0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 1K

മുകളിൽ ചത്തു മലച്ചു കിടക്കുന്ന സ്ഥലം SI വേട്രിവേലിന്റെ ശവശരീരം…ചുറ്റിനുമായി കൂടി നിൽക്കുന്ന മൂന്ന് പേർക്ക് നേരെ അയാൾ ചുറ്റികയും വാളും എറിഞ്ഞു

“അവനോടെ കാലും കയ്യും അടിച്ചൊടച്ചു തുണ്ടം തുണ്ടം ആക്കി കാലയിലെ ഹൈദ്രബാദ് പോണ സരക്ക് ലോറിയിൽ അണുപ്പിട്….ബാക്കി എല്ലാം നാൻങ്ക പാത്തിടുവേ..”

മലയാളവും തമിഴും കലർന്ന ചുവയിൽ അയാൾ വിളിച്ചു പറഞ്ഞു…അയാളുടെ നിർദ്ദേശം കേട്ടതെ ഒരുവൻ ചുറ്റിക എടുത്തു നിലത്തു കിടക്കുന്ന ബോഡിയുടെ കാൽമുട്ടിനു മുകളിലായി ആഞ്ഞടിച്ചു….ചുരട്ടയും എല്ലും ചതഞ്ഞൊടിയുന്ന ശബ്ദം അവിടെയാകെ പ്രതിഫലിച്ചു….ഇരു കാലുകളും തല്ലി ഓടിച്ച ശേഷം വേറൊരുവൻ തനിക്ക് നേരെ നീട്ടിയ വാളുമായി വന്ന് അയാളുടെ കാലുകൾ മുറിക്കാൻ തുടങ്ങി

ചതഞ്ഞിരുന്ന എല്ലുകൾ കാരണം വളരെ അനായാസമായി അവനാ കാലുകൾ അറുത്തു മാറ്റി…ശേഷം ഇരു കൈകളും

“ഇന്നാ ഈ കവറിൽ ഇട്ടോ എല്ലാം….ഒരു തുള്ളി ചോര പോലും വെളിയിൽ കാണരുത്…”

വലിയൊരു പ്ലാസ്റ്റിക് കവർ അവർക്ക് നൽകികൊണ്ട് അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുവൻ പറഞ്ഞു

“മുത്തു…ഇവന്റെ ബോഡി ഈ ഷീറ്റിൽ തന്നെ പൊതിഞ്ഞു കൊണ്ട് വാ….ആസിഡ് എത്തിച്ചില്ലേ….”

അരികിലായി എല്ലാം കണ്ടുകൊണ്ടിരുന്ന ഒരു കറുത്തു മെലിഞ്ഞ തമിഴനോട് അയാൾ ചോദിച്ചു

“ആമണ്ണ….ആസിഡ് വെളിയിലിറുക്ക്…”

അവൻ തബാക്ക് ചവച്ചു കറപുരണ്ട പല്ലുകളുമായി ചിരിച്ചു കൊണ്ട് പറഞ്ഞു

അതിന് മറുപടി ഒന്നും പറയാതെ അയാൾ തിരിഞ്ഞു നടന്നു….

—-------------------------------------------

അന്നത്തെ ദിവസം വീട്ടുകാരുമായി ചിലവഴിച്ചു ഇരുട്ടു വീണു തുടങ്ങിയപ്പോ അല്പം മദ്യം കഴിച്ച ശേഷം മുകളിലേക്ക് സ്റ്റെപ്പ് കയറുകയായിരുന്നു വിശ്വനാഥൻ…..

പുറമെ ഒരു പാവമായി നടിക്കുന്ന അയാൾക്കുള്ളിൽ അധികമാരും അറിയാത്ത

💬 Comments

View all comments