0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 1.1K

വിളിച്ചു

”ദേവ്….!

ഒരുപാട് നേരമായി വിളിച്ചിട്ടും അവനെണീക്കാതിരിക്കുന്നത് കണ്ടവൾ ദേഷ്യത്തോടെ പുതപ്പ് വലിച്ചു മാറ്റി

“അഹ്…എന്തോന്നാടി…?

ഉറക്കം നഷ്ടമായ ദേഷ്യത്തിലവൻ കണ്ണ് തുറന്നു ചോദിച്ചു

”നീ താഴേക്ക് വന്നേ…അവിടെ ആരോ നിന്നെ അന്വേഷിക്കുന്നുണ്ട്…?

അവളവനെ വിളിച്ചതിന്റെ കാരണം പറഞ്ഞു…

“എന്നെയോ…ഈ നേരം വെളുത്തതെ ആര് വിളിക്കാൻ….?

കണ്ണ് തിരുമ്മിക്കൊണ്ടവൻ ചോദിച്ചു…ഉറക്കം പൂർണ്ണമായും വിട്ട് മാറാത്ത അവനെ അമാൻഡ കെട്ടിപിടിച്ചു…തിരിച്ചവനും

”അറിയില്ലടാ…പപ്പയെക്കാൾ age ഒണ്ട്…സൈമൺ എന്തോ ആണ് പേരെന്ന് തോന്നുന്നു…“

”ആര് സൈമണങ്കിളോ…?

പെട്ടന്നവളെ തട്ടി മാറ്റി എണീറ്റുകൊണ്ടവൻ ചോദിച്ചു

ഇതെന്താ പെട്ടെന്നിങ്ങനെ എന്ന ഭാവത്തിൽ അവളവനെ നോക്കി ഇരുന്നു…തിരിച്ചെന്തെങ്കിലും ചോദിക്കും മുൻപേ ദേവ് മുറിയിൽ നിന്നിറങ്ങി ഓടി…

“നിക്ക് ദേവ് ഞാനും വരുന്നു..!

പിറകെ അവളും ഓടി…

ഉമ്മറത്തെ വാതിൽ കടന്നു വന്നപ്പോൾ ദേവ് കണ്ടു നൈലയോടും നീലുവിനോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന സൈമണെ…

അൻപത് വയസ്സിനോളം പ്രായം തോന്നിക്കുന്ന നര കയറിയ താടിയും മുടിയും എന്നാൽ ശരീരം ഇപ്പോളുമൊരു മുപ്പതു വയസ്സുകാരനോളം മാത്രം

ദിർധിയിൽ നടന്നു വരുന്ന ദേവിനെ കണ്ടയാൾ ഒരു ചിരിയോടെ എണീറ്റു നിന്നു

”അങ്കിളെപ്പോഴാ വന്നേ…?

അവനയാളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു

“അഞ്ചു മണി ആയപ്പോ തന്നെ എയർപോർട്ടിൽ എത്തിയെടാ…അപ്പോളാ നീ ഇവിടെ ഉണ്ടെന്നു അമീർ പറഞ്ഞത്…അപ്പൊ പിന്നെ വണ്ടിയുമെടുത്തു നേരെയിങ്ങു പോന്നു…”

അയാൾ വന്നത് എങ്ങനെ ആണെന്ന് പറഞ്ഞു…ഡാനിയുടെ വലം കൈ എന്ന് വേണമെങ്കിൽ അയാളെ വിശേഷിപ്പിക്കാം….ഡാനിയുടെ ജനനം മുതൽ സൈമൺ അയാളുടെ കൂടെ ഉണ്ട്…ബിസിനസ്സിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ അതെല്ലാം പരിഹരിക്കാൻ സൈമൺ മുൻപിൽ ഉണ്ടാവും….സാമ്പത്തികമായും ശാരീരികമായും…ദേവിന്റെ വരവോടടു കൂടെ നാട്ടിൽ

💬 Comments

View all comments