0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 353

കൊടുക്കാനുള്ള ഗുളിക കയ്യിൽ എടുത്തുകൊണ്ടായാൾ പറഞ്ഞു….

“ജീവികണമെങ്കിൽ അല്പം ക്രൂരത ഒക്കെ വേണ്ടി വരും….എല്ലാ സുഖങ്ങളുമായി ജീവിക്കാണേൽ ക്രൂരത മാത്രം പോരാ….വാ പൊളിച്ചേ…മരുന്ന് കഴിക്കണ്ടേ…”

ഹരിയുടെ ചുണ്ടിനോട് ഗുളിക ചേർത്തു വെച്ചുകൊണ്ടായാൾ പറഞ്ഞു

എന്നാൽ ഹരിയാ ഗുളിക പുറത്തേക്ക് തുപ്പികളഞ്ഞു…അത് കണ്ട വിശ്വൻ പഴയ ചിരിയോടെ തന്നെ അവിടെ നിന്നു

“ഏട്ടനും അവരെ പോലെ തന്നാ….അതുകൊണ്ട് അല്ലെ ഈ കിടപ്പ് കിടക്കേണ്ടി വന്നേ…അല്ല കിടത്തിയത് ആണല്ലോല്ലേ…”

അയാളെ നോക്കി പരിഹസിച്ചുകൊണ്ട് വിശ്വൻ മുറി വിട്ടിറങ്ങി

അയാൾ തന്റെ മുറിയിൽ കയറി കതക് ചാരി ഇട്ടു..പിന്നെ അലമാരയിൽ നിന്ന് അഞ്ഞൂറിന്റെ രണ്ട് ചെറിയ നോട്ട് കെട്ടുകൾ എടുത്തു

അപ്പോളേക്കും വാതിലിൽ ആരോ മുട്ടി

“ആ കേറി പോരെ പൂട്ടിയിട്ടില്ല..”

അയാൾ ഇട്ട ഷർട്ട് ഊരികൊണ്ട് പറഞ്ഞു…

ഒരു ജഗ്ഗിൽ വെള്ളവുമായി ഗൗരി വന്നതായിരുന്നു അത്

“ആഹ് നീയായിരുന്നോ…അതാ മേശയിലേക്ക് വച്ചേക്കു…”

കാട്ടിലിനടുത്തായുള്ള ചെറിയ മേശയിലേക്ക് ചൂണ്ടികൊണ്ടായാൾ പറഞ്ഞു

അവളതവിടെ വച്ചു തിരിഞ്ഞതും തനിക്ക് നേരെ നീട്ടിയ നോട്ടുകെട്ടുകൾ ആണ് കണ്ടത്

അത് എന്തിനാണെന്നുള്ള സംശയത്തിൽ അവളയാളെ നോക്കി

അത് കണ്ട അയാൾ ഒരു ചിരിയോടെ നോട്ടുകെട്ടുകളിൽ ഒരു കെട്ടെടുത്തു അവൾക്ക് കൊടുത്തു

“അമ്മക്ക് കൊടുക്കണം…ഇപ്പൊ കാശിനു ആവശ്യം ഉള്ളതല്ലേ…ആവശ്യങ്ങൾക്ക് മാത്രമേ ഈ സാധനം ഉപകരിക്കു…അല്ലെങ്കിൽ വെറും പേപ്പർ കഷ്ണം മാത്രം ആവും…”

അവളാ പൈസ വാങ്ങി…എന്നാലും അയാളുടെ മറ്റേ കയ്യിൽ പിടിച്ച കെട്ടുകളിലേക്ക് അവൾടെ കണ്ണുകൾ ഒന്ന് പാളി

ലീനയുടെ സ്വഭാവം തന്നെ ആയിരിക്കുമ്മല്ലോ മകളുടെയും എന്ന് മനസ്സിൽ കണ്ട അയാൾ മനപ്പൂർവം തന്നെ ആയിരുന്നു ആവശ്യത്തിലധികം പൈസ കയ്യിൽ എടുത്തത്…അവളുടെ പാളിയുള്ള നോട്ടം കണ്ട വിശ്വൻ മനസ്സിൽ ചിരിച്ചു

എങ്കിലും അത് മുഖത്തു കാണിക്കാതെ അയാൾ ചോദിച്ചു

“മോൾക്ക് കോളേജിൽ ഒരുപാട് കൂട്ടുകാർ ഒക്കെ കാണുമല്ലേ…?

”ഹ്മ്മ് കൊറച്ചു…“

അയാളുടെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു

”അഹ്…മോൾക്ക് കാശ് വല്ലതും വേണോ…പഠിക്കുന്ന പിള്ളേർ അല്ലെ അപ്പൊ തന്റെതായ ആവശ്യങ്ങൾ ഒക്കെ കാണുമല്ലോ…“

അയാൾ ഒരു അർഥം വച്ച നോട്ടവുമായി അവളെ നോക്കി…അയാളുടെ നോട്ടത്തിന്റെ അർഥം മനസിലായ അവൾ ചെറിയൊരു

💬 Comments

View all comments