ ചിരിച്ചുകൊണ്ടയാൾ വലിയ വാതിൽ കടന്നകത്തേക്ക് കയറി…വലിയൊരു ബാസ്കറ്റ് ബോൾ ഗ്രൗണ്ടിനു സമമായ ആ ഹാളിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു…അധികവും പ്രായം ചെന്നവർ ആണ്…ഇവരെല്ലാം ആ വീട്ടിൽ തന്നെ കഴിയുന്നവർ ആണ്
ആലിക്കൽ എന്നത് ഒരു കൂട്ട് കുടുംബം ആയിരുന്നു…അതിൽ തലമൂത്ത ശേഖരനും നാരായണിക്കും ഉണ്ടായ രണ്ട് ആൺമക്കളിൽ ഇളയവൻ ആണ് വിശ്വനാഥൻ…അയാൾക്ക് മൂത്തത് ഹരി കൃഷ്ണൻ..വർഷങ്ങൾക്ക് മുൻപ് നടന്നൊരു അപകടത്തിൽ ഭാര്യയെയും മകളും നഷ്ടമായ അയാൾ സംസാരിക്കാൻ പോലുമാവാത്ത അവസ്ഥയിൽ കിടപ്പാണ്….
“അച്ഛാ..!
സോഫയിൽ ഇരിക്കുന്ന ശേഖരന് മുൻപിൽ വന്നുകൊണ്ട് വിശ്വനാഥൻ പറഞ്ഞു
”ആഹ് നീ വന്നോ…എവിടെ ആയിരുന്നെടാ പിള്ളേരൊക്കെ നിന്നെ കൊറേ അന്വേഷിച്ചു…ദേ അല്പം നേരം മുന്നെയാ അവരെല്ലാം ഇറങ്ങിയത്…“
വിശ്വനാഥനെ ശകാരിച്ചുകൊണ്ട് അയാൾ പറഞ്ഞു….അതെല്ലാം അയാൾ ഒരു ചിരിയോടെ നോക്കികണ്ടു
”അച്ഛാ ഞാൻ ഇന്നലെ രാത്രി എത്തേണ്ടിയിരുന്നതാ…അപ്പോളാ നമ്മടെ മംഗലാപുരത്തെ ഓഫീസിൽ ഒരു പ്രശ്നം…അത് മാറ്റി വെച്ചാൽ ശെരിയാവില്ല…അതാ വൈകിയത്…“
അയാൾ വൈകാനുള്ള കാരണം ബോധിപ്പിച്ചു…
”ഹ്മ്മ് നീ അകത്തേക്ക് ചെല്ല്…വന്ന കാലിൽ നിൽക്കണ്ട…“
അപ്പോളേക്കും വിശ്വനാഥന്റെ പോക്കറ്റിൽ കിടന്ന ഫോൺ ശബ്‍ദിച്ചു
എടുത്തു നോക്കിയ അയാൾ അതിൽകണ്ട പേര് നോക്കിയ ശേഷം ചുറ്റിനുമൊന്ന് നീരീക്ഷിച്ചു..പിന്നെ ഫോണുമായി വീടിന് വെളിയിലേക്ക് ഇറങ്ങി
“പറ മൂർത്തി…?
ഫോൺ എടുത്തപ്പാടെ അതുവരെ ചിരിച്ചു നിന്ന അയാളുടെ മുഖഭാവം മാറി….
”അത് സാറെ…ഇവന്റെ ബോഡി എന്ത് ചെയ്യണമെന്ന
💬 Comments
View all comments