Chapter Title : ?Evil on earth✨ 4 [Jomon]
സൈമൺ വന്ന ഫോർചൂണറും അതിനടുത്തായി വണ്ടികൾ കെട്ടി വലിച്ചു കൊണ്ടുപോകുന്ന ഒരു പിക്കപ്പ് വാനും ഉണ്ടായിരുന്നു
അത് കണ്ടതോടെ അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി…അവന്റെയീ ഭാവങ്ങൾ ഒന്നുംമനസിലാവാതെ നിൽക്കുകയായിരുന്നുഅമാൻഡ
“ഞാൻപോയി കീ എടുത്തിട്ട് വരാം…”
അതും പറഞ്ഞവൻ തിരിഞ്ഞോടി….
അത് നീലുവുംനൈലയും ഒരു ചിരിയോടെ നോക്കി കണ്ടു….അടുക്കളയിൽ ബാക്കി ജോലികൾ ഉണ്ടായിരുന്നതിനാൽ സൈമണോട് യാത്ര പറഞ്ഞു നൈല അടുക്കളയിലേക്ക് നീങ്ങി
ഇവിടെ നടക്കുന്നത് ഒന്നും മനസിലാവാതെ നിൽക്കുന്ന അമാൻഡയെ നീലു തട്ടി വിളിച്ചു
“എന്താ ചേച്ചി…?
”ഏയ് ഒന്നുമില്ല…ബാംഗ്ലൂർ വച്ചു ഞാൻ കണ്ട ദേവ് അല്ല ഇവിടെ വന്നപ്പോൾ മുതൽ…അതെന്താ അങ്ങനെ..?
അവളുടെ സംശയം കേട്ട് നീലു ചിരിച്ചു…
“എന്റെ ചേച്ചി….ഏട്ടൻ അങ്ങന…പുറത്തൊക്കെ മസിലു പിടിച്ചു നടക്കുമെങ്കിലും ഈ വീട്ടിൽ വന്ന് കേറിയ കുട്ടിക്കളിയാ…എത്ര ദേഷ്യം വന്നാലും അമ്മേടെ കണ്ണാന്നുള്ള വിളിയിൽ തന്നെ ആള് സൈലന്റ്ആവും…ഇപ്പൊ തന്നെ കണ്ടില്ലേ തുള്ളി ചാടി നടക്കണേ…പുള്ളീടെ ഏറ്റവും വല്യ ആഗ്രഹങ്ങളിൽ ഒന്ന് നടത്താനുള്ള വഴിയുമായാ സൈമണങ്കൾ വന്നത്…അതിന്റെ excitementaa ഇപ്പൊ കണ്ടത്…!
”ആഗ്രഹമോ…?
അമാൻഡ അവളെ നോക്കി ചോദിച്ചു…അതിന് ഒന്നുംമറുപടി പറയാതെ നീലിമ അവളുടെ കൈ പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി…വളരെ അനുസരണയുള്ള കുട്ടിയെപ്പോലെ അമാൻഡ അവളെ അനുഗമിച്ചു…
കാർ പോർച്ചിനടുത്തുള്ള ചെറിയ ഇടവഴിയിലൂടെ അവളെയും കൊണ്ട് നീലിമ നടന്നു…പലതരം പൂക്കൾ കൊണ്ടും ചെടികൊണ്ടും അലങ്കരിച്ച ഒരു പ്രദേശംആയിരുന്നത്….ഒടുക്കം അവർ ചെന്നെത്തിയത് വലിയൊരു മരത്തിനു കീഴിൽ ആയിരുന്നു
അതിനു താഴെയായി വലിയ ടാർപ്പാ കൊണ്ട് മൂടിയ ഒരു വണ്ടിയുടെ രൂപം കണ്ട്അമാൻഡ ചോദിച്ചു
“ഇതെന്താ…?
”ഇതൊണ്ടല്ലോ…ഏട്ടന് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാ…പത്തിരുപതു വർഷം പഴക്കം കാണും….“
അവളാ വണ്ടിയെക്കുറിച്ചു പറഞ്ഞു…സ്വാഭാവികമായും കൗതുകം ലേശം കൂടുതലുള്ള അമാൻഡയാ ഷീറ്റിനുമുകളിലൂടെ കൈ ഓടിച്ചു…കാലപ്പഴക്കം കൊണ്ടു പൊടിയും മണ്ണും നിറഞ്ഞയാ ഷീറ്റവൾ ഒരു സൈഡിൽ നിന്ന് വലിച്ചു പൊക്കി
അവളെ സഹായിക്കാനായി നീലുവും മറുപുറം വന്നാ ഷീറ്റ് പിറകിലേക്ക് വലിച്ചു…
പൂർണ്ണമായും ഷീറ്റ് മാറി മുൻപിൽ കിടക്കുന്ന വണ്ടി കണ്ട അമാൻഡ അതിശയത്തോടെ നീലുവിനെ നോക്കി
അത് കണ്ട അവൾ ഒരു ചിരിയോടെ കൈമലർത്തികൊണ്ട് പറഞ്ഞു
“എന്നെ
💬 Comments
View all comments