0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 366

നോക്കണ്ട…ഏട്ടന്റെ ഓരോ ഭ്രാന്ത്‌…!

പൊടിയും പാടുകളുമായി പഴക്കം ചെന്ന ഒരു സിൽവർ കളർ nissan R34 ആയിരുന്നത്…മുൻപിൽ ബൊണറ്റും ഗ്ലാസ്സും പൊട്ടിയിരുന്നു…

”ഇത് ജപ്പാൻ മെയ്ഡ് അല്ലെ…ദേവിന് എങ്ങനെ കിട്ടി…ഒരുപാട് പഴക്കം ഉണ്ടല്ലോ…?

അമാൻഡയാ ബോണട്ട് പൊക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു

“ഇത് ഏട്ടന്റെ അല്ല…ഞങ്ങടെ പപ്പക്ക് ഒരു പെങ്ങൾ കൂടി ഉണ്ടായിരുന്നു…പുറത്തൊക്കെ പോയി പഠിച്ചത് ആയിരുന്നു…അവിടെ തന്നെ ഉണ്ടായിരുന്ന ഒരു അങ്കിളുമായി പ്രേമത്തിൽ ആയി കല്യാണവും കഴിപ്പിച്ചു കൊടുത്തു…അങ്ങേർക്ക് വണ്ടി പ്രാന്ത് ഉണ്ടായിരുന്നു പിന്നെ അത് ആന്റിക്കും പിടിച്ചു…അങ്ങനെ കൊണ്ട് വന്നതാ ഇതിനെ..പക്ഷെ ഒരു ആക്‌സിഡന്റിൽ രണ്ടാളും മരിച്ചു…അതേ പിന്നെ ഇവനെ ആരും എടുക്കാതെയായി…ഡോക്യൂമെന്റസ് ഒന്നും ഇല്ലാത്തോണ്ട് പപ്പയും നോക്കാതെയായി…പിന്നെ ആണ് ഞങ്ങൾ ഒക്കെ ഉണ്ടായത്..അന്ന് മുതൽ അമ്മേടെ കണ്ണ് തെറ്റിയാൽ ഏട്ടൻ ഇതിന്റെ മുൻപിൽ ഉണ്ടാവും….പിന്നെ ഞങ്ങൾ ഒരു ഗാരേജ് തുടങ്ങിയപ്പോ ആണ് ഇത് നന്നാക്കി എടുക്കണമെന്ന ആഗ്രഹം ഏട്ടന് ഉണ്ടായത്…”

അവൾ പറഞ്ഞു തീർന്നപ്പോഴേക്കും ദേവും സൈമണും അവരുടെ അടുത്തേക്ക് എത്തിയിരുന്നു

“ദേവ് ഇതിന്റെ പാർട്സ് ഇവിടെ കിട്ടില്ലേ…?

അവനെക്കണ്ടു അമാൻഡ ചോദിച്ചു

”ആ അതൊക്കെ കിട്ടും…പക്ഷെ ക്വാളിറ്റി കൊറവ് ആയിരിക്കും…അതാ ഞാൻ ഇത്രയും കാലം വെയിറ്റ് ചെയ്തത്….ഒറിജിനൽ പാർട്സ് തന്നെ കേറ്റണം എനിക്കിതിൽ…എല്ലാം അങ്കിൾ സെറ്റ് ചെയ്തിട്ടുണ്ട്….“

അതും പറഞ്ഞവൻ…കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു…അല്പം നേരത്തെ ശ്രമത്തിനോടുവിൽ അവനത് തുറന്നകത്തു കയറി…പിന്നെ പോക്കറ്റിൽ നിന്നൊരു കീ എടുത്തു…വലിയ ഭംഗി ഒന്നും തോന്നിക്കാത്ത ഒരു തരം ചാവി ആയിരുന്നത്…അവൻ കാറിനകം മുഴുവൻ ഒന്ന് നോക്കിയ ശേഷം കീ ഇട്ട് തിരിച്ചു

മുൻപിൽ സ്പീടോ മീറ്ററിലെ സൂചി ചെറിയൊരു പ്രകാശത്തോടെ ഒന്നനങ്ങി….അവൻ ഗിയറ് മാറ്റി വണ്ടി സ്റ്റാർട്ട്‌ ചെയ്തു….

ആദ്യത്തെ ശ്രമത്തിൽ തന്നെ വലിയൊരു മുരളിച്ചയോടെ എഞ്ചിൽ സ്റ്റാർട്ട് ആയി…അത് കണ്ടതോടെ അവനൊരു ചിരിയോടെ പുറത്തിറങ്ങി ബൊണറ്റ് തുറന്നു

വണ്ടിയുടെ ശബ്ദത്തിനൊപ്പമാ എഞ്ചിൻ കുലുങ്ങുന്നുണ്ടായിരുന്നു….

”ഇസ..ഒന്ന് ആക്‌സിലേറ്റർ കൊടുക്ക്…!

അവൻ പറഞ്ഞതെ അവളോടി കാറിനകത്തു കയറി ആക്‌സിലേറ്ററിൽ കാലമർത്തി….വീണ്ടും വലിയൊര് ശബ്ദത്തോടെ എഞ്ചിൽ കുലുങ്ങി…

“മുഴുവനായും അഴിച്ചു പണിയേണ്ടി വരും….”

വണ്ടിയുടെ പിറകിൽ നിന്ന് വരുന്ന കറുത്ത

💬 Comments

View all comments