Chapter Title : ?Evil on earth✨ 4 [Jomon]
വാനോളം തലയുയർത്തി നിൽക്കുന്ന ഹോട്ടലിനെയും മാറി മാറി നോക്കി…
അവളുടെ നോട്ടത്തിൻറെ അർഥം മനസിലാക്കിയ അവൻ ഒരു കൈ കൊണ്ടവളെ ചുറ്റി പിടിച്ചു പിറകിലേക്ക് തിരിച്ചു നിർത്തി കൊണ്ട് പറഞ്ഞു
”അതിലല്ല…ഇതില്….!
മുൻപിൽ കണ്ട ചെറിയൊരു പെട്ടികട ചൂണ്ടി അവൻ പറഞ്ഞു….നാലു ചക്രങ്ങൾ ഉള്ള തള്ളി കൊണ്ടു പോകുവാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ചെറിയ കട…മുകളിൽ നീല നിറത്തിലെ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്…അവൻ റോഡ് ക്രോസ്സ് ചെയ്തു അവളെയും കൊണ്ടുവിടേക്ക് ചെന്നു
“മണിയേട്ട കടി ആയില്ലേ…?
അവിടെ നിന്നിരുന്ന പ്രായം ചെന്ന വെളുത്തു മെലിഞ്ഞ മനുഷ്യനോട് അവൻ ചോദിച്ചു…വാർദ്ധക്യതിന്റെ യാതൊരു ലക്ഷണവും കാണിക്കാതെ അദ്ദേഹം അവിടെ ചായ ഉണ്ടാക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു
”ഒരു അഞ്ചു മിനുറ്റ് കാത്തിരിക്കേണ്ടി വരും…“
അയാൾ പറഞ്ഞു…
”എന്നാ രണ്ട് കട്ടൻ എടുത്തോ..“
അതും പറഞ്ഞവൻ കടയുടെ മുൻപിൽ ഇരിക്കാനായി നിർമ്മിച്ച സിമന്റ് കൊണ്ടുള്ള നീളൻ സ്ലാബിൽ ഇരുന്നു…
”നീയെന്താ അവിടെ നിക്കണേ…വാ..“
റോട്ടിൽ തന്നെ നിൽക്കുന്ന അമാൻഡയെ അവൻ ക്ഷണിച്ചു…ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും അവൾ അവനടുത്തു വന്നിരുന്നു…
ഒരുപാട് കാലം കൂടി ദേവും മണിയേട്ടനും കൂടി കാണുന്നത് കൊണ്ട് തന്നെ അവർ വിശേഷങ്ങൾ പറഞ്ഞു ചായക്കായി കാത്തിരുന്നു…
അമാൻഡ അപ്പോളും അയാളെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു…ഒരു തരി പോലും കറുപ്പില്ലാത്ത വെളുത്ത നീളൻ മുടിയും കഴുത്തിനു താഴെ വരെ നീണ്ട നീളൻ താടിയുമുള്ള മണിയേട്ടനെ അവൾക്കൊരു സാന്റാക്ലോസായി തോന്നി..
അല്പ നേരത്തെ സംസാരത്തിന് ശേഷം അയാൾ അവർക്കായി ഓരോ ഗ്ലാസിലും കട്ടൻ ചായ നൽകി
ഒരു ഗ്ലാസ്സ് വാങ്ങി ദേവ് അമാൻഡക്ക് കൊടുത്തു…അപ്പോളേക്കും കടയുടെ അടുത്തായി ഒരു ബൈക്ക് വന്നു നിന്നു…ഏതോ വീട്ടിൽ നിന്നും ഉണ്ടാക്കി എത്തിക്കുന്ന കടികൾ ആയിരുന്നതിൽ…അത്യാവശ്യം വലുപ്പമുള്ള മൂന്ന് സ്റ്റീലിന്റെ പത്രങ്ങളിൽ ആണത് കൊണ്ടുവന്ന കൊടുക്കുക…ദേവ് മണിയേട്ടനെ പത്രങ്ങൾ എടുത്തു വെക്കാൻ സാധിച്ചു….ഇതെല്ലാം കാണുമ്പോളും അമാൻഡക്ക് മനസ്സിലാവുകയായിരുന്നു റിങ്ങിനുള്ളിൽ മാത്രം കണ്ടത് അല്ല ദേവ് എന്ന്….അവനെ ഓരോ നിമിഷവും അവൾ മനസിലാക്കികൊണ്ടിരിക്കുകയായിരുന്നു …യഥാർത്ഥ ദേവ് എന്താണെന്ന്
“സമൂസ വേണോ പത്തിരി വേണോ…?
ഓർമ്മകളിൽ മുഴുകിയിരുന്ന അവളുടെ മുൻപിൽ വിരൽ
💬 Comments
View all comments