Chapter Title : ?Evil on earth✨ 4 [Jomon]
സംശയത്തിലാ പിള്ളേര്..!
“ആ നായിന്റെ മക്കളോട് അല്ലെ ഞാൻ ഇന്നലെ രാത്രി പറഞ്ഞത് എന്ത് ചെയ്യണമെന്ന്..?
ശബ്ദം വെളിയിൽ വരാതിരിക്കാൻ പല്ലുകൾ കടിച്ചു ഞെരിച്ചുകൊണ്ടയാൾ മുരണ്ടു
”അത് മനസിലായി…എന്നാലും ഒരു പോലീസുകാരൻ അല്ലെ അതുകൊണ്ട്….?
“അതുകൊണ്ട് നിന്റെയൊക്കെ ഉണ്ട…പോലീസ് ആയാലും പട്ടാളം ആയാലും വിശ്വനാഥന് അറിയാം എങ്ങനെ ഒതുക്കണമെന്ന്….കഴിഞ്ഞ പത്തു നാൽപ്പത് കൊല്ലം കൊണ്ട് എന്റെയീ കൈ കൊണ്ട് തീർന്ന മൈരുകൾക്ക് കണക്ക് ഇല്ല…എന്നിട്ടും ഇന്നവരെ ഒരു പെറ്റി കേസ് പോലും എന്റെ പേരിൽ വന്നിട്ടില്ല…കാരണം എന്താണെന്നു അറിയാവോട തായോളി….ഒരു തുമ്പ് പോലും ഞാൻ ബാക്കി വെക്കില്ല…അതിപ്പോ സ്വന്തം തന്തയെ തീർക്കുമ്പോ ആണേൽ പോലും…!
വല്ലാത്തൊരു വീറോടെ അയാൾ പറഞ്ഞു നിർത്തി
“ഞാൻ…ഞാൻ വേണ്ടത് ചെയ്യാം സാറെ…”
അപ്പുറം നിന്ന് മൂർത്തിയുടെ വിറയലാർന്ന ശബ്ദം കേട്ട് വിശ്വനാദൻ പുഞ്ചിരിച്ചുകൊണ്ട് ഫോൺ വെച്ചു
—------------------------
“സാറെന്ത് പറഞ്ഞു..?
തനിക്ക് പിറകിൽ നിന്നും മുരണ്ടുകൊണ്ടുള്ള ശബ്ദം കേട്ട മൂർത്തി പേടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി
അയാളുടെ മനസ്സിൽ അപ്പോളും മുൻപ് കേട്ട വാക്കുകൾ ആയിരുന്നു
“അത്…അത് സാറ് പറഞ്ഞത് പോലെ തന്നെ ചെയ്തേക്ക്….ഒരു തെളിവും ബാക്കി വേണ്ട….”
“ആഹ്..”
അത് കേട്ട ഗുണ്ടകളിൽ ഒരാൾ ഗോഡൗണിലേക്ക് നടന്നു….പോകുന്ന വഴിയിൽ പണികൾക്കായി കൊണ്ടു വച്ച ആയുധങ്ങൾക്ക് ഇടയിൽ നിന്നൊരു വലിയ ഇരുബ് ചുറ്റികയും നീളനൊരു വാളും കയ്യിലെടുത്തു
അകത്തായി നിലത്തു വിരിച്ച നീല ടാർപ്പായിക്ക് മുകളിൽ ചത്തു മലച്ചു കിടക്കുന്ന സ്ഥലം SI വേട്രിവേലിന്റെ ശവശരീരം…ചുറ്റിനുമായി കൂടി നിൽക്കുന്ന മൂന്ന് പേർക്ക് നേരെ അയാൾ ചുറ്റികയും വാളും എറിഞ്ഞു
“അവനോടെ കാലും കയ്യും അടിച്ചൊടച്ചു തുണ്ടം തുണ്ടം ആക്കി കാലയിലെ ഹൈദ്രബാദ് പോണ സരക്ക് ലോറിയിൽ അണുപ്പിട്….ബാക്കി എല്ലാം നാൻങ്ക പാത്തിടുവേ..”
മലയാളവും തമിഴും കലർന്ന ചുവയിൽ അയാൾ വിളിച്ചു പറഞ്ഞു…അയാളുടെ നിർദ്ദേശം കേട്ടതെ ഒരുവൻ ചുറ്റിക എടുത്തു നിലത്തു കിടക്കുന്ന ബോഡിയുടെ കാൽമുട്ടിനു മുകളിലായി ആഞ്ഞടിച്ചു….ചുരട്ടയും എല്ലും ചതഞ്ഞൊടിയുന്ന ശബ്ദം അവിടെയാകെ പ്രതിഫലിച്ചു….ഇരു കാലുകളും തല്ലി ഓടിച്ച ശേഷം വേറൊരുവൻ തനിക്ക് നേരെ നീട്ടിയ വാളുമായി വന്ന് അയാളുടെ കാലുകൾ മുറിക്കാൻ തുടങ്ങി
💬 Comments
View all comments